കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മ്യത്യുഞ്ജയന്‍

കഥകളിലും മറ്റും കേട്ടുകേള്‍വിയാല്‍ നിരവധി മ്യത്യുഞ്ജയന്‍മാരെ കുറിച്ച് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ആരാണ് സത്യത്തില്‍ ഇത്തരമൊരു നാമത്തിനു അവകാശി. ചരിത്രത്തില്‍ മരണത്തെ അതിജീവിച്ചവന്‍ ആര്‍? മതങ്ങളുടെ പാരായണ പുറങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ചരിത്രത്തിന്റെ കൈയ്യൊപ്പില്ലാത്ത നിരവധി കഥാ പുരുഷന്മാരെ പരിഗണനയ്ക്ക് വിധേയമാക്കാം. എന്നാല്‍ സത്യം എവിടെ? മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതുപോലെ എല്ലാ വര്‍ഷവും ജനകോടികള്‍ ആഘോഷിച്ചു അനുസ്മരിക്കുന്നു എന്നാല്‍ അതിന്റെ സത്യത്തിനു സാക്ഷ്യം വഹിക്കുന്നവര്‍ പരിമിതം. അതെന്താണ് അങ്ങനെയൊരു ആഘോഷം? ഈസ്റര്‍ തന്നെ. ഈസ്റര്‍ വിളിച്ചറിയിക്കുന്ന സത്യമെന്ത് ദൈവപുത്രനായ ഒരാള്‍ മരണത്തെ അതിജീവിച്ചു ഉയിര്‍ത്തെഴുനെറ്റ് ഇന്നും ജീവിക്കുന്നു. മരണത്തെ അതിജീവിച്ചവന്‍ യഥാര്‍ത്ത മ്യത്യുഞ്ജയന്‍ അത് മറ്റാരുമല്ല , കര്‍ത്താവായ യേശു ക്രിസ്തു ആണ് . അങ്ങനെ ഓരോ ആണ്ടുകള്‍ കഴിയുതോറും നസ്രായനായ യേശുവിന്റെ അതുല്യത ലോകം വെളിപ്പെടുത്തികൊണ്ടിരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു മരണത്തെവെന്നു ഇന്നും ജീവിക്കുന്നു എന്ന് ഈ ആഘോഷം തെളിയിക്കുന്നു. ലോകം കണ്ട്ടിട്ടുല്ലവരില്‍ മ്യത്യുന്ജയന്‍ ക്രിസ്തുവല്ലാതെ ആരുമില്ല. അതിന്റെ ചരിത്രപരമായ തെളിവാണ് യെരുസലേം. യെരുസലെമിന്റെ മണ്ണില്‍ കാല്‍വെച്ചിട്ടുള്ളവര്‍ മഹാനായ യേശു ക്രിസ്തുവിന്റെ കല്ലറ സന്ദര്‍ശിക്കാതെ മടങ്ങുകയില്ല (ചിലര്‍ ദൈവമായി പരിഗണിച്ചും മറ്റു ചിലര്‍ ദൈവപുരുഷനായി പരിഗണിച്ചും). ആ കല്ലറയ്ക്ക് ഒരു പ്രത്യേകതയുണ്ട് . പണ്ഡിത പാമര വ്യത്യസമെന്യേ കുചേല കുബേര വ്യത്യാസമെന്യേ ലക്ഷോപലക്ഷം ജനങ്ങള്‍  മരിച്ചു അടക്കപ്പെട്ടിട്ടുള്ള കല്ലറകള്‍ അടഞ്ഞു കിടക്കുമ്പോള്‍ തുറക്കപ്പെട്ടു എന്ന് ചരിത്രം സാക്ഷ്യം വഹിച്ച ഒരേയൊരു കല്ലറ അത് കര്‍ത്താവായ യേശുക്രിസ്തുവിനെ കല്ലറയാണ്‌ . അവിടെ ആംഗലയ ഭാഷയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് . “he is not here but he is risen ” . അല്ലയോ ലോകമേ യെരുസലേം സാക്ഷി പറയുന്നു; അവന്‍ മരണത്തെ അതിജീവിച്ചിരിക്കുന്നു. ഈ ഈസ്റ്ററും അത് സത്യമെന്ന് അടിവരയിട്ടു ഉറപ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു യഥാര്‍ത്ത മ്യത്യുഞ്ജയന്‍ .

[ജി പി എസ്സ് ]

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More