കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 9:6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവന് അദ്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
~~~~~~
യശയ്യാവ് – 9 .

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു

A, യിസ്രായേലിന്നു പ്രത്യാശ.

1, വടക്കൻ ഗോത്രങ്ങൾക്ക് ഒരു വെളിച്ചത്തിൻ്റെ ദിനം.
a, എങ്കിലും അന്ധകാരം.
b, വിഷമിച്ചുനിന്നവർക്ക് അന്ധകാരം ഉണ്ടായില്ല.
c, ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു. അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.

2, മഷിഹായുടെ വിടുതലിലും വിജയത്തിലും സന്തോഷം.
a, നീ വർധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർധിപ്പിക്കുന്നു. അവർ സന്തോഷിക്കുന്നു.
b, മിദ്യാന്റെ നാളിലെപ്പോലെ.
c, അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.

3, വാഴുന്ന മശിഹായുടെ മഹത്വം.
a, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.
b, ആധിപത്യം അവന്റെ തോളിൽ ഇരിക്കും.
c, അവന് വിളിക്കപ്പെടുന്ന പേരുകൾ.
d, അദ്ഭുത മന്ത്രി.
e, വീരനാം ദൈവം.
f, നിത്യപിതാവ്.
g, സമാധാനപ്രഭു.

4, മശിഹായുടെ രാജത്വത്തിൻ്റെ മഹത്വം.
a, അവന്റെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല.
b, ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും.
c, സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.

B, വടക്കൻ രാജ്യത്തിന്മേൽ വരാനിരിക്കുന്ന ന്യായവിധി.

1, അവരുടെ അശുദ്ധമായ അഹങ്കാരത്താൽ യിസ്രായേൽ തൻ്റെ ശത്രുക്കളാൽ തോൽപ്പിക്കപ്പെടും.
a, കർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
b, എഫ്രയീമും ശമര്യനിവാസികളും.
c, ഇഷ്‍ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവത്തോടുംകൂടെ പറയുന്നവർ.
d, അതുകൊണ്ട് യഹോവ രെസീന്റെ വൈരികളെ അവന്റെ നേരേ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
e, ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

2, എന്നിട്ടും ജനം അനുതപിക്കുന്നില്ല എങ്കിൽ, അവരുടെ നേതൃത്വത്തെ ദൈവം എറിഞ്ഞു കളയും.
a, എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല.
b, അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.

3, പ്രബലമായ ദുഷ്ടതയാൽ അവർ സ്വന്തം സഹോദരങ്ങളെ ആക്രമിക്കും.
a, ദുഷ്ടത തീപോലെ ജ്വലിക്കുന്നു.
b, ജനവും തീക്ക് ഇരയായിരിക്കുന്നു.
c, ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
d, ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

പ്രിയരേ, ഈ അധ്യായത്തിലെ ആറാം വാക്യം വളരെ പ്രാധാന്യമുള്ള ഒരു പ്രവചനംനമത്രെ. 9:6 “ശിശു ജനിച്ചിരിക്കുന്നു”– യെശയ്യാവ് ഇത് രേഖപ്പെടുത്തി നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് നടന്നത്. ദൈവത്തിന്റെ പ്രവാചകൻ ഭാവിയിലേക്ക് നോക്കിയ ശേഷം, അപ്പോൾ നടക്കുന്ന ഒരു സംഭവം പോലെ പ്രസ്താവിക്കുകയാണ്. അടിമനുകങ്ങൾ നീക്കുകയും യഥാർത്ഥ സമാധാനം നൽകുകയും, ഗലീലയിൽ ഒരു വലിയ പ്രകാശമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരുവനെയാണ് ഈ വചനം ഇവിടെ വെളിപ്പെടുത്തുന്നത്. യഥാർത്ഥ സമാധാനം നല്കുന്ന ഒരു ശിശു. ക്രിസ്തുവിന്റെ മനുഷ്യത്വവും ദൈവികത്വവും ഇവിടെ ദർശിക്കാവുന്നതാണ്. ഒരു ശിശുവായി ജനിച്ച ശക്തനായ ദൈവമാണ് ക്രിസ്തു. യെഹൂദന്മാരുടെ രാജാവായും സർവ്വലോകത്തിന്റെ രാജാവായും അവൻ വളർന്നു വരുന്നു. യിസ്രായേലിലെ മശീഹായായവൻ, കർത്താവായ യേശു സർവ്വശക്തിയുള്ള ദൈവത്തിന്റെ ജഡാവതാരമെന്ന് ശക്തിയോടെ വിളംബരം ചെയ്യുന്ന ഒരു വാക്യമാണിത്. നിത്യതയുടെ ഉറവിടം, നിത്യതയുളളവൻ, നിത്യനായവൻ. കർത്താവായ യേശുവാണ് ഏറ്റവും വലിയ സമാധാനപ്രഭു. ദൈവവും മനുഷ്യരും തമ്മിൽ സമാധാനം ഉണ്ടാക്കുന്നവൻ. മനസ്സിലും ഹൃദയത്തിലും സമാധാനം നൽകുന്നവൻ. ഇത്ര ശ്രേഷ്ഠമായ നാമധരിച്ച നമ്മുടെ കർത്താവിനെ നമുക്ക് വീണ് വണങ്ങി ആരാധിക്കാം. അവൻ്റെ ദൈവത്വത്തിൻ്റെ പ്രത്യേകതകൾ ഇവിടെ വിവരിക്കുന്നു. ദൈവത്തിന് സ്തോത്രം. അവനെ വാഴ്ത്തി സ്തുതിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More