കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സകലത്തിൻ്റെയും സാരം

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക. ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക. അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.
~~~~~~
സഭാപ്രസംഗി – 12.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം  : സകലത്തിൻ്റെയും സാരം.

A, നിത്യതയുടെ വെളിച്ചത്തിൽ ജീവിതം.

1, യൗവനത്തിലും ഒരു ന്യായവിധി ഉണ്ട് എന്ന് ഓർക്കുക.
a, നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.
b, നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.
c, നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റുക.
d, ബാല്യവും യൗവനവും മായയത്രേ.

2, ദൈവത്തെയും നിത്യതയെയും യൗവനത്തിൽ ഓർക്കുന്നതിൻ്റെ വില.
a, നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.
b, ദുർദിവസങ്ങൾ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും ചെയ്യും.

3, പ്രായം കൂടുന്നതിനെ കുറിച്ചുള്ള കാവ്യാത്മകമായ വിവരണം.
a, സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും..
b, പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

4, ഒടുവിലത്തെ അഭ്യർത്ഥന – സൂര്യന് കീഴെയുള്ള ജീവിതത്തിൽ ദൈവത്തെ ഓർക്കുക.
a, വെള്ളിച്ചരട് അറ്റുപോകും മുൻപ് ദൈവത്തെ ഓർക്കുക.
b, പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

B, ഉപസംഹാരം – നിത്യതയും നിത്യനായ ദൈവവും സകലവും ആകുന്നു.

1, സൂര്യന് കീഴെയുള്ള ജീവിതത്തെ കുറിച്ചുള്ള ഒടുവിലത്തെ വിലയിരുത്തൽ.
a, സകലവും മായയത്രേ.
b, ഹാ മായ, മായ.

2, സഭാപ്രസംഗി നമ്മെ ശരിയായ ജ്ഞാനത്തിലേക്ക് നയിക്കുന്നു.
a, സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുത്തു.
b, ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു.
c, ഇവയാൽ ഉപദേശം പ്രാപിക്കണം.
d, പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ.

3, ഉപസംഹാരം – ന്യായവിധിക്കും നിത്യതക്കും ഉള്ള ഒരുക്കത്തോടെ ജീവിക്കുക.
a, എല്ലാറ്റിന്റെയും സാരം കേൾക്കുക.
b, ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക. അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.
c, ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
പ്രിയരേ, ദൈവത്തിൽ നിന്ന് കൂടുതലായ വെളിപ്പാടുകൾ ഇല്ലാതെ, ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് കണ്ടെത്താവുന്ന നിഗമനങ്ങളിലേക്കാണ് ശലോമോൻ എത്തിച്ചേരുന്നത്. ജീവിതത്തിന് ഒരു അർത്ഥമുണ്ടാകണമെങ്കിൽ, അത് ദൈവത്തോടുള്ള ആദരവിലും, അനുസരണത്തിലും നിന്നും ഉത്ഭവിക്കണം. ഈ രണ്ടു കാര്യങ്ങൾ പഴയനിയമത്തിൽ എല്ലായിടത്തും പരാമർശിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകണം. ദൈവത്തോട് ചേർന്ന് നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More