Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 16:5 അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും. അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
~~~~~~
യശയ്യാവ് – 16 .
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മോവാബിന് എതിരെയുള്ള ഭാരം.
A, മോവാബിനുള്ള ഉപദേശം.
1, ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ കൊടുത്തയപ്പിൻ.
a, നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ അയക്കുവിൻ.
b, കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ..
2, മോവാബിൻ്റെ ന്യായവിധി ശ്രദ്ധിക്കുന്ന യഹൂദക്ക് യെശയ്യാവിൻ്റെ വാക്കുകൾ.
a, ഭ്രഷ്ടന്മാരെ ഒളിപ്പിക്ക.
b, അലഞ്ഞു നടക്കുന്നവനെ കാണിച്ചു കൊടുക്കരുത്.
3, നീതിമാനായ രാജാവിൻ്റെ ഭരണസമയത്ത് മോവാബിനു അഭയത്തിനായുള്ള അപേക്ഷ.
a, മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ.
b, അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും.
B, പ്രവാചകൻ്റെ വേദന.
1, ദൈവത്തിൻ്റെ ന്യായവിധിയിൽ മോവാബിൻ്റെ വേദന.
a, ഞങ്ങൾ മോവാബിന്റെ ഗർവത്തെക്കുറിച്ചു കേട്ടിട്ടുണ്ട്.
b, അവൻ മഹാഗർവിയാകുന്നു.
c, അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.
2, യശയ്യാവിൻ്റെ മൊവാബിന് വേണ്ടിയുള്ള ഹൃദയ വേദന.
a, അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും.
b, ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽക്കനികൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു.
c, മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
d, പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർഥനാകയില്ല.
3, മൂന്ന് ആണ്ടിനകം മോവാബ് ന്യായംവിധിക്കപ്പെടും.
a, മൂന്ന് ആണ്ടിനകം.
b, മോവാബിന്റെ മഹത്ത്വം അവന്റെ സർവമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും.
c, അവന്റെ ശേഷിപ്പ് അത്യല്പവും അഗണ്യവും ആയിരിക്കും.
d, ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.
പ്രിയരേ, ഈ അധ്യായം യെഹൂദാദേശത്തിന്റെയും, മോവാബിന്റെയും നല്ലകാലങ്ങളെ അനുസ്മരിക്കുന്നു. ദാവീദിന്റെ രാജകീയ വംശത്തിൽ നിന്നും ഒരുവൻ ഉയർന്നുവരും. ഇവിടുത്തെ വാക്യത്തിന്റെ ഭാഷാശൈലി മശീഹായെ സൂചിപ്പിക്കുന്നു. അവൻ ഭരിക്കുമ്പോൾ, മോവാബിന് സീയോന്റെ അനുഗ്രഹങ്ങളുടെ പങ്ക് ലഭിക്കും. കൂട്ടത്തിൽ മോവാബിന് ലഭിക്കുവാനിരിക്കുന്ന ന്യായവിധിയും സൂചിപ്പിക്കുന്നു. നീതിയുള്ള രാജാവായി വാഴുന്ന നമ്മുടെ കർത്താവിനെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന വിവരണം. അവൻ മോവാബിനോട് കരുണ കാണിക്കും എങ്കിലും, ന്യായവിധി നടത്തുന്നതിൽ മുഖപക്ഷമില്ല. നമ്മുടെ കർത്താവിൻ്റെ നാളിനായി ഒരുങ്ങി കാത്തിരിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.