Powered by: <a href="#">Manna Broadcasting Network</a>
സദൃശവാക്യങ്ങൾ 22:17 ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക. എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സദൃശവാക്യങ്ങൾ 22.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ധനികനും, ദരിദ്രനും. മക്കളെ വളർത്തേണ്ടത് എങ്ങനെ?
- കൃപ നല്ലത്, ഉണ്ടാക്കിയവൻ, ചേതപ്പെടുന്നു, പ്രതിഫലം, അഭ്യസിപ്പിക്ക, ആപത്തു കൊയ്യും, നീക്കിക്കളക.
a, അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
b, ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു. അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ.
c, താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
d, ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക. അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
e, നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും. അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
f, പരിഹാസിയെ നീക്കിക്കളക. അപ്പോൾ പിണക്കം പൊയ്ക്കൊള്ളും. കലഹവും നിന്ദയും നിന്നുപോകും. - ഹൃദയശുദ്ധി, യഹോവയുടെ കണ്ണ്, പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു, അകറ്റിക്കളയും, എഴുതിയിട്ടുണ്ടല്ലോ.
a, ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്. രാജാവ് അവന്റെ സ്നേഹിതൻ.
b, യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു. ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.
c, പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു. യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
d, ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു. ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
e, ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ. - കവർച്ച ചെയ്യരുത്, വ്യവഹാരം നടത്തും, സഖിത്വമരുത്, അതിർ നീ മാറ്റരുത്, രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും.
a, എളിയവനോട് അവൻ എളിയവനാക കൊണ്ടു കവർച്ച ചെയ്യരുത്. അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്.
b, യഹോവ അവരുടെ വ്യവഹാരം നടത്തും. അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
c, നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്.
d, പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും. നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.
പ്രിയരേ, 22:17-21 24-ാം അദ്ധ്യായം 22-ാം വാക്യത്തിൽ അവസാനിക്കുന്ന, പുസ്തകത്തിലെ പുതിയ വിഭാഗത്തിന്റെ ആമുഖമാണ്, ഈ വാക്യങ്ങൾ. മുപ്പത് പ്രസ്താവനകൾ ഉൾക്കൊള്ളുന്നു. 6 എണ്ണം ഒരു വാക്യത്തിലായും, 18 എണ്ണം രണ്ടുവാക്യങ്ങളിലായും, 4 എണ്ണം മൂന്ന് വാക്യങ്ങളിലായും, ഒരെണ്ണം നാല് വാക്യങ്ങളിലായും, വേറെ ഒരെണ്ണം ഏഴ് വാക്യങ്ങളിലായും വിഭാഗിച്ചിരിക്കുന്നു. ഈ പ്രസ്താവനകൾ ശലോമോൻ ശേഖരിച്ചതായിരിക്കാം. ദൈവത്തിൽ വിശ്വസിക്കുന്ന ആരെയും വിശ്വാസത്തിൽ ഉറപ്പിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം (വാ. 19). വിവേകപൂർവ്വം വാക്കുകൾ ഉപയോഗിക്കുന്നതിനും, ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നല്കുന്നതിന് പ്രാപ്തി ലഭിക്കുന്നതിനും ഇവ പര്യാപ്തമാണ് (വാ. 18,21). മറ്റുള്ളവർക്ക് തക്കതായ ഉത്തരം നല്കുന്ന കഴിവിനെ സംബന്ധിച്ച് പുതിയനിയമത്തിലും പരാമർശങ്ങൾ ഉണ്ട്. കുട്ടികളെ വളർത്തുന്നത് സംബന്ധിച്ച് വളരെ വ്യക്തമായും വിശദമായും പ്രസ്താവിച്ചിരിക്കുന്നു. ഇതെല്ലാം തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളവ തന്നെ. ഒന്നും വിട്ടുകളായാതെ പിൻപറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.ദൈവ നാമത്തിന് മഹത്വം ആമേൻ.