Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 14:12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
~~~~~~
യശയ്യാവ് – 14 .
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ബാബേലും ലൂസിഫറും.
A, ബാബേൽ രാജാവിൻ്റെ വീഴ്ച്ച.
1, ബാബേലിൻെറ ന്യായവിധി എന്നാൽ യിസ്രായേലിനോട് കൃപ കാണിക്കുന്നു എന്ന് അർത്ഥം.
a, യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു.
b, സ്വദേശത്ത് അവരെ പാർപ്പിക്കും.
c, അന്യജാതിക്കാരും അവരോടു യോജിച്ചു ചേർന്നുകൊള്ളും.
d, തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
2, ബാബേൽ രാജാവിൻ്റെ പതനത്തിൽ ഭൂമിയുടെ സന്തോഷം.
a, യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ.
b, നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും.
c, പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി!
d, വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നെ.
3, വീണുപോയ ബാബേൽ രാജാവിനെ നരകം സ്വീകരിക്കുന്നു.
a, നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു.
b, നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ? എന്നു പറയും.
c, നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു.
4, ലൂസിഫറിൻ്റെ വീഴ്ച്ച.
a, അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!
b, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
c, അരുണോദയപുത്രാ.
d, നീ ഹൃദയത്തിൽ പറഞ്ഞത്.
e, ഞാൻ, ഞാൻ, ഞാൻ.
f, ഞാൻ അത്യുന്നതനോടു സമനാകും.
g, എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.
5, നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി, ബാബേൽ രാജാവ് ഇവനല്ലയോ എന്നു നിരൂപിക്കും.
a, നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി, തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
6, അത്ഭുതകരവും, രക്തരൂക്ഷിതവുമായ ബാബേലിൻ്റെ തകർച്ച.
a, ജാതികളുടെ സകല രാജാക്കന്മാരും..
b, നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
B, അശ്ശൂരിൻമേലും ഫെലിസ്ത്യയിൻമേലും വരാനിരിക്കുന്ന ന്യായവിധി.
1, അശ്ശൂരിൻമേൽ വരാനിരിക്കുന്ന ന്യായവിധി.
a, സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.
b, എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും.
c, സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു; അതു ദുർബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?
2, ഫെലിസ്ത്യരുടെ മേൽ വരാനിരിക്കുന്ന ന്യായവിധി.
a, സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ.
b, നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
3, രാജ്യത്തിൻ്റെ സന്ദേശ വാഹ വചനം.
a, ജാതികളുടെ ദൂതന്മാർക്കു കിട്ടുന്ന മറുപടിയോ.
b, യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു.
c, അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും എന്നത്രേ.
പ്രിയരേ, ഈ വാക്യങ്ങൾ ബാബിലോണിലെ രാജാവിനോട് മാത്രം സംസാരിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കൾ ചിന്തിക്കുന്നു. രാജാവിന് പിന്നിലുളള ശക്തിയോട്, സാത്താനോട് സംസാരിക്കുന്നതെന്ന് മറ്റു ചില പണ്ഡിതന്മാർ കരുതുന്നു. ബാബിലോൺ അധികാരികളോടും, അവർക്ക് പിന്നിലുളള സാത്താന്യശക്തിയോടും പ്രവചനം ശക്തിയായി ആഹ്വാനം നടത്തുന്നു എന്ന് കരുതാവുന്നതാണ്. ബാബിലോൺ രാജാവിന്റെ ഭയാനകമായ അഹംഭാവത്തിനും, വിദ്വേഷത്തിനും പിന്നിൽ സാത്താന്റെ നേത്യത്വം ആണ്.അന്ത്യകാലത്തിന്റെ അവസാനഘട്ടത്തെ ഇത് സൂചിപ്പിക്കുന്നു. “അരുണോദയപുത്രനായ ശുക്രൻ”– ഒരു കാലത്ത് സ്വർഗ്ഗത്തിൽ പ്രശോഭിച്ചിരുന്ന തിളങ്ങുന്ന വ്യക്തിത്വമായിരുന്നു സാത്താൻ. ഭൂമിയിലെ രാജാക്കന്മാരിൽ പ്രതാപശാലിയായി പ്രശോഭിച്ചിരുന്ന വ്യക്തിയായിരുന്നു ബാബിലോണിലെ രാജാവ്. എന്നാൽ എന്നും പ്രശോഭിക്കുന്ന ഉദയനക്ഷത്രം കർത്താവായ യേശുക്രിസ്തു മാത്രമാണ്. സാത്താനെയും നക്ഷത്രമെന്ന് പ്രവാചകൻ വിളിക്കുന്നു. സാക്ഷാൽ നക്ഷത്രമായ യേശുക്രിസ്തുവിന്റെ സ്ഥാനം കൈയ്യടക്കാൻ വ്യാമോഹിക്കുന്ന ദുഷ്ട ശക്തിയായി പ്രവാചകൻ സാത്താന്യ സൈന്യങ്ങളുടെ തലവനെ അഥവാ ലൂസിഫറെ കാണുന്നു. ദൈവ നാമത്തിന് മഹത്വം ആമേൻ