ശിഷ്യന്മാര്‍ക്ക് രോഗ സൗഖ്യം കഴിയാത്തതെന്ത്? (മര്‍ക്കോ. 9: 18)
വളരെ ചിന്തനീയമായ ഒരു ചോദ്യം തന്നെ. ഇതിനു രണ്ടു തരം വ്യത്യസ്ത വിക്ഷനങ്ങളാല്‍ മറുപടി ലഭിക്കാവുന്നതാണ്. ഒന്നാമതായി, രോഗ സൌഖ്യത്തിനായി വന്നവരുടെ അവിശ്വാസമാണ് മര്‍ക്കോ. 9: 24 ല്‍ അത് ദൈവാത്മാവ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വാസമുള്ള ജനതയുടെ മധ്യത്തില്‍ ദൈവത്തിനു വിര്യം പ്രവര്‍ത്തിക്കുവാന്‍ താല്പര്യമില്ല. ദൈവിക വിര്യപ്രവ്യത്തിയുടെ ആകെ തുക എന്നത് തന്നെ ദൈവ പുത്രനില്‍ വിശ്വസിക്കുവാന്‍ വേണ്ടിയുല്ലതായിരുന്നുവല്ലോ. ഇവിടെ രോഗ സൗഖ്യം സംഭാവിക്കാത്തതിനുള്ള ഒരു കാരണം അവരുടെ അവിശ്വാസമാണ്. രണ്ടാമതായി, രോഗ സൗഖ്യം നല്‍കുവാന്‍ തയ്യാരായാവരുടെ പ്രാര്‍ത്ഥനയുടെ അഭാവമാണ്. മര്‍ക്കോ 9. 29 ല്‍ കര്‍ത്താവ് തന്നെ അത് വെളിപ്പെടുത്തുന്നു. പ്രാര്‍ത്ഥന എന്നാല്‍ കര്‍ത്തവുമായുള്ള അഭേദ്യമായ ബന്ധം സ്ഥാപിക്കുക എന്നതാണ്. കര്‍ത്താവിനോടുള്ള ബന്ധത്തില്‍ കോട്ടം സംഭവിച്ചാല്‍ ദൈവിക ശക്തിയുടെ വെളിപ്പെടലിനെ അത് ബാധിക്കും. ഇവിടെ ശിഷ്യന്മാരുടെ ഭാഗത്തെ കുറവ് കര്‍ത്താവുമായുള്ള ബന്ധത്തിലുള്ള അഭാവമാകാം. ഈ രണ്ടു കാരണങ്ങളാല്‍ അത്ഭുത രോഗ സൗഖ്യം അവിടെ സംഭാവിക്കാതിരുന്നതാകാം.