ബാലകരെ, ചെറുപ്പക്കാരെ, യുവജനങ്ങളെ, സ്നാനം കഴിപ്പിക്കുന്നത് ശരിയാണോ?
സ്നാനത്തെ കുറിച്ച് വേദ പുസ്തകം പഠിപ്പിക്കുന്നു. പ്രായ ഭേദം കണക്കിലെടുത്തുകൊണ്ടുള്ള വിശ്വാസികളുടെ സ്നാനം അല്ല വിശ്വാസികളുടെ സ്നാനം ആണ് പഠിപ്പിക്കുന്നത്. വചനം കേട്ട് വിശ്വസിക്കുകയും ക്രമേണ സ്നാനം എല്ക്കുകയും ചെയ്യുക എന്നതാണ് ദൈവവചനം പഠിപ്പുക്കുന്നത് (അപ്പൊ. 18: 8 , 8 :12). ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുട്ടികളെ കുറിച്ച് പറയുന്നില്ല എന്നുള്ളതാണ്. “പുരുഷന്മാരും സ്ത്രീകളും “ എന്ന പ്രയോഗം കണക്കിലെടുത്ത് കുട്ടികളെ സ്നാനപ്പെടുത്തുന്നത് തിരുവചന വിരുദ്ധമെന്ന സത്യം നാം മനസ്സിലാക്കേണം. വേദപുസ്തകം കുട്ടികള്‍ സ്നാനപ്പെടുന്നതിനെ കുറിച്ച് ഒരു വാക്യം പോലും പരമാര്‍ശിക്കുന്നില്ല. പിന്നെയോ വിശ്വസിക്കുന്ന പുരുഷനും സ്ത്രിയും മാത്രം. പ്രത്യേക പ്രായം പറയുന്നില്ല എങ്കിലും വിശ്വാസം സ്നാനത്തിനു ആധാരമായിരിക്കുന്നു. തന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുക ശേഷം സ്നാനപ്പെടുക.