Powered by: <a href="#">Manna Broadcasting Network</a>
സ്ത്രീയുടെ നീണ്ട മുടി അവൾക്ക് പ്രകൃത്യായുള്ള ആവരണമായിരിക്കുമ്പോൾ തന്നെ 1 കോരി 11 ൽ രണ്ടു തരം ആവരണങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
👉അവയിൽ ഒന്നാമത്തേതു അവളുടെ പ്രകൃത്യായുള്ള (സ്ഥിരമായതും അവൾക്ക് തേജസ്സ് നൽകുന്നതും 1Cor 11:14-15 ) നീണ്ടമുടിയാണ്.
👉രണ്ടാമത്തേത് നിർമ്മിതവും (താൽക്കാലികം അഥവാ മാറ്റുവാൻ കഴിയുന്നതും അധീനതയുടെ അടയാളവും 1Cor 11:10)
“സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ” – ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ മൂടുപടം ആവശ്യമില്ലെന്ന് വാദിക്കുന്നതിലെ ന്യൂനത എന്തെന്ന് പരിശോധിക്കാം
❗“For her hair is given to her for a covering.” “For” or “instead ” അഥവാ “പകരം” എന്ന വാക്കു “anti” എന്ന ഗ്രീക്ക് പദത്തിന്റെ തർജ്ജമയാണ്. എന്നാൽ anti എന്ന വാക്ക് എല്ലായ്പ്പോഴും പകരം എന്നല്ല തർജമ ചെയ്തിട്ടുള്ളത്. ഉദാഹരണം യോഹ 1:16 ൽ കൃപമേൽ കൃപ – Grace upon Grace എന്ന വാക്യത്തിൽ ഈ പദം “പകരം” എന്നല്ല (Grace instead of Grace എന്നല്ല) കൃപയോട് കൃപ എന്നാണ്. അങ്ങനെയെങ്കിൽ സ്ത്രീയുടെ നീട്ടിയമുടി മൂടുപടത്തിനു പകരമല്ല, പ്രത്യുത, നീണ്ട മുടിയെന്ന ആവരണത്തോടൊപ്പം പ്രാര്ഥിക്കുമ്പോഴും പ്രവചിക്കുമ്പോഴും മാറ്റാവുന്ന ആവരണം കൂടി സ്ത്രീക്ക് വേണമെന്നാണ് ഈ വാക്യത്തിലെ വിവക്ഷ.
11:4,5 വാക്യങ്ങളിൽ മാറ്റാവുന്ന ആവരണത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ഈ അദ്ധ്യായത്തിൽ നീണ്ട-മുടി മാത്രമാണ് ആവരണമായി നിഷ്കര്ഷിച്ചിരിക്കുന്നത് എന്ന് വാദിച്ചാൽ വാക്യം 6 ഒരു പ്രശ്നവാക്യമായി തീരും.
👉നോക്കുക ❗(ഈ വാക്യത്തിൽ “മൂടുപടമിടുന്നില്ലെങ്കിൽ” എന്നത് “നീണ്ട മുടിയില്ലെങ്കിൽ” എന്ന് വായിക്കുമ്പോൾ അത് അര്ഥശൂന്യമാകുന്നത് എങ്ങനെ എന്ന് കാണുക : )
“സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ നീണ്ടമുടിയില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ”
—മൂടുപടമിടുക എന്നാൽ നീണ്ട മുടി ഉണ്ടായിരിക്കുക എന്നല്ല അർഥം എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.–
👉ചുരുക്കത്തിൽ രണ്ടു ആവരണങ്ങൾ 11 -ആം അധ്യായത്തിൽ പരാമര്ശിക്കപ്പെട്ടിരിക്കുന്നു.
പ്രാർത്ഥിക്കുക, പ്രവചിക്കുക എന്നിവ രണ്ടു തരത്തിലുള്ള ശുസ്രൂഷകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. .
⚡ദൈവത്തോട് സംസാരിക്കുന്ന ശുശ്രൂഷാവേളകൾ (പ്രാർത്ഥന എന്ന വിഭജനം)
⚡ദൈവത്തിൽ നിന്ന് കേൾക്കുന്ന ശുശ്രൂഷാവേളകൾ (പ്രവചിക്കുക എന്ന വിഭജനം)
👉സ്ത്രീകൾ മൂടുപടം ഇടുമ്പോൾ ദൈവസന്നിധിയിൽ a)പുരുഷന്റെ തേജസ്സും b) സ്ത്രീയുടെ തലയും ഒരുപോലെ മറക്കപ്പെടുന്നു. അപ്രകാരം ദൈവസന്നിധിയിൽ സ്ത്രീയും പുരുഷനും മറയ്ക്കപ്പെടുമ്പോൾ ക്രിസ്തു മാത്രം മഹത്വധാരിയായി വെളിപ്പെടുന്നു. മറുരൂപമലയിലെപ്പോലെ “ക്രിസ്തുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല” എന്ന അനുഗ്രഹീത അവസ്ഥ സംജാതമാകുന്നു.