കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മൂപ്പനും പൂർണ്ണ സമയവേലക്കാർ

മൂപ്പൻ എന്ന ഉന്നതമായ ആത്മിക നിയമനത്തെ ഏറ്റവും തെറ്റായി പഠിപ്പിക്കുകയും പ്രവർത്തികമാക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് വേർപാട് സമൂഹം. അന്ധമായ പാരമ്പര്യ ബോധം ഉള്ളവർ, സമുദായ സ്ത രെ പ്പോലെ തെറ്റ് മനസിലാക്കാൻ കഴിയാതെ നമ്മൾ എല്ലാ ഉപദേശത്തിലും കറ തീർന്നവരാണ് എന്ന് ചിന്തിക്കുന്നവർ എന്നെ ഒരു പക്ഷെ കല്ലെറിയാം. നമ്മുടെ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്ന, നയിച്ച ഒരു ആത്മിക രോഗം ആണ് തെറ്റായ മൂപ്പൻ ഉപദേശപഠനവും അതിന്റ പ്രായോഗികതയും. ഉപദേശം തെറ്റിയാൽ എങ്ങനെ പ്രയോഗികത ശരിയാകും?
ഇടയൻ (മൂപ്പൻ, അധ്യക്ഷൻ )എന്ന പദവി (ഓഫീസ് )നിയമനം എന്ന് ബൈബിൾ വെളിപ്പെടുത്തുമ്പോൾ (Ephe 4.11, 1Cori. 12.28,1 Timo 2.7)നമ്മൾ അതു നിയമനം അല്ല കൃപാ വരമാണ് എന്ന് പഠിപ്പിച്ചു.ബൈബിളിൽ എവിടെയെങ്കിലും കൃപാവരങ്ങളെ ജ്വലിപ്പിക്കുന്നവരുടെ ഉപജീവനമാർഗ്ഗതേപ്പറ്റി പറഞ്ഞിട്ടുണ്ടോ?ഇല്ല. എന്നാൽ ദൈവീക ശുശ്രുഷകൾക്കായി നിയമിക്കപ്പെടുന്നവരുടെ ഉപജീവനത്തിനു ദൈവം മാർഗ്ഗ നിർദേശങ്ങൾ വെച്ചിട്ടുണ്ട്. സുവിശേകൻ ഒരു നിയമനം ആയതുകൊണ്ടാണ് സുവിശേഷമറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കർത്താവ് കല്പിച്ചത് (1 കൊറി 9.14)

പുതിയ നിയമത്തിൽ സുവിശേഷകന്റെ ഉപജീവനത്തെ ക്കുറിച്ച് പറയുന്ന വാക്യങ്ങളെക്കാൾ മൂന്നിരട്ടി വാക്യങ്ങൾ മൂപ്പൻമാരുടെ ഉപജീവനത്തെ ക്കുറിച്ചു വചനം പറയുന്നു എന്ന സത്യം നമ്മൾ മനസിലാകാതെ (1 കൊറി 9.7മുതൽ 14 വരെ,1 Thimo 5.7,8)മൂപ്പൻ എന്ന പദവും പദവിയും ശുശ്രുഷയും നിസ്സാരമാക്കികളഞ്ഞു. സുവിഷകനെപോലെ മൂപ്പനും പൂർണ്ണ സമയവേലക്കാർ ആയിരിക്കണമെന്നും അവർ ദൈവജനത്താൽ ഉപജീവനം നടത്തപ്പെടേണ്ടവർ ആണ് എന്ന സത്യത്തെ വികൃതമാക്കി വേർപാട് ഉപദേശം കറ തീർന്നതാണ് തിരുത്തൽ ഒന്നും വേണ്ട എന്നും പറയാൻ തുടങ്ങി. ഫലമോ 6 ദിവസം ലോകത്തെ സേവിച്ചു 7 ആം ദിവസം സഭയെ ഭരിക്കുന്ന വചന വിരുദ്ധമായ മൂപ്പൻ സമ്പ്രദായം സഭകളിൽ വന്നു. അതിന്റെ ദോഷഫലങ്ങൾ ഈ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സുവിശേഷകന്റെ പ്രവർത്തി ചെയ്യാത്ത ഒരാൾ (രോഗം കാരണം അല്ല )സുവിശേഷകൻ എന്ന പദവിക്കും അർഹൻ അല്ലാത്തതുപോലെ പൂർണ്ണ സമയ ശുശ്രുഷ ക്കാരനായി ആടുകളെ പരിപാലിക്കാത്ത ഒരാൾ മൂപ്പൻ എന്നും വിളിക്കാൻ പാടുള്ളതല്ല.അത് കർത്താവിന്റെ നിയമനം അല്ല.അത് തുറന്നു എഴുതാനോ പറയാനോ ആരും തയ്യാർ അല്ല.

(Social Media Collection)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More