സങ്കി. 35: 16 “അടിയന്തരങ്ങളില്‍ കോമാളികളായ വഷലന്മാരെ” ഇവിടെ അടിയന്തരങ്ങളില്‍ എന്ന് പറയുന്നതിന്റെ അര്ത്ഥമെന്തു?
ഇത് ദാവിദിന്റെ ഒരു സന്കിര്‍ത്തനമാണ്. ദാവിദിന്റെ ശത്രുക്കളെ കുറിച്ച് എഴുതിയും അത് ദാവീദിന്ടെ പുത്രനായ യേശുക്രിസ്തുവിങ്കലെ ശത്രുതയിലേക്ക് ഒരു വഴിക്കാട്ടിയുമാണ്. ഇവിടെ അടിയന്തരങ്ങളില്‍ എന്ന പദം മലയാളത്തില്‍ അത്ര വ്യക്തമായ ആശയം കൈമാറുന്നില്ല. ആഗലേയ ഭാഷയില്‍ ഇതിനു “പ്രോഫൈന് ” എന്ന പദമാണ് കാണുന്നത്. മാത്രമല്ല അല്പം കൂടെ വ്യക്തമായ മറ്റൊരു വിവര്‍ത്തനം കണ്ടു. അവിടെ ” ഗോഡ് ലെസ്സ് ” എന്ന പദം കാണുന്നു. ദൈവമാര്ഗങ്ങളില് നടക്കാത്തവര്‍ , വഴി തെറ്റി നടക്കുന്നവര്‍ , എന്നൊക്കെയാണ് . ഇനി അടിയന്തരങ്ങളില്‍ എന്ന സ്ഥാനത്ത് “ദൈവമാര്ഗങ്ങളില് നടക്കാത്ത കോമാളികളായ വഷലന്മാരെ” എന്ന് വായിച്ചാല്‍ ആശയം വ്യക്തമാകും.