Powered by: <a href="#">Manna Broadcasting Network</a>
സദൃശവാക്യങ്ങൾ 28:5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല. യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സദൃശവാക്യങ്ങൾ 28.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ജ്ഞാനത്തിൻ്റെ ധൈര്യവും, അനുഗ്രഹങ്ങളും.
- നിർഭയമായിരിക്കുന്നു, ദുഷ്ടനെ പ്രശംസിക്കുന്നവർ, ദരിദ്രൻ ഉത്തമൻ, അപ്പനെ അപമാനിക്കുന്നവൻ, പലിശയും ലാഭവും, പ്രാർത്ഥന വെറുപ്പാകുന്നു.
a, ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു. നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
b, ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല. യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
c, ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു. ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിർക്കുന്നു.
d, ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല. യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
e, തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
f, പലിശയും ലാഭവും വാങ്ങി സമ്പത്തു വർധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.
g, ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു. - താൻ കുഴിച്ച കുഴി, ഒളിച്ചുകൊള്ളുന്നു, ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവൻ, ദീർഘായുസ്സോടെ ഇരിക്കും, പെട്ടെന്നു വീഴും, ദാരിദ്ര്യം അനുഭവിക്കും.
a, നേരുള്ളവരെ ദുർമാർഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നെ വീഴും.നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
b, നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം. ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.
c, തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല. അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
d, ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു. ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.
e, നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും. നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. - അനുഗ്രഹസമ്പൂർണൻ, അന്യായം, നാശകന്റെ സഖി, പുഷ്‍ടി പ്രാപിക്കും, കുറച്ചിൽ ഉണ്ടാകയില്ല, നീതിമാന്മാർ വർധിക്കുന്നു.
a, വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണൻ. ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.
b, മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല. ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.
c, അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.
d, അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു. യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.
e, ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല. കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.
f, ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു. അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർധിക്കുന്നു.
പ്രിയരേ, ദുഷ്ടന്മാരെ ആരെങ്കിലും പ്രശംസിക്കുമോ? നാം ജീവിക്കുന്ന പാപലോകത്തിന്റെ ഗതിയതാണ്. ദൈവത്തിന്റെ വിശുദ്ധിയുടെയും സത്യത്തിന്റെയും സാക്ഷികളും സ്ഥാനാപതികളുമായി ജീവിക്കുന്നവർ ഈ ദുഷ്പ്രവണതയ്‌ക്കെതിരായി നിൽക്കണം ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിപാദ്യ വിഷയം ദൈവത്തിന്റെ നീതി എന്നതാണ്. ദൈവത്തെ അന്വേഷിക്കുന്നവരും, ഭയപ്പെടുന്നവരും, അത് മനസ്സിലാക്കുകയും, ആസ്വദിക്കുകയും ചെയ്യുകയും, അവർ ദൈവജ്ഞാനം നേടുകയും ചെയ്യും. നമുക്കും ദൈവനീതി അന്വേഷിക്കാം, അതിൽ വസിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.