Powered by: <a href="#">Manna Broadcasting Network</a>
ഒരു നുറ്റാണ്ട് മുന്പ് ഷെവലിയാര്‍ ഐ സി ചാക്കോ രചിച്ച ക്രിസ്തു സഹസ്ര നാമം ഇന്നും അതുല്യമായി നിലനില്‍ക്കുന്നു. 1875 ലെ ക്രിസ്തുമസ് നാളിലാണ് ഷെവലിയാര്‍ ചാക്കോയുടെ ജനനം. 1914 മേയ് മാസം 31 തുടങ്ങി ജൂണ്‍ 26 വരെയുള്ള കാലമാണ് ക്രിസ്തു സഹസ്ര നാമത്തിന്റെ പിറവിയ്ക്കായി എടുത്തത് . ഏകദേശം ഒരു മാസത്തോളം ഊണും ഉറക്കവുമില്ലാതെയുള്ള കഠിന പ്രയത്നം ഈ സംരഭത്തിന്റെ പിന്നിലുണ്ട് പോലും. ക്രിസ്തുവിനെ ആയിരം നാമമങ്ങള്‍ നല്‍കി വിശേഷിപ്പിക്കുക എന്നതായിരിന്നു പ്രധാന ഉദ്ദേശ്യം. സംസ്കൃത പണ്ഡിതന്‍ ആയിരുന്ന ഐ സി ചാക്കോ പിന്നീടു 1921 ല്‍ വ്യവസായ ഡയരക്ടര്‍ ആയി. 1960 ല്‍ ഷെവലിയര്‍ പട്ടം ലഭിച്ചു.