Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 18:7 ആ കാലത്തു ദീർഘകായന്മാരും മൃദുചർമികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.
~~~~~~
യശയ്യാവ് – 18.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- കൂശിനെ (എത്തിയോപിയ) സംബന്ധിച്ചുള്ള പ്രവചനം.
A, കൂശുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.
1, കൂശിനു നേരെയുള്ള വചനം.
a, നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതായ ദേശം.
b, ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശം.
c, കടൽ വഴിയായി ദൂതന്മാരെ അയയ്ക്കുന്ന ദേശം.
d, ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽതന്നെ ചെല്ലുവിൻ.
2, കൂശിൽ നിന്നുള്ള സഹായ വാഗ്ദാനത്തെ ദൈവം തള്ളികളയുന്നു.
a, യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു – ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
b, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും. അതൊക്കെയും മലയിലെ കഴുകിനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും.
B, കൂശ്യർ വന്ന് ദൈവത്തെ ആരാധിക്കുന്നു.
1, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.
a, യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.
b, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവതത്തിലേക്കു.
പ്രിയരേ, കൂശ്യർ കൊണ്ടുവരുന്ന “തിരുമുൽക്കാഴ്ച”– യെഹൂദായുടെ വിജയത്തിന് ശേഷം യെരൂശലേമിലേക്ക് ഇതര രാജ്യങ്ങളിൽ നിന്നും നേർച്ചകാഴ്ചകൾ കൊണ്ടുവരുന്നതിനെ കുറിക്കുന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ ഉന്നതസ്ഥാനവും, മഹത്വവും മനസ്സിലാക്കി അതിന്റെ അംഗീകാരമായി നൽകുന്ന കാഴ്ച. നമ്മുടെ ദൈവത്തെ പോലെ ഉന്നതനും, വന്ദിതനും, ആരാധ്യനുമായ മറ്റൊരു ദൈവം ഇല്ല. ദൈവത്തെ നമുക്ക് പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ശക്തിയോടും കൂടെ ആരാധിക്കാം മഹത്തപ്പെടുത്താം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.