Powered by: <a href="#">Manna Broadcasting Network</a>
യോഹ.14-16 അദ്ധ്യായങ്ങളില്‍ അവന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ നമ്മുടെ കത്താവു പറഞ്ഞിട്ടുണ്ട്. ഉദ്ദാഹരണമായി 14:13-14 എന്നീ വാക്യങ്ങള്‍ ശ്രദ്ധിക്കുക. “നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നത് ഒക്കെയും പിതാവ് പുത്രനില്‍ മഹത്വപ്പെടേണ്ടതിന് ഞാന്‍ ചെയ്തു തരും. നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നത് ഒക്കെയും ഞാന്‍ ചെയ്തു തരും”. ചിലര്‍ ഈ വാക്യങ്ങളെ തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ വിചാരിക്കുന്നത് “യേശുവിന്റെ നാമത്തില്‍” എന്ന വാക്കുകള്‍ക്ക് എന്തോ മാന്ത്രീക ശക്തി ഉണ്ടെന്നും പ്രാര്‍ത്ഥനയുടെ അവസാനം ആ വാക്കുകള്‍ ഉരുവിട്ടാല്‍ നാം ചോദിക്കുന്നതെല്ലാം ദൈവം ചെയ്യും എന്നുമാണ്. ഇത് വേദപുസ്തകസത്യങ്ങള്‍ക്ക് തികെച്ചും എതിരായുള്ള ചിന്തയാണ്. പുത്രന്റെ നാമത്തില്‍ പരാകര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ യേശുകര്‍ത്താവ് നമുക്കു തന്ന അധികാരം ഉപയോഗിച്ച് അവന്റെ നാമത്തില്‍ ദൈവസന്നിധിയില്‍ പ്രവേശിച്ച് ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്ന് അപേക്ഷിക്കുകയാണ്. പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ വാസ്തവത്തില്‍ ദൈവഹിതത്തിനനുസരിച്ച് പ്രാര്‍ത്ഥിക്കുക എന്നാണര്‍ത്ഥം. “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കും എന്നുള്ളത് നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്ന് അറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു” (1യോഹ.5:14-15). പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ ദൈവപുത്രന്‍ മഹത്വപ്പെടുന്നകാര്യങ്ങള്‍ക്കയി പ്രാര്‍ത്ഥിക്കുക എന്നാണര്‍ത്ഥം. “പുത്രന്റെ നാമത്തില്‍ തന്നെ” എന്നു പറഞ്ഞ് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് അത് ഒരു മാന്ത്രീക വാക്യം ആയതുകൊണ്ടല്ല. ദൈവഹിതത്തില്‍ പ്രാര്‍ത്ഥിക്കാതെ, ദൈവനാമം മഹത്വപ്പെടുന്ന കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കതെ വെറുതെ ആ വാക്കുകള്‍ പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഉപയോഗിച്ചാല്‍ അത് വെറും അര്‍ത്ഥശൂന്യമാണ്. പ്രാര്‍ത്ഥനയിലെ വാക്കുകള്‍ക്കല്ല പ്രാധാന്യം; എന്തുദ്ദേശത്തോടുകൂടി നാം പ്രര്‍ത്ഥിക്കുന്നു എന്നതിനാണ് പ്രാധാന്യം. ദൈവത്തിന്റെ ഇംഗിതം അനുസരിച്ച് നാം പ്രാര്‍ത്ഥിക്കുന്നതിനേയാണ് പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്.