കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ശലോമോൻ്റെ സഭാപ്രസംഗി

ബാബു തോമസ്സ് അങ്കമാലി

ശലോമോൻ്റെ സഭാപ്രസംഗി – പുസ്തകത്തിന് ഒരു ആമുഖം.
~~~~~
സുന്ദരമായ പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

സഭാപ്രസംഗി- പുസ്തകത്തിന് ഒരു ആമുഖം.

ഈ പുസ്തകം പ്രതിപാദിക്കുന്ന വിഷയം :-

പുസ്തകം – സഭാപ്രസംഗി.

ഗ്രന്ഥ കർത്താവ് :- ഈ പുസ്തക രചയിതാവിന്റെ പേര് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ സൂചനകൾ, രാജാവായിരുന്ന ശലോമോൻ ഇത് രചിച്ചെന്ന് വെളിപ്പെടുത്തുന്നു.

രചനാകാലം : B.C. 970-930 വരെ ശലോമോൻ രാജ്യഭരണം നടത്തിയിരുന്നു. തന്റെ ജീവിതത്തിന്റെ സായാഹ്നവേളയിലാണ് ഈ കൃതി രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രതിപാദ്യവിഷയം : ഈ ലോകത്തിൽ നല്ലത് എന്താണ്? ജീവിതം അർത്ഥവത്താക്കാൻ സാധിക്കുമോ? നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?ജീവിത സത്യങ്ങൾ വിചിന്തനം ചെയ്തപ്പോൾ ശലോമോന്റെ ഹൃദയത്തെ അസ്വസ്ഥതയിൽ എത്തിച്ച ചില ചോദ്യങ്ങൾ മാത്രമാണിവ. മനുഷ്യന്റെ അറിവ് വളരെ പരിമിതമെന്ന യാഥാർത്ഥ്യം അവനെ ബോധ്യപ്പെടുത്തുവാൻ ദൈവം തീരുമാനിച്ചു. ദൈവത്തിൽ നിന്നും അകന്നുജീവിക്കുന്നവരെ അവരുടെ ജീവിതം എത്ര നിരർത്ഥകവും ശൂന്യവുമാണെന്ന് അവർ മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ഈ സത്യം രേഖപ്പെടുത്തി തിരുവചനത്തിൽ ഉൾപ്പെടുത്തണമെന്ന് ദൈവം നിശ്ചയിച്ചു. ഒരു വ്യക്തി തന്നെ അവന്റെ അനുഭവത്തിലൂടെയും, അന്വേഷണത്തിലൂടെയും ഈ സത്യം വെളിപ്പെടുത്തുന്നതിന് ദൈവം ഒരു മനുഷ്യനെ തിരഞ്ഞെടുത്തു. ലോകത്ത് ജീവിച്ചിരുന്ന എല്ലാ വ്യക്തികളെക്കാളും മഹാത്മാരായി ജീവിച്ച സോക്രട്ടീസ്, ശ്രീബുദ്ധൻ, കൺഫ്യൂഷസ് എന്നിവരെക്കാളും ജ്ഞാനിയായി ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തി. ലോകത്തിൽ ഉള്ള ഏതൊരാളേക്കാളും അവനെ ധനവാനാക്കിത്തീർത്തു. ഒരു മനുഷ്യന് അനുഭവിക്കാവുന്നതും ആസ്വദിക്കാവുന്നതുമായ എല്ലാ അവസരങ്ങളും, സൗകര്യങ്ങളും ദൈവം അവന് നല്കി. അന്വേഷണാത്മകമായ ബുദ്ധിവൈഭവവും ദൈവം അവന് നല്കി. വസ്തുതകൾ അന്വേഷിക്കുന്നതിനും ഗ്രഹിക്കുന്നതിനും വ്യക്തമായി വിലയിരുത്തുന്നതിനും പര്യാപ്തമായ ഒരു വലിയ മനസ്സും മേധാശക്തിയും ദൈവം അവന് നല്കി. ദൈവം തിരഞ്ഞെടുത്ത ആ മനുഷ്യൻ ശലോമോൻ ആയിരുന്നു. ദൈവത്തിന്റെ ആ തെരഞ്ഞെടുപ്പിന്റെ പരിണിത ഫലമാണ് ഈ പുസ്തകം -“സഭാപ്രസംഗി”. ജീവിതത്തിന്റെ സത്യവും, അർത്ഥവും മനസ്സിലാക്കുന്നതിന് എത്രമാത്രം അപര്യാപ്തമാണ് ഈ പുസ്തകം എന്ന് വെളിപ്പെടുത്തുന്നു. ജീവിതത്തിന്റെ സത്യവും, അർത്ഥവും ദൈവവചനത്തിൽക്കൂടി മാത്രമേ കണ്ടെത്തുവാൻ സാധ്യമാകുകയുള്ളൂ. അർത്ഥവത്തായ ജീവിതത്തിന്റെയും അനന്തമായ സന്തോഷത്തിന്റെയും സംതൃപ്തി നല്കുന്ന ഒരടിസ്ഥാനത്തിന്റെ ഉറവിടമാണ് തിരുവചനങ്ങൾ.

പ്രിയരേ, വളരെ വ്യത്യസ്തമായി രചിക്കപ്പെട്ട ഒരു പുസ്തകം. വളരെ പ്രത്യേകതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. യവനക്കർക്കും മുതിർന്നവർക്കും ഒരുപോലെ അറിവ് പകരുന്ന ഈ പുസ്തകത്തിൻ്റെ പഠനം നമ്മുടെ ജീവിതത്തെയും കാഴ്ച്ചപ്പാടുകളെയും മാറ്റി മറിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More