Powered by: <a href="#">Manna Broadcasting Network</a>
ഞങ്ങളെ കുടുബമായി കർത്താവിന്റെ വേലയിൽ നിലനിർത്തുന്നത് ദൈവത്തിന്റെ കരുണയല്ലാതെ മറ്റൊന്നുമല്ല എന്ന് തീർത്തും വിശ്വസിക്കുന്നവരാണ് ഞങ്ങൾ.
Voice Of Sathgamaya യുടെ സ്വന്തം പേജിൽ നിന്നുകൊണ്ട് ഞങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന “ചിന്തകൾ യഥാർഥ്യങ്ങൾ” എന്ന പ്രതിദിന ചിന്തകൾ ഇന്ന് 1️⃣5️⃣?️?️ ദിവസങ്ങൾ പിന്നിട്ട് ഇന്ന് 1️⃣5️⃣?️1️⃣ )- മത്തെ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്.
നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ….
നിങ്ങൾ നോക്കുമ്പോൾ ഞങ്ങളിൽ കുറവുകൾ മാത്രമേ ഉള്ളു എന്ന് ഞങ്ങൾക്കറിയാം.
ഞാൻ എന്നിലേക്ക് നോക്കിയപ്പോഴും എന്റെ കുറവുകൾ മാത്രമേ കാണുന്നൊള്ളു.
നിങ്ങളിൽ ഒരുവനായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശങ്ങൾ വരെ തട്ടിക്കളയപ്പെട്ടവരാണെങ്കിലും എന്തോ, ഞങ്ങൾക്കറിയില്ല ഈ കാലത്തൊക്കെയും ദൈവം കൂടെയുണ്ട് എന്ന ഒരു ധൈര്യം ഞങ്ങളെ നിലനിർത്തിക്കൊണ്ടിരിക്കുന്നു.
ദൈവം ഞങ്ങൾക്ക് തന്ന ഏറ്റവും വലിയ ദാനം ആരോഗ്യമാണ് എന്ന് എടുത്തുപറയട്ടെ. നാളിതുവരെ പറയത്തക്ക രോഗങ്ങൾ ഒന്നും വരാതെ കാത്തു. കൊറോണയും ഇതുവരെ വന്നില്ല എന്നതും അഹങ്കാരത്തോടെയല്ല, സ്തോത്രത്തോടെ മാത്രം ഓർത്തും ദൈവത്തെ സ്തുതിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എല്ലാം ഉണ്ട്. ഇനിയും കൊടുത്തു തീർക്കാനുള്ള സാമ്പത്തീക ബാദ്ധ്യതകൾ 5 ലക്ഷത്തിൽ നിന്നും അല്പം മാത്രം മുകളിൽ ഉണ്ടെങ്കിലും ദൈവമുഖത്തേക്ക് അല്ലാതെ മനുഷ്യരിൽ ആശ്രയിക്കുന്നുമില്ല. ഒരിക്കൽ ബാങ്ക് ജപ്തിയിലേക്ക് പോയ ഞങ്ങളുടെ സ്ഥലം തിരിച്ചു പിടിക്കുവാനും അത്ഭുതകരമായി ദൈവം പ്രവർത്തിച്ചു എന്നതും സ്തോത്രത്തോടെ ഓർക്കുന്നു.
നിന്ദകൾ, പരിഹാസങ്ങൾ, പരിശോധനകൾ ഒക്കെയുണ്ടെങ്കിലും കർത്താവ് ഇതുവരെ കൈവിട്ടില്ല എന്ന ബോദ്ധ്യത്തിൽ നീങ്ങുന്നു. ഞങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ഏത് കൊച്ചുകുട്ടിക്കും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ, അത് ആരും ഉപയോഗിക്കുന്നില്ല. വെറും കുറ്റപ്പെടുത്തലുകൾ മാത്രം.
ഞാൻ ഇത്രയും തുറന്ന് എഴുതാൻ കാരണം….
വോയ്സ് ഓഫ് സത്ഗമയ എന്ന എന്റെ സ്വന്തം പേജിൽ എഴുതുന്ന ലേഖനങ്ങൾ ഇന്ന് 1501 ൽ എത്തിയപ്പോൾ, ഇതുവരെ ഞങ്ങളെ എല്ലാനിലയിലും സഹായിച്ചവർ ഈ ഗ്രൂപ്പിലും ഉള്ളതിനാൽ എന്റെ സന്തോഷം ഈ ഗ്രൂപ്പിലും പങ്ക് വയ്ക്കുന്നു എന്ന് മാത്രം.
