Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 3:5 ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും. ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
~~~~~~
യശയ്യാവ് – 3.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- യഹൂദയുടെ പാപങ്ങൾ.
A, ന്യായവിധിക്ക് കീഴിലായിരിക്കുന്ന ഒരു സമൂഹത്തിന്റെ രൂപരേഖ.
1, ഭക്ഷണത്തിനും വെള്ളത്തിനും നല്ല നേതാക്കന്മാർക്കും ക്ഷാമം നേരിടുന്നു.
a, യഹോവയായ കർത്താവ് യെരൂശലേമിൽനിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും എടുത്തുകൊണ്ടുപോയി.
b, വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ, എന്നിവരെയും.
c, മനുഷ്യർ അടിച്ചമർത്തപ്പെട്ടു.
d, നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
2, എന്തുകൊണ്ട് യഹൂദ ന്യായവിധിക്കായി ഒരുക്കപ്പെട്ടിരിക്കുന്നു?
a, അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും.
b, അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു.
c, സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു. അതിനെ മറയ്ക്കുന്നതുമില്ല.
d, അവർക്ക് അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നെ ദോഷം വരുത്തുന്നു.
e, നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിൻ.
f, അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
g, എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു.
B, യഹൂദക്ക് എതിരെ ദൈവത്തിൻ്റെ പ്രയാസം.
1, പാവപ്പെട്ടവരോടുള്ള അവരുടെ മോശമായ ഇടപെടൽ.
a, യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
b, എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്. എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്ക് എന്തു കാര്യം ?
2, യെഹൂദായിലെ സ്ത്രീകൾ പാപിനികളായിരുന്നു. ദൈവത്തിൻ്റെ ന്യായവിധി അവർക്ക് എതിരെ വരുന്നു.
a, സീയോൻപുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടി സഞ്ചരിക്കുന്നു.
b, എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുന്നു.
c, തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
d, ഇതുനിമിത്തം യഹോവ സീയോൻപുത്രിമാരുടെ നെറുകയ്ക്കു ചൊറിപിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
3, പാപിനികളായ സീയോൻ പുത്രിമാരുടെ മേൽ ദൈവത്തിൻ്റെ കൂടിയ ന്യായവിധി.
a, ഇതുനിമിത്തം,ഇതുനിമിത്തം,ഇതുനിമിത്തം.
b, നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
c, അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും. അതു ശൂന്യമായി നിലത്തു കിടക്കും.
പ്രിയരേ, പ്രബലരായ നേതാക്കന്മാർ രാജ്യത്ത് അവശേഷിക്കയില്ല. അതിന്റെ പരിണതഫലം എവിടെയും എല്ലാവർക്കും അരാജകത്വവും കലാപവും ആയിരിക്കും. എല്ലാവരും മറ്റുള്ളവരിൽ നിന്ന് ഏതെങ്കിലും വിധത്തിൽ ഏറ്റവും മികച്ചത് നേടാൻ ശ്രമിക്കും. മനുഷ്യർ പൊതുവെ അധികാരത്തിലെത്തി മറ്റുളളവരെ ഭരിക്കുന്നതിന് താല്പര്യമുളളവരാണ്. എന്നാൽ യെരൂശലേമിന്റെ പതനകാലത്ത് ആരും ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറല്ല. ദൈവത്തിനെതിരായ ഈ മത്സരത്തിന്റെ ഫലമായി അവർ ഉന്മൂലനാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. ദൈവത്തിന് എതിരായ പ്രവർത്തികൾ നമ്മെയും ഇത്തരത്തിൽ ശിക്ഷാവിധിക്ക് യോഗ്യരാക്കാം. അതിനാൽ ദൈവഹിതം പ്രവർത്തിച്ചു ദൈവീക അനുഗ്രഹങ്ങൾ പ്രാപിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.