കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബാബേലിന് എതിരെയുള്ള ഭാരം

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 13:6 യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ. അതു സർവശക്തങ്കൽനിന്നു സർവനാശംപോലെ വരുന്നു.
~~~~~~

യശയ്യാവ് – 13 .

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ബാബേലിന് എതിരെയുള്ള ഭാരം.

A, ബാബേലിന്മേൽ ഒരു ന്യായവിധി.

യെശയ്യാവ് തന്റെ പ്രവചനം എഴുതുമ്പോൾ ബാബേൽ അശ്ശൂർ സാമ്രാജ്യത്തിന്റെ ഒരു ഭാഗം ആയിരുന്നു. ബാബിലോൺ പട്ടണം ഏറ്റവും പ്രധാനപ്പെട്ട പട്ടണവുമായിരുന്നു. ബാബേലിനെതിരായ ആ പ്രവചനം 28:14 അശ്ശൂർ രാജ്യത്തിനും എതിരായിട്ടുളളതത്രെ. ചിലയവസരങ്ങളിൽ അശ്ശൂർ രാജാക്കന്മാർ അവരെ സ്വയം ബാബേൽ രാജാക്കന്മാർ എന്ന് വിളിച്ചുവന്നിരുന്നു.

ഈ സന്ദേശത്തെ വലിയ ചുമട് എന്നു വിളിക്കുന്നു. കാരണം അവ പ്രസ്താവിച്ച പ്രവാചകന്റെ ഹൃദയത്തിന് അത് വലിയ ഭാരമായിത്തീർന്നു. ഭാരമുളള വലിയ ന്യായവിധികളാണ് പ്രവാചകൻ വെളിപ്പെടുത്തുന്നത്.

a, ആമോസിന്റെ മകനായ യെശയ്യാവ്.
b, ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം.

2, ബാബേലിനെതിരേ ഒരു സൈന്യം വരുന്നു.
a, സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
b, ദേശത്തെയൊക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
c, അവർ അന്യോന്യം തുറിച്ചുനോക്കും. അവരുടെ മുഖം ജ്വലിച്ചിരിക്കും.

3, ബാബേലിന്മേലുള്ള ന്യായവിധിയുടെ ഭീകരത.
a, യഹോവയുടെ ദിവസം വരുന്നു.
b, ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല. സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
c, ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും.
d, സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും.
e, ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്ക് തിരിയും.
f, കണ്ടുകിട്ടുന്നവനെയൊക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
g, അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും. അവരുടെ വീടുകളെ കൊള്ളയിടും. അവരുടെ ഭാര്യമാരെ അപമാനിക്കും.

B, വിജനമായ ബാബേൽ.

1, ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറായെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
a, ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും.
b, അതിൽ ഒരുനാളും കുടിപാർപ്പുണ്ടാകയില്ല.
c, അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.
d, അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.

പ്രിയരേ, “യഹോവയുടെ ദിവസം” എന്ന വാചകം നാല് തവണ ഈ ഭാഗത്ത് പരാമർശിച്ചിരിക്കുന്നു. പുതിയനിയമത്തിൽ, “കർത്താവിന്റെ ദിനം” ഇപ്പോഴും ഭാവിയിലെ ഒരു സംഭവമാണ്. 11-‍ാ‍ം വാക്യം ലോകത്തെക്കുറിച്ച് സംസാരിക്കുന്നു, കേവലം ബാബേലിനെക്കുറിച്ച് മാത്രമല്ല. ഈ കാരണങ്ങളാൽ മേദ്യരും പാർസിക്കാരും ബാബേലിനെ (ബാബിലോൺ) നശിപ്പിച്ചപ്പോൾ ഈ വാക്യങ്ങൾ പൂർത്തീകരിച്ചുവെന്ന് പറയാനാവില്ല. ഈ യുഗത്തിന്റെ അവസാനത്തിൽ നടക്കാനിരിക്കുന്ന അതിലും വലിയ സംഭവത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമായിരുന്നു അത്. വിദൂര ഭാവിയിലെ ഒരു സംഭവത്തെക്കുറിച്ചുള്ള പ്രവചനം പെട്ടെന്ന് അടുത്തു സംഭവിക്കുന്ന ഒരു പ്രവചനമായി മാറുന്നത് പ്രവാചക പുസ്തകങ്ങളിൽ അസാധാരണമല്ല. ബാബേൽ (ബാബിലോൺ) നഗരത്തിന്റെ വർണ്ണന ഇവിടെ കാണുന്നു. മനോഹരമായ നഗരം. അവിടെയുളള ശക്തരായ ഭരണാധികാരികൾ ഈ നഗരത്തെക്കുറിച്ച് വളരെ അഹങ്കരിച്ചിരുന്നു. “കല്ദയർ”– കല്ദയ ബാബിലോണിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്തിരുന്നു. ബാബേൽ (ബാബിലോൺ) സോദോം, ഗൊമോറ പോലെയായിത്തീർന്നു. ദൈവം അവരെ സൊദോം ഗൊമോറാ പട്ടണങ്ങളെ പോലെ നശിപ്പിച്ചില്ലെങ്കിലും അവസാനം ആ പട്ടണങ്ങളെ പോലെ ശൂന്യമായിത്തീർന്നു. ഇന്നുവരെയും ബാബിലോൺ നാശത്തിന്റെ കൂമ്പാരമായി അവശേഷിക്കുന്നു. ഇത് ദൈവത്തിൻ്റെ ന്യായവിധിയെ സംബന്ധിച്ച് ഭയാനകമായ ഒരു കാഴ്ച നമുക്ക് നൽകുന്നു. ദൈവീക ന്യായവിധിയിൽ അകപ്പെടാതെ. വിശുദ്ധിയെ തികച്ച് നമുക്ക് ഒരുങ്ങി നിൽക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More