Powered by: <a href="#">Manna Broadcasting Network</a>
പ്രാണനാഥൻ വന്നിടുവാൻ
കാലമേറെ ഇല്ലിനിയും…
വിശ്വസിപ്പാൻ യോഗ്യനവൻ
മാറാ നൽ സ്നേഹിതനായി.
1.ക്രിസ്തുനാഥൻ ചോര ചിന്തി
ശിക്ഷയേതും നീക്കിയതാൽ…
മറക്കാതെ നീ രക്ഷകനെ
കനിവേറും നിൻ നാഥനല്ലോ.
2.അവനിയിൽ ആകുലത്താൽ
പാരം നീ വലഞ്ഞിടുമ്പോൾ….
പാപ ഭാരം നീങ്ങിടുവാൻ
നോക്കു നീയാ കാൽവരിമേൽ.
3.വാനം ഭൂമിയാകവെയും
ഇരുളിൽ മൂടും നേരമതിൽ….
പാത കാട്ടി നല്ലൊളിയായ്
പാരിലെങ്ങും കൂടെയുണ്ട്.
4.ആകാശെ വൻ മേഘങ്ങളിൽ
കോടാകോടി ദൂതരുമായി…
പ്രാണനാഥൻ വന്നു ചേരും
സ്വന്ത കണ്ണാൽ കണ്ടിടുമേ.