കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നവയുഗ പ്രതിഭകളേ, നിങ്ങൾ പ്രേമിക്കാൻ പഠിക്കുക

ഷിബു കൊടുങ്ങല്ലൂർ

VOICE OF SATHGAMAYA വർഷങ്ങളായി വിദ്യാർത്ഥികളുടെ ഇടയിൽ സമഗ്രമായ ബോധവത്കരണ പരിപാടി വിജയകരമായി നടത്തിവരുകയാണ്. ഞങ്ങൾ ഈ പരിപാടിക്ക് കൊടുത്തിരിക്കുന്ന ടൈറ്റിൽ “അമ്മയും, കുഞ്ഞും പ്രോഗ്രാമിലേക്ക് സ്വാഗതം” എന്നാണ്.

ഈ തലമുറ നാശത്തിൽ നിന്നും നാശത്തിലേക്ക് കൂപ്പ് കുത്തുകയാണെന്ന് ഞങ്ങൾ പണ്ടേ മനസ്സിലാക്കിയതാണ്. ഈ തലമുറ രക്ഷപ്പെടാൻ വലിയ പരിശ്രമം ആവശ്യമാണെങ്കിലും സാദ്ധ്യതകളുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഞങ്ങൾ അറിയുന്നു.

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും SATHGAMAYA യുടെ ഈ ശബ്ദം (VOICE) 1988 ൽ ആരംഭിച്ചതാണ്. പരിമിതികൾ ധാരാളം ഉണ്ടെങ്കിലും ഇന്നും നിലയ്ക്കാത്ത ശബ്ദമായി ഞങ്ങൾ “അണ്ണാറക്കണ്ണൻ തന്നാലായത് ” എന്ന നിലയിൽ ചെയ്തുകൊണ്ടിരിക്കുന്നു. AIDS എന്ന രോഗം ആളിപ്പടർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഏറ്റവും അധികം AIDS രോഗികൾ ഉണ്ട് എന്ന് ഗവണ്മെന്റ് റിപ്പോർട്ട് ചെയ്ത മേഘലകളിൽ ഒരു ചെറിയ ബിറ്റ് നോട്ടീസുമായി ഞങ്ങൾ സ്കൂളുകളും, കോളേജുകളിലും കയറിയിറങ്ങി. “ഇപ്പോൾ നമ്മൾ AIDS രോഗികളല്ല, ക്ഷണിക്കാതെ വരുന്ന രോഗമല്ല AIDS, എന്നൊക്ക കുറിച്ച ചെറിയ ബിറ്റ് നോട്ടീസിൽ ഞങ്ങൾ ബൈബിളിലെ സദൃശ്യവാക്യങ്ങൾ 2 ന്റെ 11 ആലേഖനം ചെയ്തു. “വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും”.

ഈ വാക്യം അന്നുമുതൽ ഇന്നുവരെ VOICE OF SATHGAMAYA പ്രിന്റ് ചെയ്യുന്ന എല്ലാ നോട്ടീസുകളിലും, ബോർഡുകളിലും, ഫ്ളക്സുകളിലും ഉണ്ടാകും. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലാണ് കൂടുതൽ ശ്രദ്ധ എന്നതിനാൽ മലയാളം മാത്രമല്ല തമിഴ് ഭാഷയിലും പ്രിന്റ് ചെയ്താണ് ഉപയോഗിക്കുന്നത്.

ബോധവത്കരണം വലിയ ഗുണമൊന്നും ചെയ്യില്ല എന്ന് പറയുന്നവരോട് ഞങ്ങൾക്കുള്ള മറുപടി “ഇപ്പോൾ കേരളത്തിൽ AIDS കുറഞ്ഞില്ലേ❓” എന്നാണ്.

കോവിഡ് എന്ന മഹാമാരിയെ ഒരളവോളം പിടിച്ചുനിർത്തിയതിന്റെ പിന്നിലെ പ്രധാന ഘടകം ബോധവത്കരണം തന്നെയായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിഷയത്തിലും ഞങ്ങളാൽ ആയത് ഞങ്ങളും ചെയ്തു. “കൈകൾ വൃത്തിയായി കഴുകുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, അടച്ചുപൂട്ടി അകത്തിരിക്കുക, അസുഖ സാദ്ധ്യത കണ്ടാൽ സ്വയം ചികിൽസിക്കാതെ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുക” എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളെയാണ് ബോധവത്കരണം എന്ന് പറയുന്നത്.

