കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

Sampaul, Kunnakkurudi

എന്താണ് ദൈവീക ക്ഷമ എന്നതിന്റെ വചനം നിർവചിക്കുന്ന അർത്ഥം? ക്ഷമ എന്നത് തല്കാലത്തേക്ക് മാത്രം ഒരു വ്യക്തിയോട് വെളിപ്പെടുത്തേണ്ടുന്ന ഒരു  വികാരമല്ല. മറിച്ചു അത് അടിസ്ഥാനപരമായി- ഒരു ഉറപ്പും വാഗ്ദാനവുമാണ്.  നിങ്ങൾ മറ്റൊരാളോട് ക്ഷമിക്കുവാൻ തയാറാകുമ്പോൾ, താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഉറപ്പായ വാഗ്ദാനമാണ് ആ വ്യക്തിക്ക് നൽകുന്നത്.

  1. നിങ്ങൾ ക്ഷമിച്ച വ്യക്തിക്ക് എതിരെ ഇനിയൊരിക്കലും ആ കുറ്റം വീണ്ടും ആരോപണമായി കൊണ്ടുവരില്ലെന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2 .ഞാൻ ആ വ്യക്തിയോട് ക്ഷമിച്ച കുറ്റകൃത്യത്തെക്കുറിച്ച് ഇനിയൊരിക്കലും മറ്റുള്ളവരോട് സംസാരിക്കില്ലെന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

3 .ആ വ്യക്തി ചെയ്ത കുറ്റത്തെ ഇനി ഒരിക്കലും എന്റെ മനസ്സിൽ ഓർത്തുവയ്ക്കുകയില്ലെന്നു സ്വയത്തോടും നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മുടിയനായ പുത്രനോട് അപ്പൻ കാണിച്ച ക്ഷമയുടെ മാതൃക ഇതല്ലേ???(Luke 15:22-32).

 

നമ്മുടെ ക്ഷമിക്കലുകൾ ഈ ഗണത്തിൽ പെടുത്താകുന്ന നിലവാരം ഉള്ളതാണോ?????

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More