കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സകലവും ദൈവത്തിന്റെ മഹത്വത്തിനായി

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 23:19 മകനേ, കേട്ടു ജ്ഞാനം പഠിക്ക. നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. 20 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. 21 കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും. നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സദൃശവാക്യങ്ങൾ 23.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ജ്ഞാനിയുടെ വാക്കുകൾ

  1. വഞ്ചിക്കുന്ന ഭോജനം, ചിറകെടുത്തു പറന്നുകളയും, നിനക്ക് അനുകൂലമല്ല, അനാഥന്മാരുടെ നിലം, പ്രതികാരകൻ ബലവാനല്ലോ, പാതാളത്തിൽനിന്നു വിടുവിക്കും.
    a, ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊൾക. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്. അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
    b, ധനവാനാകേണ്ടതിനു പണിപ്പെടരുത്, നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
    c, കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്. അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്. അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു. തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും. അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല. നീ തിന്ന കഷണം ഛർദിച്ചുപോകും. നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
    d, പണ്ടേയുള്ള അതിർ നീക്കരുത്. അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്.
    e, അവരുടെ പ്രതികാരകൻ ബലവാനല്ലോ. അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
    f, ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്. വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
  2. പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല, നേർവഴിയിൽ നടത്തിക്കൊൾക, പഴന്തുണി, നിന്ദിക്കരുത്, ജനകൻ അവനിൽ സന്തോഷിക്കും, നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
    a, നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം. നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
    b, നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും. നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
    c, നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക. നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
    d, മകനേ, നിന്റെ ഹൃദയം എനിക്കു തരിക. എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
  3. ദ്രോഹികളെ വർധിപ്പിക്കുന്നു, അണലിപോലെ കൊത്തും, ഞാൻ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.
    a, വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പംപോലെ കടിക്കും. അണലിപോലെ കൊത്തും.
    b, നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും. നിന്റെ ഹൃദയം വക്രത പറയും. അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല.ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.

പ്രിയരേ, വീഞ്ഞു അഥവാ മദ്യം ഒരു മനുഷ്യനെ എത്രമാത്രം നശിപ്പിക്കും എന്ന് എണ്ണമിട്ട്,അക്കമിട്ട് ശലോമോൻ പറയുന്നു. നമ്മുടെ ഭക്ഷണക്രമത്തിലും ഭക്ഷണ വിഭവങ്ങളിലും നാം വിവേകപൂർവ്വം ക്രമീകരണം നടത്തണം. അമിത ഭക്ഷണവും മദ്യാസക്തിയും ബൈബിളിൽ അവജ്ഞയോടെ വിലയിരുത്തപ്പെടുന്നു. അത് ദൈവ കോപത്തിനും ശിക്ഷയ്ക്കും മുഖാന്തരമായിത്തീരുന്നു. അതുകൊണ്ട് ” നാം എന്ത് തിന്നാലും എന്ത് കുടിച്ചാലും സകലവും ദൈവത്തിൻ്റെ മഹത്വത്തിനായി ചെയ്യാം.” ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More