Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 7:14 അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
~~~~~~
യശയ്യാവ് – 7 .
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ശെയാറും യാശൂബും ഇമ്മാനുവേലും
A, ശെയാറും യാശൂബും നൽകുന്ന അടയാളം.
1, വടക്കേദേശവും അരാമും ഒരുമിച്ച് യെഹൂദായെ ആക്രമിക്കാൻ വരുന്നു.
a, ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്ത്.
b, അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പെക്കഹും യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു.
c, യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു, എങ്കിലും അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ല.
d, അരാം എഫ്രയീമിനോടു യോജിച്ചിരുന്നു.
e, അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയുമ്പോലെ ഉലഞ്ഞുപോയി.
2, യശയ്യാവിലൂടെ ആഹാസിനുള്ള ദൈവത്തിൻ്റെ വചനം.
a, നീയും നിന്റെ മകൻ ശെയാർ- യാശൂബും.
b, അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാൻ ചെന്ന് അവനോടു പറയേണ്ടത്.
c, സൂക്ഷിച്ചു കൊൾക; സാവധാനമായിരിക്ക.
d, നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുത്.
e, അതു നടക്കയില്ല, സാധിക്കയുമില്ല.
f, നീ ഇത് വിശ്വസിക്കുന്നില്ലെങ്കിൽ നീ സ്ഥിരപ്പെടുകയില്ല.
B, ഇമ്മാനുവേ ലിൻ്റെ അടയാളം.
1, ആഹാസ് ഒരു അടയാളം ചോദിക്കയില്ല.
a, യഹോവ പിന്നെയും ആഹാസിനോട്. നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.
b, ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.
2, ആഹാസിന് ദൈവത്തിൻ്റെ അടയാളം.ഇമ്മാനുവേലിൻെറ അടയാളം.
a, മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?
b, കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
c, തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
d, കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.
e, അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
3, ആഹാസ് വിശ്വസിച്ചിരുന്ന അശ്ശൂരും യഹൂദയെ ഉപദ്രവിക്കും.
a, യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദായെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും. അശ്ശൂർരാജാവിനെത്തന്നെ.
b, അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും.
c, ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളൂ.
പ്രിയരേ, കർത്താവായ യേശുക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുളള വളരെ വ്യക്തമായ ഒരു പ്രവചനം ഈ അധ്യായത്തിൽ കാണുന്നു. പരിശുദ്ധാത്മാവിനാൽ പ്രേരിതനായി സുവിശേഷകനായ മത്തായി ഈ സത്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്നു. നോക്കുക മത്താ 1:18-25. “ദൈവം നമ്മോടുകൂടെ” എന്ന അർത്ഥം വരുന്ന “ഇമ്മാനൂവേൽ” എന്ന നാമം കർത്താവായ യേശുവിന് മാത്രമാണ് അനുയോജ്യമായിട്ടുളളത്. യേശു മാത്രമാണ് ദൈവത്തിന്റെ ജഡാവതാരം. ക്രിസ്തുവിന് 700 വർഷങ്ങൾക്ക് മുൻപ് നടത്തിയ, അത്ഭുതകരവും പ്രകൃതിക്കതീതമായി ഉണ്ടാകാനിരുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ഈപ്രവചനമാണ് പിന്നീട് യാഥാർത്ഥ്യമായി തീർന്നത്. “കന്യക മകനെ പ്രസവിക്കും” എന്നതാണ് “അടയാളം”. ദൈവത്തിൽ നിന്നും വരുന്ന അടയാളം ആകർഷണീയവും അതിശയകരവുമായ ഒന്നായിരിക്കണം. ഒരു ചെറുപ്പക്കാരിക്ക്, അവിവാഹിതയായ ഒരു യുവതിക്ക് ഒരു ശിശു ജനിക്കുകയെന്നത് അത്ഭുതകരമായ ഒരു സംഭവമല്ല. എന്നാൽ പുരുഷസംസർഗ്ഗമില്ലാതെ ഒരു കന്യകയ്ക്ക് ഒരു ശിശുജനിക്കുകയെന്നത് ദൈവികമായ ഒരു അത്ഭുത അടയാളം തന്നെയാണ്. ഈ അടയാളം ആഹാസ് രാജാവിന് മാത്രമുളളതല്ല, ദാവീദ് ഗൃഹത്തിന് ആകമാനമുളള ഒരു അടയാളമാണ്. ഈ വാക്യങ്ങൾക്ക് രണ്ടു വിധത്തിലുളള പ്രവചന പൂർത്തീകരണം ഉണ്ടെന്ന് ചില വ്യാഖ്യാതാക്കൾ വിശ്വസിക്കുന്നു. അന്നത്തെ യിസ്രായേൽ ചരിത്ര പശ്ചാത്തലത്തിൽ, അന്ന് ജീവിച്ചിരുന്നവർക്കുളള ഒരു അടയാളമായി കന്യകയുടെ മകനെ കാണുന്നു. യെശയ്യാവിന്റെ കാലത്തെ ഏതെങ്കിലും ഒരു കന്യകയുടെ ശിശുവിനെ കാണാൻ കഴിയുമെന്ന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നില്ല. ഏതു ശിശുവിനെ ഇമ്മാനൂവേൽ എന്ന് വിളിക്കപ്പെടുമെന്ന് ഇവിടെ സൂചിപ്പിക്കുന്നില്ല. എന്നാൽ ചിലയവസരങ്ങളിൽ പ്രവചനം ഉടനെ തന്നെയോ, വിദൂര ഭാവിയിലോ നടക്കാമെന്നും സൂചന നിലനിന്നിരുന്നു. ഈ പ്രവചന നിവർത്തി നമ്മുടെ വീണ്ടെടുപ്പിന് നിദാനമായി. ദൈവത്തിന് സ്തോത്രം. ദൈവവചനത്തിൻ്റെ ആധികാരികതയും സത്യസന്ധതയും നാം ഇവിടെ കാണുന്നു. വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ നമ്മുടെ ദൈവത്തെ നമുക്ക് കൂടുതൽ സ്നേഹിക്കുവാനും ആശ്രയിക്കുവാനും ഈ ചിന്തകൾ ഉപകരിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ.ദൈവ നാമത്തിന് മഹത്വം ആമേൻ.