ദൈവകൃപയാൽ കോവിഡ് രോഗികളെ ഞങ്ങൾ പരിചരിച്ചിട്ടും, മൃതദേഹസംസ്കരണം നടത്തിയിട്ടും ഇന്നുവരെ ഞങ്ങളുടെ വീട്ടിൽ കോവിഡ് വൈറസ്സ് വന്നില്ല എന്നത് അഹങ്കാരത്തോടെയല്ല ജീവനുള്ള ദൈവത്തിന് മഹത്വത്തിന്നായി പറയട്ടെ.

അതുകൊണ്ട് ബോധവത്കരണം അത്യന്താപേക്ഷിതമാണ്.

ഇപ്പോൾ കേരള ഗവണ്മെന്റ് ഉണർന്നു പ്രവർത്തിക്കുന്നത് “ലഹരിക്കെതിരെ ബ്രേക്ക് ദി ചെയിൻ” എന്ന വിഷയത്തിലാണ്. ഈ ബോധവത്കരണത്തിലും ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്ന രണ്ടുമൂന്ന് കാര്യങ്ങൾ ഉണ്ട്.

(1) മദ്യത്തിൽ ലഹരി ഉണ്ട് എന്ന് തിരിച്ചറിയാത്ത, മദ്യം സുലഭമാക്കി വിറ്റഴിക്കുന്ന ഒരു ഗവണ്മെന്റ് ആണ് നമ്മളെ ഭരിക്കുന്നത്.

(2) കള്ള് കേരളത്തിന്റെ ദേശീയ പാനീയമാണ് എന്ന് പ്രസ്താവന ഇറക്കിയ വിദ്യാഭ്യാസ മന്ത്രി ഭരിക്കുന്ന കേരളം.

(3) ഞങ്ങൾ ബോധവത്കരണ യജ്ഞവുമായി ചെന്ന ഒരേയൊരു ഹൈസ്കൂളിലെ HM ഞങ്ങളെ സ്കൂളിൽ നിന്നും ആട്ടിപ്പറഞ്ഞയച്ചത് “കലാലയത്തിലെ പ്രേമം അപകടം ആണ് ” എന്ന് പറഞ്ഞതിനാലാണ്.

ഇന്നലെയും, ഇന്നുമായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കേരളത്തിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നല്ല കഞ്ചാവും, അത് ഉപയോഗിക്കാൻ സഹായകമായ വസ്തുക്കളും കണ്ടെടുത്തത് എന്നതാണ്.

ഹൈസ്കൂൾ കുട്ടി പൂർണ്ണ ഗർഭിണിയായിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല, സഹ വിദ്യാർത്ഥികൾ അറിഞ്ഞില്ല, സ്കൂൾ ടീച്ചർമാർ അറിഞ്ഞില്ല. കുട്ടി യൂറിൻഷെഡിൽ പ്രസവിച്ചിട്ട് പേനകൊണ്ട് പൊക്കിൾ കൊടി മുറിച്ചിട്ട് കുട്ടിയെ സ്കൂൾ കോമ്പണ്ടിൽ ഉപേക്ഷിച്ചത് അങ്ങ് ഉഗാണ്ടയിലല്ല, പതിനെട്ടാം നൂറ്റാണ്ടിലുമല്ല. 2022 ൽ നമ്മുടെ ആർഷാഭാരതത്തിൽ തന്നെ, ഒന്നല്ല, ഒന്നിലധികം സംഭവങ്ങൾ.

മക്കളെ, ഇങ്ങനെ ചെയ്യല്ലേ എന്ന് ആരെങ്കിലും പറഞ്ഞാൽ അവർ “സാദാചാര പോലീസ് ” ❓.

ഞങ്ങൾ ഇപ്പോൾ സ്കൂളുകളിലും, കോളേജുകളിലും, പോലീസ് സ്റ്റേഷൻ, ബസ്സ് സ്റ്റാന്റുകളിലുമെല്ലാം കൊണ്ടുവയ്ക്കുന്ന ഫ്ളക്സിൽ പ്രധാനമായും 3 കാര്യങ്ങൾ ഉണ്ട്.

(1) മദ്യപാന ശീലം = ലഹരി യോട് നോ പറയുക ❗.

(2) കലാലയ പ്രേമത്തിൽ കുടുങ്ങി “തേപ്പിൽ പെട്ട്, ആത്മഹത്യ, കൊലപാതകം, അവിഹിത ഗർഭം എന്നിവ വരാതെ സ്വയം സൂക്ഷിക്കുക”. ഇനി പുതിയതായി കഷായം കുടിക്കാതെ, കുടിപ്പിക്കാതെ നോക്കുക എന്നും പറയേണ്ടിവരും.

