കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

LEVI | ലേവി ഗോത്ര പിതാവ് | Evg: Jayaraj GK

ലേയ ഓരോ മക്കളെ പ്രസവിക്കുമ്പോഴും തന്റെ ഭർത്താവു തന്നെ ഇനിയുമെങ്കിലും ഇഷ്ടപ്പെടും എന്ന് വിചാരിച്ചു . “അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.” ലേവി പ്രതികാര ചിന്ത നിറഞ്ഞവനും കോപിഷ്ഠനും ആയിരുന്നു.തന്റെ പെങ്ങൾക്ക് പോരായിമ വരുത്തിയ യുവാവിനെ പട്ടണവാസികളോടൊപ്പം ചതിയിലൂടെ നിഗ്രഹിക്കുവാൻ സഹോദരൻ ശിമയി മാത്രമായിരുന്നു കൂടെ.എന്നാൽ യാക്കോബ് മക്കളെ അനുഗ്രഹിച്ചപ്പോൾ ഇരുവർക്കും നൽകിയ അനുഗ്രഹം ഇങ്ങനെ ആയിരുന്നു . “അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും.” ജനം വിഗ്രഹം വെച്ച് ആരാധന തുടങ്ങിയപ്പോൾ മോശ ജനത്തോടു “യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.” യാക്കോബിന്റെ അനുഗ്രഹം ദൈവം ഇങ്ങനെ നിർവഹിക്കുന്നു. “ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. ലേവിഗോത്രത്തെ മാത്രം എണ്ണരുതു; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.” “ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.” “യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യർക്കു പട്ടണങ്ങളെ കൊടുക്കേണം.” ലേവി എന്ന പിതാവിന്റെ മക്കൾ എങ്ങനെ അനുഗ്രഹിക്കപ്പെട്ട ദൈവീക ശുസ്രൂഷക്കാരായി എന്ന് സുവിശേഷകൻ ജയരാജ് ജി .കെ iSurrender Media യിൽ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More