Powered by: <a href="#">Manna Broadcasting Network</a>
സദൃശവാക്യങ്ങൾ 19:21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്. യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
~~~~~~
പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.
സദൃശവാക്യങ്ങൾ 19.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മൂഢന്മാരും കുടുംബജീവിതവും.
- വികടാധരം, പരിജ്ഞാനമില്ലായ്മ, സമ്പത്ത്, കള്ളസ്സാക്ഷി, ദാനം ചെയ്യുന്നവൻ.
a, വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
b, പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല. തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു.
c, സമ്പത്ത് സ്നേഹിതന്മാരെ വർധിപ്പിക്കുന്നു. എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു.
d, കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല. ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
e, ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. - പകയ്ക്കുന്നു, നന്മ പ്രാപിക്കും, ശിക്ഷ വരാതിരിക്കയില്ല, ഭോഷനു യോഗ്യമല്ല, ദീർഘക്ഷമ, രാജാവിന്റെ ക്രോധം.
a, ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു. അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്ക് തിരയുമ്പോഴേക്ക് അവരെ കാൺമാനില്ല.
b, ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു. ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
c, കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല.
d, സുഖജീവനം ഭോഷനു യോഗ്യമല്ല. പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?
e, വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു. ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം.
f, രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം. അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. - അപ്പനു നിർഭാഗ്യം, അവകാശം, പട്ടിണികിടക്കും, മരണശിക്ഷ അനുഭവിക്കും, യഹോവയ്ക്കു വായ്പ കൊടുക്കുന്നു, മകനെ ശിക്ഷിക്ക, മുൻകോപി, പ്രബോധനം കൈക്കൊൾക.
a, മൂഢനായ മകൻ അപ്പനു നിർഭാഗ്യം. ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.
b, ഭവനവും സമ്പത്തും പിതാക്കന്മാർ വച്ചേക്കുന്ന അവകാശം. ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
c, മടി ഗാഢനിദ്രയിൽ വീഴിക്കുന്നു. അലസചിത്തൻ പട്ടിണികിടക്കും.
d, കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു. നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
e, എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും.
f, പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക. എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
g, മുൻകോപി പിഴ കൊടുക്കേണ്ടിവരും. നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
h, പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊൾക. - നിവൃത്തിയാകും,അതുള്ളവൻ തൃപ്തനാകും, തളികയിൽ പൂത്തുന്നു, ലജ്ജയും അപമാനവും, അകൃത്യത്തെ വിഴുങ്ങുന്നു., തല്ലും ഒരുങ്ങിയിരിക്കുന്നു.
a, മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്. യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
b, യഹോവാഭക്തി ജീവഹേതുകമാകുന്നു. അതുള്ളവൻ തൃപ്തനായി വസിക്കും. അനർഥം അവനു നേരിടുകയില്ല.
c, മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു. വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
d, അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
e, നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു. ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
f, പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിനു തല്ലും ഒരുങ്ങിയിരിക്കുന്നു.
പ്രിയരേ, മനുഷ്യർ എന്ത് നിരൂപിച്ചാലും, ദൈവം തന്റെ പദ്ധതികളും ഉദ്ദേശ്യങ്ങളും ഭൂമിയിൽ നിവൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തി പൂർത്തിയാക്കേണ്ടതിന് മനുഷ്യന്റെ പദ്ധതികൾ നടപ്പാകാൻ അനുവദിക്കുകയോ, അല്ലെങ്കിൽ അവയെ മറിച്ചുകളയുകയോ ചെയ്യുന്നു. മരണത്തിലേക്ക് നയിക്കുന്ന തെറ്റായ വഴികളിൽ നിന്നും മക്കളെ രക്ഷിക്കുന്നതിന് ശിക്ഷണം ഒരു നല്ല മാർഗ്ഗം ആണ്. ശിക്ഷണം അവർക്ക് നിരസിക്കുന്നത് അവർ നശിക്കുന്നതിന് സമ്മതിക്കുന്നതു പോലെയാണ്. എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു. തീർച്ചയായും ദൈവം അവന്റെ കടം വീട്ടും എന്ന് നാം അറിയുന്നു. അതും നല്ല പലിശയോടെ! ദരിദ്രനെ സഹായിക്കുന്നവൻ സ്വർഗ്ഗത്തിൽ അവന്റെ നിക്ഷേപം സ്വരൂപിക്കുകയാണ്. ഈ സൽചിന്തകൾ നമ്മെ നേർ വഴിക്ക് നയിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.