കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

യെശയ്യാവിൻ്റെ ബോധ്യം, ശുദ്ധീകരണം, വിളി

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 6:6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു.
~~~~~~

യശയ്യാവ് – 6 .

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- യെശയ്യാവിൻ്റെ ബോധ്യം, ശുദ്ധീകരണം, വിളി.

A, പ്രവാചകൻ്റെ ബോധ്യം.

1, യശയ്യാവ് കണ്ടത്..
a, ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ.
b, കർത്താവ്, സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.
c, ഉയർന്നും പൊങ്ങിയുമുള്ള..
d, അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
e, സാറാഫുകൾ അവനു ചുറ്റും നിന്നു.
f, ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു.
g, രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.

2, യശയ്യാവ് കേട്ടത്.
a, ഒരുത്തനോട് ഒരുത്തൻ..
b, സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.
c, സർവഭൂമിയും അവന്റെ മഹത്ത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു.
d, അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി.
e, ആലയം പുകകൊണ്ടു നിറഞ്ഞു.

3, യശയ്യാവിന് അനുഭവപ്പെട്ടത്.
a, എനിക്ക് അയ്യോ കഷ്ടം ഞാൻ നശിച്ചു.
b, ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു.
c, എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ.

B, പ്രവാചകൻ്റെ ശുദ്ധീകരണം.

1, സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു.
a, സാറാഫുകളിൽ ഒരുത്തൻ എന്റെ അടുക്കൽ പറന്നുവന്നു.
b, യാഗപീഠത്തിൽനിന്നു.

2, യാഗപീഠത്തിലെ തീക്കനൽ യശയ്യാവിൻ്റെ അധരങ്ങളെ ശുദ്ധീകരിക്കുന്നു.
a, അത് എന്റെ വായ്ക്കു തൊടുവിച്ചു.
b, നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു.

C, പ്രവാചകനെ ഉത്തരവാദിത്വം ഭരമേൽപിക്കുന്നു.

1, ദൈവം വിളിക്കുന്നു, യശയ്യാവ് പ്രതികരിക്കുന്നു.
a, ഞാൻ ആരെ അയയ്‌ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും ?
b, ആരെ അയയ്‌ക്കേണ്ടൂ?
c, അടിയൻ ഇതാ..
d, അടിയനെ അയയ്ക്കേണമേ.

2, തൻ്റെ ദൗത്യം വിവരിക്കുന്നു.
a, അപ്പോൾ അവൻ അരുളിച്ചെയ്തത്: നീ ചെന്ന്..
b, നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
c, നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളകയും ചെയ്ക.
d, ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിനു.

3, കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്..
a, കർത്താവേ, എത്രത്തോളം
b, പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും.
c, മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയൊരു നിർജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നെ എന്ന് ഉത്തരം പറഞ്ഞു.
d, എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ…
e, വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.

പ്രിയരേ, യെശയ്യാവ് ഒരു ദർശനം കാണുകയാണ്. അത് പ്രതീകാത്മകമാണ്. തന്റെ അകൃത്യങ്ങൾ എല്ലാം മോചിക്കപ്പെട്ടിരിക്കുന്നുവെന്ന ഉറപ്പ് ലഭിക്കുകയാണ്. ദൈവം യിസ്രായേലിലെ പുരോഹിതന്മാരോട് താമ്രയാഗപീഠത്തിലെ തീ കെട്ടുപോകാതെ കത്തികൊണ്ടിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. അതിൽ നിന്നുളള ഒരു തീക്കനൽ പാപപരിഹാരത്തിന്റെ വിളംബരമാണ്. ദൈവവേലയിൽ പ്രവേശിക്കുന്നവർ, അതിനു മുൻപായി തങ്ങളുടെ അകൃത്യങ്ങൾ, പാപങ്ങൾ മോചിപ്പിക്കപ്പെട്ടു എന്ന ഉറപ്പ് ലഭിച്ചവരായിരിക്കണം. ദൈവശുശ്രൂഷയുടെ അടിസ്ഥാനവും പ്രസാദകരവും വിജയകരവുമായ ഒരു ദൈവവേലയുടെ ലക്ഷണവും അതാണ്. യെശയ്യാവിന്റെ കാര്യത്തിൽ തീക്കനൽ അവന്റെ അധരങ്ങളെ സ്പർശിക്കുകയും അവനെ തന്റെ അകൃത്യങ്ങളെ സംബന്ധിച്ച് തികച്ചും ബോധവാനാക്കുകയും ചെയ്തു. ദൈവത്തിന് ഈ ഭൂമിയിൽ പ്രവർത്തിക്കാനുണ്ട്. പ്രവർത്തിക്കുവാൻ താല്പര്യമുളള ദാസന്മാരെ ദൈവത്തിന് ആവശ്യമുണ്ട്. ശുശ്രൂഷചെയ്യുവാനുളള സമ്മതം ദൈവത്തിന്റെ കരുണയിലൂടെ ലഭിച്ച പാപക്ഷമയുടെയും വിടുതലിന്റെയും വെളിച്ചത്തിൽ ആയിരിക്കണം. ദൈവം ഇന്നും ചോദിക്കുന്നു എൻ്റെ വചനം ഇത്തിയിട്ടില്ലാത്തിടത്തേക്ക് ഞാൻ ആരെ അയക്കേണ്ടു ? ആർ എനിക്കായി പോകും ? നമ്മെ തന്നെ ദൈവത്തിൻ്റെ ചോദ്യത്തിന് ഉത്തരമായി നൽകാൻ തയ്യാറാകുമോ ? ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More