Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 8:9 ജാതികളേ, കലഹിപ്പിൻ. തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ. അര കെട്ടിക്കൊൾവിൻ. തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നു പോകുവിൻ.
~~~~~~
യശയ്യാവ് – 8 .
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മഹേർ-ശാലാൽ ഹാശ്-ബസ്ൻ്റെ അടയാളം.
A, അശ്ശൂർ രാജാവിന്റെ അധിനിവേശം ദമ്മേശെക്കിലും ശമര്യയിലും ഉണ്ടാകും.
1, യശയ്യാവിൻ്റെ പുത്രൻ്റെ നാമകരണത്തിലൂടെ ഈ അധിനിവേശം പ്രഖ്യാപിക്കുന്നു.
a, യഹോവ എന്നോടു കല്പിച്ചത്.
b, നീ ഒരു വലിയ പലക എടുത്ത്.
c, സാമാന്യ അക്ഷരത്തിൽ എഴുതുക.
d, ഊരീയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.
e, ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു.
f, ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പേ …
2, യഹൂദ പീഡിതനാകും.
a, ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു.
b, നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകല മഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
c, അത് കവിഞ്ഞൊഴുകി കഴുത്തോളം എത്തും.
d, അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
e, കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിൻ; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്.
B, യഹൂദ ഈ അധിനിവേശത്തിന് വേണ്ടി എങ്ങനെ ഒരുങ്ങണം.
1, സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻതന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
a, അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്.
b, സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻതന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
c, എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും.
d, എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
2, ദൈവത്തിനായി കാത്തിരുന്ന് ഒരുങ്ങുക.
a, ഞാനോ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
b, സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക.
c, ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
3, ദൈവത്തിൻ്റെ വെളിച്ചവും വചനവും അന്വേഷിച്ച് ഒരുങ്ങുക.
a, വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
b, ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ.
c, അവർ ഈ വാക്കുപോലെ പറയുന്നില്ലെയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല.
d, കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.
പ്രിയരേ, യെഹൂദായുടെയും, യെരൂശലേമിന്റെയും ശത്രുക്കളോട് പറഞ്ഞ വചനങ്ങളാണിവ. എബ്രായ ഭാഷയിൽ “ദൈവം നമ്മോടു കൂടെ” എന്നത് ഒറ്റവാക്കാണ് 7:14-ലും 8:8 ലും ഈ വാക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം നമ്മോടുകൂടെ ഉണ്ടെങ്കിൽ, മശീഹ നമ്മുടെ പക്ഷത്ത് ആണെങ്കിൽ നമ്മുടെ ശത്രുക്കൾക്ക് നമ്മോട് എന്തു ചെയ്യുവാൻ സാധിക്കും? ദൈവത്താൽ നാം മതിൽ ചാടി കടക്കും. ദൈവത്തോട് കൂടെ നിൽകുന്നതിനേക്കാൾ ശക്തമായ ഒരു കോട്ടയും ഇല്ല. ദൈവത്തോടൊപ്പം നിൽക്കാം. ശക്തരാകാം. വിജയികളാകാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.