Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 15:7 ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയ്ക്ക് എടുത്തുകൊണ്ടുപോകുന്നു.
~~~~~~
യശയ്യാവ് – 15 .
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മോവാബിനോടുള്ള ഭാരം.
A, ഒറ്റ രാത്രിയിൽ സംഭവിക്കുന്ന മോവാബിൻ്റെ അധിനിവേശം.
1, മോവാബിന് എതിരെയുള്ള ഭാരം.
a, മോവാബ് – ലോത്തിൻ്റെ മകളിൽ ലോത്തിന് ജനിച്ച പുത്രൻ.
b, മോവാബ് – ആ കാലത്ത് യിസ്രായേലിൻ്റെ ഏറ്റവും വലിയ ശത്രു.
c, മോവാബ് – അതേസമയം മോവാബുമായി യിസ്രായേലിന് ഒരു ബന്ധവും ഉണ്ടായിരുന്നു.
2, മോവാബിൻ്റെ പട്ടണങ്ങളും സൈന്യവും ഒറ്റ രാത്രിയിലെ ആക്രമണത്തിൽ വീണുപോയി.
a, ഒരു രാത്രിയിൽ മോവാബിലെ ആർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
b, ബയീത്തും ദീബോനും നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു.
c, കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു.
d, അവരുടെ വീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.
B, അഭയാർഥികൾ മോവാബിൽ നിന്നും ഓടി പോകുന്നു.
1, അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ലത്ത്ശെളീശീയയിലേക്കും ഓടിപ്പോകുന്നു.
a, അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ലത്ത്ശെളീശീയയിലേക്കും ഓടിപ്പോകുന്നു.
b, പുല്ലുണങ്ങി; ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
c, ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയ്ക്ക് എടുത്തുകൊണ്ടുപോകുന്നു.
2, മോവാബിലെ അഭയാർത്ഥികളുടെ കരച്ചിൽ.
a, നിലവിളി മോവാബിന്റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു.
b, മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
പ്രിയരേ, ദൈവം തൻ്റെ സമയത്ത് മോവാബിനു വരുത്തുന്ന വലിയ നാശത്തെ കുറിച്ചുള്ള പ്രവചനം ദൈവാത്മാവിനാൽ യെശയ്യാവ് എഴുതിയത് വലിയ ഭാരത്തോടെയാണ്. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുവാനുള്ള വലിയ വിപത്തിനെ വിശദമായി എഴുതിയത് വായിക്കുന്ന നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ദൈവജനത്തിനും ദൈവഹിതത്തിനും എതിരെയുള്ള പ്രവർത്തികളെ ദൈവം ന്യായംവിധിക്കാതെ വിടുകയില്ല. നമ്മെ തന്നെ സൂക്ഷിക്കാം. സ്വയത്തിൽ നിന്നും ഉയരുന്നതെല്ലാം ശ്രദ്ധയോടെ പരിശോധിക്കാം ഇല്ലെങ്കിൽ വലിയ ന്യായവിധിയിൽ നാമും അകപ്പെടാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.