Powered by: <a href="#">Manna Broadcasting Network</a>
ഉത്തമഗീതം – 2:15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
~~~~~~
ഉത്തമഗീതം – 2.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- എൻ്റെ പ്രിയൻ എനിക്കുള്ളവൻ ഞാൻ അവനുള്ളവൾ
A, കന്യകയും തൻ്റെ പ്രിയനും പരസ്പരം പ്രശംസിക്കുന്നു.
1, കന്യക തന്നേകുറിച്ചുതന്നെ തൻ്റെ പ്രിയനോട് വിവരിക്കുന്നു.
a, ഞാൻ ശാരോനിലെ പനിനീർ പുഷ്പവും..
b, താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2, പ്രിയൻ കന്യകയോട് പ്രതികരിക്കുന്നു.
a, മുള്ളുകളുടെ ഇടയിൽ താമരപോലെ.
b, കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3, കന്യക തൻ്റെ പ്രിയൻ്റെ സാന്നിധ്യത്തിൽ ഏറെ സന്തോഷിക്കുന്നു.
a, കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു.
b, അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു.
B, തൻ്റെ പ്രിയനോടുള്ള സ്നേഹബന്ധത്തെ കുറിച്ച് കന്യക ചിന്തിക്കുന്നു.
1, കന്യക താൻ കണ്ടെത്തിയ കരുതലിനെയും, അടുപ്പത്തെയും കുറിച്ച് ചിന്തിക്കുന്നു.
a, അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു.
b, എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
c, മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിൻ. നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിൻ.
d, ഞാൻ പ്രേമപരവശയായിരിക്കുന്നു.
e, അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ. അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
f, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
g, യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ.
2, തൻ്റെ പ്രിയൻ്റെ സന്ദർശനം സന്തോഷത്തോടെ കാത്തിരിക്കുന്ന കന്യക.
a, അതാ, എന്റെ പ്രിയന്റെ സ്വരം.
b, അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
c, ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു. അവൻ കിളിവാതിലൂടെ നോക്കുന്നു. അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.
d, എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
e, എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ.
f, നിന്റെ സ്വരം ഒന്നു കേൾക്കട്ടെ. നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
3, കന്യകയുടെ സഹോദരന്മാർ ചെറുകുറുക്കന്മാരെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്നു.
a, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
b, മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ.
c, ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ.
4, കന്യക തൻ്റെ പ്രിയനേ കുറിച്ച് ചിന്തിക്കുന്നു.
a, എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ.
b, അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
c, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.
പ്രിയരേ, ക്രിസ്തുവിലുള്ള തങ്ങളുടെ ജീവിതത്തെയും കൂട്ടായ്മയെയും നശിപ്പിക്കുന്ന എല്ലാ പാപങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിശ്വാസികൾ തങ്ങളെത്തന്നെ സൂക്ഷിക്കേണ്ടതാണ്. ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതോ, ചെയ്യരുതാത്തത് ചെയ്യുന്നതോ ആയ, ഇങ്ങനെയുള്ള പാപങ്ങളിൽ നിന്നും ലഘുവായ പാപങ്ങൾ എന്ന് കരുതപ്പെടുന്നവയിൽ നിന്നും സ്വയം സൂക്ഷിക്കേണ്ടതാണ്. ലഘുവായ പാപങ്ങൾ എന്ന് കരുതുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് മുഖാന്തരമാകുന്നു. നമുക്ക് നമ്മെ തന്നെ സൂക്ഷിക്കാം. ദൈവ കൃപയിൽ കൂടുതൽ ആശ്രയിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.