Powered by: <a href="#">Manna Broadcasting Network</a>
സഭാപ്രസംഗി – 6:10 ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ടേതന്നെ പേർ വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവനു കഴിവില്ല.
~~~~~
ഇതുവരെയും കണ്ടിട്ടില്ലാത്ത പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.
സഭാപ്രസംഗി – 6.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ധനത്തിന് സംതൃപ്തി നൽകാൻ സാധിക്കയില്ല.
A, ധനത്തിൻ്റെ ബലഹീനത.
1, മറ്റുള്ളവർക്ക് ഒരുവൻ്റെ ധനം എടുക്കുവാൻ സാധിക്കും.
a, സൂര്യനു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്.
b, ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ.
2, മരണത്തിനപ്പുറ ത്തേക്ക് പോകാത്ത ജീവിതത്തിൻ്റെ അർത്ഥമില്ലായ്മ.
a, ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ.
b, ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്ന് എന്നു ഞാൻ പറയുന്നു.
c, സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിനുണ്ട്.
d, അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ…
e, എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?
B, അതെല്ലാം എന്ത് പ്രയോജനം?
1, അസംതൃപ്തിയാൽ കഷ്ടപ്പെടുന്നു.
a, മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
b, മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളൂ?
c, അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലത്.
2, ഒന്നിനും അതിനെ നന്നാക്കാൻ കഴിയില്ല എന്ന വികാരത്തിന്റെ നിരർത്ഥകത.
a, ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ടേതന്നെ പേർ വിളിച്ചിരിക്കുന്നു.
b, തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവനു കഴിവില്ല.
c, മായയെ വർധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന് എന്തു ലാഭം?
d, മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം?
e, അവന്റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആർ അറിയിക്കും?
പ്രിയരേ, മനുഷ്യ ജീവിതത്തിൻ്റെ നൈമിഷികതയെയും, നിരർത്ഥകഥയെയും വരച്ചു കാട്ടുന്ന അധ്യായം. ദൈവം മനുഷ്യനെക്കുറിച്ചും, മറ്റുള്ള എല്ലാറ്റിനെക്കുറിച്ചും എല്ലാം അറിയുന്നു. ദൈവം, സർവ്വശക്തനായ ദൈവമാകുന്നു. ഒരു വാഗ്വാദത്തിൽ ആർക്കും ദൈവത്തെ ജയിക്കുവാൻ സാധ്യമല്ല. ഒരു മനുഷ്യൻ തന്റെ വാദത്തിൽ എത്രയും അധികം വാക്കുകൾ കൂട്ടുന്നുവോ അവൻ അത്രയും കൂടുതൽ അർത്ഥമില്ലാത്തത് ആവർത്തിക്കുകയായിരിക്കും ഫലം. ദൈവസന്നിധിയിൽ താഴാം. ദൈവം നമ്മെകുറിച്ച് നിരൂപിച്ചിരിക്കുന്ന നിരൂപണങ്ങൾ മാത്രം നിറവേറ്റട്ടെ. അതിനേക്കാൾ അനുഗ്രഹം മറ്റൊന്നിലും ഇല്ല. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.