Powered by: <a href="#">Manna Broadcasting Network</a>
സഭയോ പള്ളിയോ? (മൂന്നാം ഭാഗം)
============================
സർവ്വത്രിക സഭയും പ്രാദേശിക സഭയും
=================================
അപ്പോസ്തല പ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിൽ നാം വായിക്കുന്ന പ്രകാരം പെന്തകോസ്ത് നാളിൽ സഭ രൂപീകൃതമായതുമുതൽ കർത്താവിന്റെ വീണ്ടും വരവു വരെയുള്ള കാലയളവിൽ രക്ഷിക്കപ്പടുന്ന എല്ലാ വിശ്വാസികളും ചേർന്നതാണ് സാർവ്വത്രിക സഭ. (അപ്പോ പ്രവൃത്തി 2:47).
ഒരു സ്ഥലത്തുള്ള വിശ്വാസികൾ ഒരുമിച്ചു കൂടുന്ന കൂട്ടമാണ് പ്രാദേശിക സഭ അഥവാ സ്ഥലം സഭ. ഉദാ: കൊരിന്തിലുള്ള ദൈവസഭ (1 കൊരി 1:1; തെസ്സലോനീക്യ സഭ (1 തെസ്സ 1:1)
ഒരു സഭ എങ്ങനെയാണ് കൂടിവരേണ്ടത്, സഭയുടെ പ്രവർത്തനങ്ങൾ എന്തൊക്കെ, സഭാനടത്തിപ്പ് എങ്ങനെ, ആരൊക്കെയാണ് സഭയുടെ അംഗങ്ങൾ, അവരുടെ ജീവിതം, സാക്ഷ്യം, വിശ്വാസത്തിലുള്ള അവരുടെ ഉറപ്പ്, സഹവിശ്വാസികളോടുള്ള സ്നേഹം, കരുതൽ, സ്വന്തം ഭവനത്തിലും സഭയ്ക്ക് പുറത്തുള്ളവരോടുമുള്ള അവരുടെ പെരുമാറ്റം ഇവയൊക്കെ മറ്റുള്ളവർ മനസ്സിലാക്കുന്നത് പ്രാദേശിക സഭയെ കണ്ടുകൊണ്ടാണ്.
നാം ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയവും പ്രാദേശിക സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു .
സാർവ്വത്രിക സഭയും പ്രാദേശിക സഭയും തമ്മിലുള്ള വ്യത്യാസങ്ങൾ
==============================================================
?സാർവ്വത്രിക സഭയിൽ പെന്തകോസ്ത് നാൾ മുതൽ കർത്താവിന്റെ രണ്ടാംവരവു വരെ രക്ഷിക്കപ്പെട്ട എല്ലാവരും ഉൾപ്പെടും
പ്രാദേശിക സഭയിൽ ഒരു സ്ഥലത്തെ വിശ്വാസികൾ മാത്രം
?സർവ്വത്രിക സഭ ഇപ്പോൾ അദൃശ്യമാണ്
പ്രാദേശിക സഭ ദൃശ്യം ആണ്
?സർവ്വത്രിക സഭയിലെ അംഗങ്ങളുടെ എണ്ണം പറയാൻ ഇപ്പോൾ സാധ്യമല്ല
പ്രാദേശിക സഭയിലെ അംഗങ്ങളുടെ എണ്ണം അറിയാൻ സാധിക്കും
?സർവ്വത്രിക സഭയിൽ രക്ഷിക്കപ്പെട്ടവർ മാത്രമേ ഉള്ളൂ
പ്രാദേശിക സഭയിൽ രക്ഷിക്കപ്പെടാത്തവർ കാണാൻ സാധ്യത. എന്നു പറഞ്ഞാൽ യഥാർത്ഥമായി രക്ഷയുടെ അനുഭവമില്ലാത്തവരും സ്നാനപ്പെട്ടു കർത്തൃമേശയിൽ പങ്കെടുക്കാൻ സാധ്യത ഉണ്ട്