Powered by: <a href="#">Manna Broadcasting Network</a>
ചോദ്യം:ഈ കണ്ടത് ആരോടും അറിയിക്കരുത് (മര്‍ക്കോ. 9: 9) എന്തുകൊണ്ട് ഈ പ്രസ്താവന കര്‍ത്താവ് ആവര്‍ത്തിക്കുന്നു?
ഉത്തരം:അപോസ്തലനായ പത്രോസ് കര്‍ത്തവായ യേശു ക്രിസ്തുവിനെ കുറിച്ച് “നീ ജീവനുല്ല ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്ന് പറഞ്ഞപ്പോള്‍ കര്‍ത്താവ് മേലുദ്ധരിച്ച പ്രസ്താവന ഉപയോഗിച്ചിട്ടുണ്ട്. ചിലര്‍ക്ക് രോഗ സൌഖ്യമുണ്ടായപ്പോഴും ഇത് കര്‍ത്താവ് ആവര്‍ത്തിച്ചു. ഇതിനുള്ള പ്രധാന കാരണം കര്‍ത്താവിന്റെ ശ്രേഷ്ടതയുടെ വലിപ്പം മറ്റുള്ളവര്‍ അറിയാതിരിക്കുവാനും അങ്ങനെ തനിക്കു തന്റെ ശുശ്രൂഷ നിവര്‍ത്തിക്കുവനുമായിരുന്നു. തന്റെ ആളത്വത്തിന്റെ വലിപ്പം ജനങ്ങള്‍ പ്രസ്ഥാവിക്കുവാന്‍ തുടങ്ങിയാല്‍ അത് തന്റെ ശുശ്രുഷയ്ക്ക് എതിരാകുമായിരുന്നു. ഇത് ദൈവിക പദ്ധതിക്ക് എതിരെയുല്ലതെന്നു ജനങ്ങള്‍ക്ക് അറിയില്ലയിരിന്നു ആയതിനാല്‍ ഇത്തരത്തിലുള്ള പ്രസ്തവനയാല്‍ അവരെ അതില്‍ നിന്നും ഒഴിവാക്കിയിരുന്നു. കര്‍ത്താവിന്റെ ശക്തിയുടെ ഘന ഗാംഭിര്യം ജനങ്ങള്‍ അറിഞ്ഞു അവര്‍ തന്നെ നേതാക്കുവാനും രാജാവാക്കുവാനും ജനങ്ങള്‍ തയ്യരാകുമായിരുന്നു. ഇത്തരത്തിലുള്ള മാനുഷിക കടന്നു കയറ്റം ദൈവിക പ്രവ്യത്തിക്ക് തടങ്ങല്‍ ആകാതിരിക്കുവാന്‍ തന്റെ ശ്രേഷ്ടതയെ പ്രകിര്‍ത്തിക്കുന്നത് കര്‍ത്താവ് തടഞ്ഞു.