ഓരോരുത്തരായി നമ്മെ വിട്ടു പിരിയുമ്പോൾ അവർ നമ്മോട് പറയാതെ പറയുന്ന അനേക കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും വലിയ കാര്യം എന്നത് നമ്മുടെയും അവസ്ഥ ഇതാകാം എന്നതാണ്. തികച്ചും യാദൃശ്ചികമായി പ്രതീക്ഷിക്കാത്ത സമയത്ത് മരണം നമ്മെ വിളിക്കുന്നു. കൂട്ടുകാരോടും വീട്ടുകാരോടും സ്വന്തക്കാരോടും ഒരു യാത്ര പോലും പറയുവാൻ അനുവദിക്കാതെ മരണം നമ്മെ വിളിക്കുകയാണ്. ആ വിളിയുടെ മുമ്പിൽ നമുക്ക് ആർക്കും എതിർത്തു നിൽക്കുവാൻ കഴിയുകയില്ല.
ഇവിടെ ഇതാ അനുഗ്രഹീത ക്രിസ്തു ശിഷ്യൻ, നല്ലൊരു ഭർത്താവ്, കുഞ്ഞുങ്ങൾക്ക് വാത്സല്യമുള്ള പിതാവ്, സഹചാരികൾക്ക് നല്ലൊരു സ്നേഹിതൻ, സഭയിൽ നല്ല സാക്ഷ്യമുള്ള ഒരു വ്യക്തി, ശുശ്രൂഷയിൽ ഞാൻ എല്ലാം ചെയ്യാമെന്ന് പറഞ്ഞ് മുന്നിലേക്ക് കയറി വരാതെ മറ്റുള്ളവർക്ക് അവസരം കൊടുത്തിട്ട് പുറകിലേക്ക് മാറിനിൽക്കുന്ന നല്ലൊരു ആത്മീകൻ, മാത്രമല്ല കർത്താവിനു വേണ്ടി എന്തൊക്കെയോ ചെയ്യണമെന്ന് വിചാരിച്ചു അതൊക്കെ ചെയ്യുവാനായി വെമ്പൽ കാണിച്ച, ആർത്തി കാണിച്ച ഒരു നല്ല വിശ്വാസി, താനുമായി ബന്ധപ്പെട്ട ആളെ ഏതെങ്കിലും ഒക്കെ വിധത്തിൽ സ്വാധീനിക്കുവാൻ സാധ്യതയുള്ള ഒരു നല്ല മനുഷ്യൻ …. അങ്ങനെ നീളുന്നു സഹോദരൻ ഷീനിനെക്കുറിച്ച് എഴുതുവാൻ പറ്റുന്ന അഭിപ്രായങ്ങൾ…. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് മുമ്പേ കർത്താവിനെ കാണുവാനായി കർത്താവിന്റെ സന്നിധിയിലേക്ക് ആർത്തിയോടെ ഓടിയെടുത്ത ഒരു നല്ല ഭക്തൻ…. അദ്ദേഹം ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ എഴുതിയ ഒരു ഗാനത്തിന്റെ ഈരടികൾ ഇതിനോടൊപ്പം ചേർക്കുന്നു……
ഗാനം
എൻ ലോകവാസം തീർന്നിടാറായി
കർത്തനെ വേഗം ഞാൻ കണ്ടിടാറായി
പറന്ന് വേഗം ഞാൻ പോകാറായി
കർത്തൻ സവിതേ ഇരിക്കാറായി
ഹാ എന്ത് മോദം ആ ദിനത്തിൽ
കോട കോടി ശുദ്ധരുമായ് ആയി
കർത്തൻ മാർവ്വിൽ ചേർന്നിരുന്ന്
ഹല്ലേലൂയ പാടിടും നാൾ
എൻ പ്രിയ സ്നേഹിതർ എൻ മുൻപേ പോയവർ
കർത്തന്നെ കണ്ടങ്ങാനദിക്കുന്നു
ദൂതരോടൊത്ത് അവർ ആനന്ദിക്കുന്നു
ഹാ എന്തു മോദം എന്ന് ആർത്തുപാടുന്നു
എൻ പ്രിയ സ്നേഹിതർ എൻ മുൻപേ പോയവർ
വേദനയില്ല ആ നഗരിയിൽ
രോഗമില്ലിവിടെ ദുഃഖമില്ലിവിടെ
ഹാ എന്ത് മോദം എന്ന് ആര്ത്തുപാടുന്നു
എൻ പ്രിയ സ്നേഹിതർ എൻ മുൻപേ പോയവർ
ഒപ്പം ഞാനും ആ നഗരിയിൽ
വേഗം ചെന്ന് ചേർന്നീടും
ഹാ മോദം എന്നാർത്ത് പാടിടും
എൻ പ്രിയ സ്നേഹിതർ ഞാനുമായി
പ്രതിഫലം വാങ്ങിടും ആ ദിനത്തിൽ
നാം ചെയ്ത പ്രവർത്തികൾക്കൊത്തവണ്ണം
പാടുള്ള കൈകൾ കിരീടം നൽകും