കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സ്ത്രീകൾ മൂടുപടം ഇടുമ്പോൾ

Steve Thomas

സ്ത്രീയുടെ നീണ്ട മുടി അവൾക്ക് പ്രകൃത്യായുള്ള ആവരണമായിരിക്കുമ്പോൾ തന്നെ 1 കോരി 11 ൽ രണ്ടു തരം ആവരണങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

👉അവയിൽ ഒന്നാമത്തേതു അവളുടെ പ്രകൃത്യായുള്ള (സ്ഥിരമായതും അവൾക്ക് തേജസ്സ് നൽകുന്നതും 1Cor 11:14-15 ) നീണ്ടമുടിയാണ്.
👉രണ്ടാമത്തേത് നിർമ്മിതവും (താൽക്കാലികം അഥവാ മാറ്റുവാൻ കഴിയുന്നതും അധീനതയുടെ അടയാളവും 1Cor 11:10)

“സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ” – ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ മൂടുപടം ആവശ്യമില്ലെന്ന് വാദിക്കുന്നതിലെ ന്യൂനത എന്തെന്ന് പരിശോധിക്കാം

❗“For her hair is given to her for a covering.” “For” or “instead ” അഥവാ “പകരം” എന്ന വാക്കു “anti” എന്ന ഗ്രീക്ക് പദത്തിന്റെ തർജ്ജമയാണ്. എന്നാൽ anti എന്ന വാക്ക് എല്ലായ്‌പ്പോഴും പകരം എന്നല്ല തർജമ ചെയ്തിട്ടുള്ളത്. ഉദാഹരണം യോഹ 1:16 ൽ കൃപമേൽ കൃപ – Grace upon Grace എന്ന വാക്യത്തിൽ ഈ പദം “പകരം” എന്നല്ല (Grace instead of Grace എന്നല്ല) കൃപയോട് കൃപ എന്നാണ്. അങ്ങനെയെങ്കിൽ സ്ത്രീയുടെ നീട്ടിയമുടി മൂടുപടത്തിനു പകരമല്ല, പ്രത്യുത, നീണ്ട മുടിയെന്ന ആവരണത്തോടൊപ്പം പ്രാര്ഥിക്കുമ്പോഴും പ്രവചിക്കുമ്പോഴും മാറ്റാവുന്ന ആവരണം കൂടി സ്ത്രീക്ക് വേണമെന്നാണ് ഈ വാക്യത്തിലെ വിവക്ഷ.

11:4,5 വാക്യങ്ങളിൽ മാറ്റാവുന്ന ആവരണത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ഈ അദ്ധ്യായത്തിൽ നീണ്ട-മുടി മാത്രമാണ് ആവരണമായി നിഷ്കര്ഷിച്ചിരിക്കുന്നത് എന്ന് വാദിച്ചാൽ വാക്യം 6 ഒരു പ്രശ്നവാക്യമായി തീരും.

👉നോക്കുക ❗(ഈ വാക്യത്തിൽ “മൂടുപടമിടുന്നില്ലെങ്കിൽ” എന്നത് “നീണ്ട മുടിയില്ലെങ്കിൽ” എന്ന് വായിക്കുമ്പോൾ അത് അര്ഥശൂന്യമാകുന്നത് എങ്ങനെ എന്ന് കാണുക : )

“സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ നീണ്ടമുടിയില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ”
—മൂടുപടമിടുക എന്നാൽ നീണ്ട മുടി ഉണ്ടായിരിക്കുക എന്നല്ല അർഥം എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.–

👉ചുരുക്കത്തിൽ രണ്ടു ആവരണങ്ങൾ 11 -ആം അധ്യായത്തിൽ പരാമര്ശിക്കപ്പെട്ടിരിക്കുന്നു.

പ്രാർത്ഥിക്കുക, പ്രവചിക്കുക എന്നിവ രണ്ടു തരത്തിലുള്ള ശുസ്രൂഷകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. .
⚡ദൈവത്തോട് സംസാരിക്കുന്ന ശുശ്രൂഷാവേളകൾ (പ്രാർത്ഥന എന്ന വിഭജനം)
⚡ദൈവത്തിൽ നിന്ന് കേൾക്കുന്ന ശുശ്രൂഷാവേളകൾ (പ്രവചിക്കുക എന്ന വിഭജനം)

👉സ്ത്രീകൾ മൂടുപടം ഇടുമ്പോൾ ദൈവസന്നിധിയിൽ a)പുരുഷന്റെ തേജസ്സും b) സ്ത്രീയുടെ തലയും ഒരുപോലെ മറക്കപ്പെടുന്നു. അപ്രകാരം ദൈവസന്നിധിയിൽ സ്ത്രീയും പുരുഷനും മറയ്ക്കപ്പെടുമ്പോൾ ക്രിസ്തു മാത്രം മഹത്വധാരിയായി വെളിപ്പെടുന്നു. മറുരൂപമലയിലെപ്പോലെ “ക്രിസ്തുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല” എന്ന അനുഗ്രഹീത അവസ്ഥ സംജാതമാകുന്നു.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More