ചോദ്യം: അവന്റെ തലയില്‍ ചുറ്റിയിരുന്ന റുമാല്‍ ശീലകലോടുകുടെ കിടക്കാതെ വേറിട്ട് ഒരിടത്ത് ചുരുട്ടിവെചിരിക്കുന്നതും കണ്ടു (യോഹ. 20:7) എന്തുകൊണ്ട്?
ഉത്തരം: ആദ്യം ശിലകള്‍ കിടക്കുന്നു എന്നെഴുതിയിരിക്കുന്നു എന്നാല്‍ ” റുമാല്‍ “, ചുരുട്ടി അല്ലെങ്കില്‍ മടക്കി വെച്ചിരിക്കുന്നതും കണ്ടു എന്നാണു എഴുതിയിരിക്കുന്നത്. ഇതിനെ കുറിച്ച് മനസ്സിലാക്കനെമെങ്കില് അക്കാലത്തെ എബ്രായ ജനതയുടെ സംസ്കാരം തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മടക്കി വെച്ചിരിക്കുന്ന റുമാല്‍ ഒരു യജമാനനെയും ദാസനെയും ബന്ധപെട്ടുകൊണ്ടുല്ലതാണ്. ഒരു ദാസന് തന്റെ യജമാനന് വേണ്ടി അത്താഴം ഒരുക്കുമ്പോള്‍ യജമാനന് താല്പര്യം ഉള്ള രിതിയില്‍ അഥവാ സംസ്കാര ശൈലിയില്‍ തന്നെ ചെയ്തിരിക്കണം. ഭക്ഷണ മേശ മനോഹരമായി ഒരുക്കിയ ശേഷം ദാസന് അല്പം മാറി യജമാനനെ മറഞ്ഞു തന്റെ യജമാനന് ഭക്ഷണം കഴിച്ചു മടങ്ങുന്നത് വരെ കാത്തിരിക്കണം. ആ ഭക്ഷണം കഴിച്ചു തീരുന്നത് വരെ ഭക്ഷണ മേശയില്‍ തൊടുവാന്‍ തനിക്കു അവകാശമില്ല. എന്നാല്‍ യജമാനന് ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു തന്റെ കരങ്ങളും വായഭാഗവും നന്നേ തുടച്ചു ഈ റുമാല്‍ മേശയുടെ മേല്‍ അലസമായി ഇട്ടേച്ചു പോകും. അപ്രകാരം ആ റുമാല്‍ ഭക്ഷണ മേശയില്‍ ഉപേക്ഷിച്ചു പോയാല്‍ യജമാനന് ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നാനര്ദ്ധം. ഉടനെ തന്റെ യജമാനന് കഴിച്ചു കഴിഞ്ഞു ഇനി പോയി ഭക്ഷണ മേശ വ്യത്തിയാക്കാം എന്ന് ദാസന് മനസ്സിലാക്കും.
എന്നാല്‍ യജമാനന് ഭക്ഷണ മേശയില്‍ നിന്ന് എഴുന്നേറ്റു തന്റെ ഭക്ഷണ പാത്രത്തിനു സമീപം ആ റുമാല്‍ മടക്കി വെച്ചിട്ട് പോയാല്‍ തന്റെ ദാസന് ആ ഭക്ഷണ മേശയ്ക്ക് സമിപം പോകുകയോ ഭക്ഷണ മേശ വ്യത്തിയാക്കുകയോ ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍, ആ മടക്കി വെച്ചിട്ട് പോയ റുമാല്‍ വിളിച്ചറിയിക്കുന്നത് : ഇതാ ഞാന്‍ മടങ്ങി വരുന്നു.
അതെ, യേശുക്രിസ്തുവിന്റെ റുമാല്‍ വിളിച്ചറിയിക്കുന്ന സത്യം : ഇതാ ഞാന്‍ മടങ്ങി വരുന്നു . മണവാളന്റെ വരവ് ആഗതമായി അങ്ങയെ സ്വികരിക്കുവാന്‍ താങ്ങള് തയ്യാറാണോ ?