Powered by: <a href="#">Manna Broadcasting Network</a>
ഉത്തരം: ഇവിടെ തലമുറ എന്ന് പറഞ്ഞിരിക്കുന്നത് നാം സാധാരണ മനസ്സിലാക്കിയിരിക്കുന്ന 50 നും 100 നും ഇടയ്ക്കുള്ള കാലഘട്ടമല്ല. പിന്നെയോ, തലമുറ എന്നതുകൊണ്ട് യിസ്രായേല്യ ജാതിയെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ലുക്കോസ് 17 : 25 ഒത്തു വായിക്കുമ്പോള്‍ നമുക്ക് അത് മനസ്സിലാക്കുവാന്‍ സാധിക്കും. അവിടെയും കര്‍ത്താവിനെ തള്ളിപറയുന്ന ഒരു തലമുറയെ വിവക്ഷിക്കുന്നു. ഇവ രണ്ടും യിസ്രായേല്യ ജാതിയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ആയതിനാല്‍ “ഈ തലമുറ ഒഴിഞ്ഞു പോകയില്ല” എന്ന കര്‍ത്താവിന്റെ പ്രഖ്യാപനം സംഭവിക്കുവാന്‍ പോകുന്ന ഒരു സംഗതിയായി അവശേഷിക്കുന്നു. യിസ്രായേല്യ ജാതി, മത്തായി 13 ല്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ക്കൊക്കെ ശേഷം മാത്രമേ ഒഴിഞ്ഞു പോകുകയുള്ളൂ. അല്ലാതെ ആ ജാതിയെ ഭുപടത്തില്‍ നിന്നും ആര്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കയില്ല.