(3) പോലീസിന്റെ കണ്ണ് വെട്ടിച്ചു, ലൈസെൻസ് ഇല്ലാതെ, ഹെൽമെറ്റ് വെയ്ക്കാതെ യുള്ള അപകടവും, മരണങ്ങളും ഒഴിവാക്കുക.

ഞങ്ങളെ ആട്ടിയോടിച്ച ടീച്ചർ പറഞ്ഞത് “പ്രേമം കാവ്യമാണ്, ധാരാളം കവികൾ പ്രേമത്തെ വാഴ്ത്തി പാടിയിട്ടുണ്ട്, പ്രേമത്തേക്കുറിച്ച് ധാരാളം കൃതികൾ ഇറങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ വിശ്വപ്രസിദ്ധമായ ഒരു പ്രേമകാവ്യത്തിൽ നിന്നും, ബൈബിളിലെ ശലോമോന്റെ ഉത്തമ ഗീതത്തിൽ നിന്നുംതന്നെ ചില വരികൾ കുറിക്കട്ടെ,

ഉത്തമഗീതം 1 ന്റെ 4 “നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ”. ഈ കാവ്യത്തേക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ 9605581081 എന്ന ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഉപയോഗിക്കുക.
ഈ കാവ്യം പൂർണ്ണമായും വായിക്കാൻ താല്പര്യമുള്ളവർ ആവശ്യപ്പെട്ടാൽ ഞങ്ങൾ വാട്സാപ്പിൽ ആയച്ചു തരാം.

ഒരു ആട്ടിടയ ചെറുക്കനെ ആത്മാർത്ഥമായി പ്രേമിച്ച ഒരു പെൺകുട്ടി, തന്റെ സൗന്ദ്യര്യത്തിൽ ആകർഷണനീയനായ ഒരു വിശ്വപ്രസിദ്ധ രാജാവായ സോളമൻ തന്റെ അരമനയിലേക്ക് പിടിച്ചുകൊണ്ടുവന്നിട്ട് ധാരാളം സ്വത്തും, രാജ്ഞി പദവിയും, ആടയാഭരണങ്ങളും വെച്ച് നീട്ടിയപ്പോഴും തന്റെ പ്രേമ ഭാജനമായ ആട്ടിടയ ചെറുക്കനോട് പറയുന്നു, “എന്നെ നീ ഇവിടെ നിന്നും കൊണ്ടുപോകൂ, എന്നെ ഇപ്പോൾ രാജാവ് തന്റെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

ഉത്തമഗീതം 2 ന്റെ 5 ൽ “ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ”.

മാങ്കോ ജ്യൂസിലും, കഷായത്തിലും തുരിശ് കലക്കി കൊടുക്കുന്നവർ തീർച്ചയായും ഈ കാവ്യം വായിച്ചിരിക്കണം.

2 ന്റെ 16 “എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു”.

ഇപ്പോൾ രാജാവിന്റെ പള്ളിയറയിൽ ഉള്ള ഈ യുവതി ഉറക്കെ പറയുന്നു, എനിക്ക് പണമല്ല, സ്വർണ്ണമല്ല, ബുള്ളറ്റും, കാറും, കൊട്ടാരവുമല്ല വേണ്ടത്.

പിന്നെ എന്താണ് അവൾക്ക് വേണ്ടത് ❓. ചോദിക്കൂ അവളോട്‌, അവൾ മറുപടി തരും.

ഉത്തമഗീതമെന്ന ഈ കാവ്യത്തിന്റെ അദ്ധ്യായം 5 ന്റെ 8 മുതൽ വായിച്ചു നോക്കൂ

“യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു”.

“സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു”.

“എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ”.

ഒടുവിൽ ഈ പ്രേമം സക്സ്സ് ആയി, ഈ രാജാവ് തന്നെ അവളുടെ വിവാഹം നടത്തി. അവളെ അന്നത്തെ രാജകീയ വാഹനമായ പല്ലക്കിൽ കയറ്റി വിട്ടു.

ഉത്തമഗീതം 8 ന്റെ 5 ൽ “മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?. എന്ന് കവി വർണ്ണിക്കുന്നത് ഇവളെക്കുറിച്ചാണ്.

ഉത്തമ ഗീതം 8 ന്റെ 6,7 കാവ്യശകലങ്ങൾ
“എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും”.

GOD IS LOVE (Bible)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More