കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അശ്ശൂരിനെ ദൈവം ന്വായംവിധിക്കുന്നു

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 10:20 അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്‌ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും.
~~~~~~
യശയ്യാവ് – 10 .

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- അശ്ശൂരിനെ ദൈവം ന്വായംവിധിക്കുന്നു

A, അഹങ്കാരിയായ അശ്ശൂരിൻ്റെ മേൽ ദൈവത്തിൻ്റെ ന്യായവിധി.

1, സാമൂഹ്യമായ അനീതി മൂലം നാടുകടത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
a, ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർഥം എഴുതി വയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!
b, സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും ?
c, അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളൂ.
d, ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

2, ദൈവത്തിൻ്റെ മനഃപൂർവമല്ലാത്ത കോപത്തിന്റെ ഉപകരണമായ അശ്ശൂർ.
a, എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം.
b, അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു.
c, ഞാൻ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും.
d, അവനോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്.

3, അശ്ശൂരിൻ്റെ ധിക്കാരം.
a, എന്റെ പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ?
b, ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
c, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
d, എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു.

4, അശ്ശൂരിൻ്റെ ധിക്കാരത്തെ ദൈവം അളക്കുന്നു.
a, വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?
b, അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും.

B, അശ്ശൂരിൻ്റെ ആക്രമണത്തിൽ നിന്നും ഒരു ശേഷിപ്പിനെ ദൈവം സൂക്ഷിക്കും.

1, ദൈവം തൻ്റെ ജനത്തോടു പറയുന്നു – അശ്ശൂരിനെ ഭയപ്പെടേണ്ട.
a, അന്നാളിൽ…
b, യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്‌ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും.
c, ഒരു ശേഷിപ്പു മടങ്ങിവരും.
d, യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും.. നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
e, സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ ഭൂമിയുടെയും മധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
f, എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.
g, മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
h, അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും.

2, അശ്ശൂർ സൈന്യം വരുന്നതിൻ്റെ പ്രാവചനികമായ ഒരു വിവരണം.
a, അവൻ അയ്യാത്തിൽ എത്തി.
b, മിഗ്രോനിൽക്കൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.
c, മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിനു വട്ടംകൂട്ടുന്നു.

3, ദൈവം യഹൂദയിലെ ഉന്നതൻമാരെ എളിമയുള്ളവരാക്കുന്നു.
a, സൈന്യങ്ങളുടെ യഹോവയായ കർത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
b, ലെബാനോനും ബലവാന്റെ കൈയാൽ വീണുപോകും.

പ്രിയരേ, “യിസ്രായേൽ” – വടക്കേരാജ്യം, അശ്ശൂർ സൈന്യം കീഴടക്കുകയും ഒരു വലിയ വിഭാഗം ജനങ്ങളെ അടിമകളായി പിടിച്ച് കൊണ്ടുപോകുകയും ചെയ്തു. പലയിടങ്ങളിലായി ചിതറിപ്പോയ അവശേഷിക്കപ്പെട്ട ജനം അശ്ശൂരിൽ ആശ്രയിക്കാതെ ജീവനുളള ദൈവത്തിൽ ആശ്രയിച്ചു. ദൈവം യിസ്രായേലിന്റെ മേൽ അയച്ച നാശം, നീതിപൂർവ്വമായ ഒരു നാശമായിരുന്നു. അത് അവർ അർഹിക്കുന്ന ഒരു ശിക്ഷ തന്നെയായിരുന്നു. ദൈവത്തിന്റെ ശിക്ഷണവും, ദണ്ഡനവും, ന്യായവിധിയും ഈവിധത്തിലാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. അശ്ശൂർ സൈന്യം ദൈവത്തിന്റെ കൈയ്യിലെ ഒരു വടി മാത്രമായിരുന്നുവെന്ന് കാണുന്നു. യിസ്രായേലിനെ ശിക്ഷിക്കാനുളള വടി. എന്നാൽ യെരൂശലേമിനെതിരായി ദൈവം അത് ഉപയോഗിച്ചില്ല. എന്നാൽ അശ്ശൂർ സേന സ്വയം തീരുമാനത്തിൽ യെരൂശലേമിനെ നശിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ തീരുമാനം അശ്ശൂർ സൈന്യത്തെ പരാജയത്തിലും നാശത്തിലും എത്തിച്ചു. ദൈവത്തിന് എതിരെയുള്ളതും, ദൈവാലോചന ക്ക് വിരോധമായുള്ളതുമായ നമ്മുടെ പ്രവർത്തികളെയും ദൈവം ഇതുപോലെ ന്യായം വിധിക്കും എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More