Powered by: <a href="#">Manna Broadcasting Network</a>
പ്രതീക്ഷകളോടെയും പ്രത്യാശയോടെയും 2023 വരവേൽക്കുമ്പോൾ നമ്മോടൊപ്പം പുതുവത്സരത്തിലേക്കു കാൽവെയ്ക്കുകയാണ് ഈ നാടിന്റെ സംസ്കാരം. നന്മയുടെയും ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥകൾ നാം പറയുമ്പോഴും ഈ സംസ്കാരത്തിന്റെ ഭാഗമാകുമാറ് അലിഞ്ഞു ചേർന്നിരിക്കുന്ന നിരവധി ചെയ്യരുതാത്തവകൾ അനുവദിക്കപ്പെട്ടു എന്ന കാരണത്താൽ അമിതമായാൽ അമൃതും വിഷമെന്നുള്ള ചൊല്ലുപോലും പഴ്‌വാക്കാകുമാറ് നാം അതിയായി ഉപയോഗിക്കുന്നു. ഈ അതി ഉപയോഗം ഒരു ആപത്താണെന്നുള്ള ചിന്തയ്ക്കു പോലും അതിനെ അനുവദിച്ചവർ കണക്കാക്കുന്നില്ല.
ഈ ദിവസങ്ങളിൽ കേരളത്തിൽ വിറ്റഴിച്ചത് 107.14 കോടിയുടെ മദ്യം. അപ്പോൾ തന്നെ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റിലും ഏറ്റവും കുറച്ചു കാസര്‍കോഡ് ബട്ടത്തൂരിലുമാണ് വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. വിറ്റുവരവില്‍ 600 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും അതാണ് അനുവദിച്ചവർക്കുള്ള നേട്ടം. ഇത് ഈ നാടിന്റെ സംസ്കാരത്തെയും ഭാവിയെയും എവ്വിധം നശിപ്പിക്കുമെന്നത് ചിന്തനക്കു വിധേയമാക്കുന്നെതെയില്ല.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളാൽ മുഴുകിയ കേരളക്കര കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവില്‍പ്പന 649.32 കോടിയായിരുന്നു. പ്രതീക്ഷകളോടെ മുന്നോട്ടു കാൽവയ്ക്കുമ്പോഴും ദുശീലങ്ങളും പഴയതിൽ നിന്നും പതിന്മടങ്ങു വർദ്ധിച്ചു വരുന്ന ഒരു നേർകാഴ്ച. അനുവദനീയമാണല്ലോ എന്ന ആശ്വാസവും പേറി ഇവയൊക്കെ അനുഭവിക്കുന്നവർ പോലും ഗൗനിക്കാതെ ചിലരെ ഈ ഉപയോഗത്തിലേക്ക് വലിച്ചിടുന്നു ഇതിന്റെ ഉപയോഗം അതീവ നിലയിൽ വർദ്ധിക്കുന്നു.