Powered by: <a href="#">Manna Broadcasting Network</a>
ഉത്തമഗീതം – 5:10 എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ.
~~~~~~
ഉത്തമഗീതം – 5.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- കന്യകയുടെ സ്വപ്നം
A, കന്യക അവളുടെ സ്വപ്നം വിശദീകരിക്കുന്നു.
1, തൻ്റെ പ്രിയൻ തൻ്റെ വാതിൽക്കൽ വരുന്നതായി കന്യക സ്വപ്നം കാണുന്നു.
a, ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.
b, വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം.
c, എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക, എന്ന് അവൻ പറയുന്നു.
d, എന്റെ ശിരസ്സ് മഞ്ഞുകൊണ്ടുംകുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.
2, തൻ്റെ പ്രിയനെ വാതിൽക്കൽ കാണുന്നതിൽ കാന്ത പരാജയപ്പെടുന്നു.
a, എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു. അതു വീണ്ടും ധരിക്കുന്നത് എങ്ങനെ?
b, എന്റെ പ്രിയൻ ദ്വാരത്തിൽക്കൂടി കൈ നീട്ടി.
c, എന്റെ പ്രിയനു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു.
d, എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.
e, ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു.
f, ഞാൻ അവനെ വിളിച്ചു. അവൻ ഉത്തരം പറഞ്ഞില്ല.
3, തൻ്റെ കാന്തന് വേണ്ടിയുള്ള അന്വേഷണത്തിൽ കന്യക വിവശയാകുന്നു.
a, നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു. അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു.
b, മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
c, ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം.
B, കന്യക തൻ്റെ പ്രിയനെ കുറിച്ച് വിവരിക്കുന്നു.
1, യെരുശലേം പുത്രിമാർ കന്യകയുടെ പ്രിയനെ കുറിച്ച് ചോദിക്കുന്നു.
a, നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ?
b, സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ…
2, കന്യക തൻ്റെ പ്രിയനെ കുറിച്ച് വിവരിച്ചുകൊണ്ട് പ്രതികരിക്കുന്നു.
a, എന്റെ പ്രിയൻ…
b, എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ.
c, അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം. അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
d, അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ളപ്രാവുകൾക്കു തുല്യം. അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു. അതു മൂറിൻതൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു.
e, അവൻ സർവാംഗസുന്ദരൻ തന്നെ.
f, യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ.
പ്രിയരേ, ഇപ്പോൾ വധു വരനുമായി പൂർണ്ണമായ ബന്ധത്തിൽ മഴുകിയിരിക്കുന്നു. 2-8 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഭവങ്ങൾ അവളെ ചില പാഠങ്ങൾ പഠിപ്പിച്ചു. അവൾ അവനെക്കുറിച്ച് വിവരിക്കുന്ന ഏക സന്ദർഭം, ഈ പുസ്തകത്തിൽ കാണുന്നത് ഈ വാക്യങ്ങളിലാണ്. കർത്താവായ യേശുവിന്റെ ആത്മീക സൗന്ദര്യം, മനുഷ്യർക്ക് സൂചിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളു. മനുഷ്യന്റെ ഭാവനയ്ക്കും വർണ്ണനകൾക്കും അതീതമാണത്. ക്രിസ്തു കാഴ്ചയിൽ എപ്രകാരം ആണ് കാണപ്പെട്ടതെന്ന് സുവിശേഷങ്ങളിൽ വിവരിക്കുന്നില്ലെന്നുള്ളത് പ്രത്യേകതയാണ്. അവ അത്ര പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയല്ലെന്ന് സുവിശേഷങ്ങളിൽ നിന്ന് മനസ്സിലാകുന്നു. എന്നാൽ സുവിശേഷങ്ങളിൽ പ്രാധാന്യം അർഹിക്കുന്ന പ്രതിപാദ്യവിഷയങ്ങൾ കർത്താവിന്റെ സ്വഭാവം, പ്രവൃത്തികൾ, ജീവിത ലക്ഷ്യങ്ങൾ സവിശേഷതകൾ- ഇവയാണ്. പതിനായിരങ്ങളിൽ സുന്ദരമായ വെണ്മയും ചുവപ്പും ഉള്ളവനെ ഒരുനാൽ നാം നേരിൽ കാണും അവനോടൊത്ത് യുഗായുഗങ്ങൾ വസിക്കും. എസ് വലിയ പ്രത്യാശയോടെ പ്രിയൻ്റെ വരവിനായി നമുക്ക് ഒരുങ്ങാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിനു മഹത്വം ആമേൻ.