Powered by: <a href="#">Manna Broadcasting Network</a>
നവംബർ അവസാനവാരം മുതൽ ലോകം മുഴുവൻ ഒരു കാൽപന്തിൽ കണ്ണും നട്ട് ഇരിക്കുകയായിരുന്നു. വ്യതസ്ത ടീമുകളുടെയും, കളികാരുടെയും ആരാധകര് രാഷ്ട്രീയം നോക്കിയും അല്ലാതെയും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കട്ട് ഔട്ട്കൾക്കും ജഴ്‌സികൾക്കുമായി കയ്യും മെയ്യും മറന്ന് കൊണ്ട് ചെയ്യുന്നത് നാം കണ്ടൂ. പാസ്പോർട്ടും, വിസയും, ടിക്കറ്റും എടുത്ത് കളി നേരിൽ പോയി കാണാൻ പറ്റാത്തവർ ടി വി യിൽ നിന്നും കണ്ണെടുക്കാതെ ഇരിക്കയായിരുന്നു.
സ്വർഗ്ഗത്തിൽ പോകാൻ പാസ്സ്പോർട്ട് എടുത്തിരിക്കുന്ന വിശ്വാസികളും ഈ ഐക്യദാർഢ്യത്തിന് പിന്നിലല്ല. ദൈവ വേലക്കോ, ദൈവ ദാസന്മാർമാർക്കോ കൊടുക്കേണ്ട സമയത്ത് നെറ്റിച്ചുളിക്കുന്ന ഇവർ ആഹ്ലാദ ഭരിതരായി ഈ കളിക്കും കളിക്കാർക്കും വേണ്ടി സമയവും സമ്പത്തും ചെലവഴിക്കുന്നത് ദുഃഖകരമാണ്; ദൈവത്തിനു. ഏതെങ്കിലും ഒരു ഫാൻസിൽ പെടാത്ത വിശ്വാസി മുരടനാണെന്ന് ജനം കരുതി എങ്കിലോ എന്ന ഭയമാണ്. മാതാ പിതാക്കളുടെ ഈ ആവേശം കണ്ട് വളരുന്ന കുഞ്ഞുങ്ങൾ എങ്ങനെ ആത്മീയ ആവേശം ഉള്ളവരാകും.
അന്നുണ്ടായിരുന്ന കളികളുടെ കാര്യം ബൈബിളിൽ എഴുതിയിരിക്കുന്നത് അപ്പോസ്തലൻ ഫാൻസ് അസോസിയേഷനിൽ പെട്ടത്കൊണ്ടോ വിശ്വാസികൾ കളിക്കരോ കാണികളോ ആകണമെന്ന ലക്ഷ്യം ഉള്ളതുകൊണ്ടോ ആയിരുന്നില്ല. അതിന്റെ താരത്മ്യത്തിലൂടെയുള്ള ആത്മീയ പാഠം ഉൾകൊള്ളാൻ ആയിരുന്നു. നമ്മുടെ സന്തോഷവും പ്രശംസയും നമുക്കായ് ഒരു പന്ത് പോലെ തട്ടപെട്ട ദൈവത്തിൻ്റെ പരിശുദ്ധനിൽ ആയിരിക്കേണ്ടതാണ്. അതിൽ നമുക്ക് മാനം തോന്നണം. ലജ്ജയായതിൽ മാനം തോന്നുന്നത് ക്രൂശിൻ്റെ ശത്രുക്കൾക്കാണ്. താൻ കളിക്കരോട് കൂടെ ഇരുന്നിട്ടില്ല എന്നല്ലേ ഭക്തൻ പറഞ്ഞത്.