ഒന്ന് മാത്രം ചിന്തിച്ചാൽ മതി. കഴിഞ്ഞ1500 ദിവസങ്ങൾ നമ്മുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ വന്നുപോയില്ലേ ❓. യാത്രകൾ, കല്യാണങ്ങൾ, മരണങ്ങൾ, മറ്റിതര ആരോഗ്യപ്രശ്നങ്ങൾ, കൊറോണ മൂലമുള്ള ലോക്ക് ഡൌൺ, ബാങ്ക് ലോണിന്മേലുള്ള ബാങ്ക് നടപടികൾ, കൊറോണാ രോഗിയുടെ മൃതദേഹസംസ്കരണം എന്നുവേണ്ട എല്ലാം വന്നപ്പോഴും സ്വയം ആശ്വസിക്കാൻ കർത്താവ് തന്ന വചനം സങ്കീർത്തനങ്ങൾ 23 ന്റെ 4 ആയിരുന്നു. “കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു”.
കർത്താവേ, നീ ഞങ്ങളോടുകൂടെ ഇരിക്കുന്നു എന്ന് ഞങ്ങളും ഉറച്ചിരിക്കുന്നു. ഒരുപക്ഷെ, നിന്റെ വടിയും കോലും ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളും ഈ ജീവിതയാത്രയിൽ താളടിയാകുമായിരുന്നു. ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വസമായി തോന്നിയത് തക്ക സമയങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ബാലശിക്ഷകളായിരുന്നു.
കഴിഞ്ഞ 1501 രാത്രികളിൽ ഒന്ന് പോലും വിട്ടുകളയാതെ ദൈവം തരുന്ന ആലോചനകൾ “ചിന്തകൾ യഥാർഥ്യങ്ങൾ” എന്ന പേരിൽ എഴുതി പോസ്റ്റ് ചെയ്യുവാൻ അനുവദിച്ചത് നമ്മുടെ കർത്താവ് മാത്രമാണ്. സകല മാനവും, മഹത്വവും കർത്താവിന്റെ പാദപീഠത്തിൽ സമർപ്പിക്കുന്നു.
ഞങ്ങൾ എഴുതിയ ലേഖനങ്ങൾ വായിച്ച അനേകർ സഭാ വ്യത്യാസങ്ങൾ കൂടാതെ അവരവരുടെ ഗ്രൂപ്പുകളിലേക്കും, സഹോദരീ – സഹോദരന്മാരിലേക്കും ഷെയർ ചെയ്ത് എത്തിച്ചു എന്നതിനായിട്ടും ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു. അനുമോധനങ്ങൾ, അനുകൂലവും, പ്രതികൂലവുമായ അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവരോടും നന്ദിയും, കടപ്പാടും ഉണ്ട്.
എന്തുകൊണ്ടെന്നാൽ….
സങ്കീർത്തനങ്ങൾ 23 ന്റെ 5 ൽ പറയുംപോലെ “എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു”.
ഇവിടെ അതി പ്രധാനമായ 3 കാര്യങ്ങൾ ഉണ്ട്.
(1) ഞങ്ങൾ നശിച്ചു നാറാണക്കല്ലായി കാണാൻ ആഗ്രഹിച്ച ഞങ്ങളുടെ ശത്രുക്കൾ കാൺകെ കർത്താവ് ഞങ്ങൾക്ക് വിരുന്നൊരുക്കി.
(2) ഞങ്ങളുടെ തലയെ കർത്താവ് ഇപ്പോഴും എണ്ണകൊണ്ടു അഭിഷേകം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത പലരും, കർത്താവ് അവരുടെ മനസ്സ് ഞങ്ങൾക്ക് വേണ്ടി ഉണർത്തിക്കുന്നതിനാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹകരിക്കുന്നതിനാൽ ഇന്നും ഞങ്ങളുടെ തല നിവർന്നു നിൽക്കുന്നു. സ്തോത്രം.
(3) ഇന്ന് ഞങ്ങളുടെ പാനപാത്രവും നിറഞ്ഞു കവിയുകയാണ്. കൊഴിഞ്ഞാമ്പാറ പട്ടണത്തിന്റെ ഹൃദയഭാഗത്ത് വോയ്സ് ഓഫ് സത്ഗമയ എന്ന ബാനറിൽ സുവിശേഷ ലൈബ്രറി നടത്തി അനേകരിലേക്ക് സുവിശേഷം എത്തിക്കാൻ കൃപതരുന്നു. സ്തോത്രം.
ഇന്നത്തെ ഞങ്ങളുടെ വായനക്കാരോട് ഞങ്ങളുടെ ജീവിതത്തിൽ നിന്നുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് സങ്കീർത്തനങ്ങൾ 48 ന്റെ 14 ൽ ഉണ്ട്.
“ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും”.
കർത്താവ് എന്നുവരെ അനുവദിക്കുന്നുവോ, അന്നുവരെ കർത്താവിനായി ഞങ്ങളുടെ തൂലിക ചലിപ്പിക്കുവാൻ ആവശ്യമായ കൃപ ഞങ്ങൾക്ക് ലഭിക്കേണ്ടതിനു തുടർന്നും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ പോരാടണമേ എന്ന് മാത്രം ആത്മാർത്ഥമായി അപേക്ഷിക്കുന്നു. എന്ന് വളരെ വിനയത്തോടെ, പ്രാർത്ഥനയോടെ SHIBU KODUNGALLUR. ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ : 9605581081.