Powered by: <a href="#">Manna Broadcasting Network</a>
പലയിടങ്ങളിലും കേൾക്കാറുള്ള ഒരു വാർത്തയാണ് കുട്ടിയെ കാണ്മാനില്ല എന്നത്. ആധുനിക സൗകര്യങ്ങൾ കൈകുമ്പുളിൽ ഒതുങ്ങിയ ഈ കാലഘട്ടത്തിലെ ഈ മഹാ പാതകം തടയുവാൻ ജനങ്ങളുടെ കാവൽ പടയാളികൾ പുതിയ സൗകര്യങ്ങൾ നടപ്പിലാക്കുവാൻ ഊർജിതമായി പരിശ്രമിക്കുന്നു. കുട്ടികളെ കാണ്മാനില്ലാത്തതോ തട്ടി കൊണ്ടുപോയതായോ സംശയിച്ചാൽ ഉടനെ അത്തരം സന്ദേശങ്ങൾ വാറ്റ്സപ്പ് വഴി കേരള പോലീസിനെ അറിയിക്കാവുന്നതാണ്. പോലീസിന്റെ വാട്സപ്പ് നമ്പർ 9747001099 എന്നതാണ് അതിലേക്കു ഇത്തരത്തിലുള്ള സന്ദേശങ്ങൾ എല്ലാം അയച്ചുകൊടുക്കാവുന്നതാണ്.
https://trackthemissingchild.gov.in/trackchild/index.php – ഈ ലിങ്ക് ഗവണ്മെന്റ് ദിനേന പുതുക്കുന്ന റിപോർട്ട് ഉള്ളതാണ്. അവിടെ പരിശോധിച്ചാൽ എത്ര കുട്ടികൾ മുതിർന്നവർ കാണ്മാനില്ലെന്നും കണ്ടുകിട്ടിയെന്നും അപ്ഡേറ്റ് ചെയ്യുന്നതാണ്. ദയവായി ആ പ്ലാറ്റഫോം ഫുൾ പരതിയാൽ നമ്മുക്ക് ചുറ്റുപാടുകൾ നടക്കുന്ന സംഭവ വികാസങ്ങളും നേർനിര കാണുവാൻ സാധിക്കും.