Powered by: <a href="#">Manna Broadcasting Network</a>
തിരുവനന്തപുരത്തെ വേർപെട്ട ദൈവജനം ഒറ്റകെട്ടായി വിപുലമായ സുവിശേഷീകരണത്തിനു ഒരുങ്ങുകയാണ്. ദുരുപദേശങ്ങൾ നിരവധി പൊട്ടിമുളക്കുമ്പോഴൊക്കെ പ്രാദേശിക സഭകൾ തദ്ദേശീയ രീതിയിൽ നിർമ്മല സുവിശേഷത്തിനു ബഹുവിധ രീതികളിൽ സാക്ഷ്യം വഹിച്ചെങ്കിലും 2025 പുതിയ കാൽവെയ്പുകൾ കർത്തൃ നാമമഹത്വത്തിനും ശക്തമായ നിർമ്മല സുവിശേഷീകരണത്തിനും തലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. തിരുവനന്തപുരത്തെ പ്രാദേശിക സഭകൾ ഒരുമിച്ച് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനം കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയാണ്. കേരള ബ്രദറൺ ചരിത്രത്തിൽ നാഴിക കല്ലായി മാറുംവിധം ആയിരക്കണക്കിന് ജനങ്ങളെ പ്രതീക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു സംരംഭമാണിത്. ലോകമെമ്പാടുമുള്ള ദൈവജനത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
മെയ് 1 മുതൽ 4 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ വൈകുന്നേരങ്ങളിൽ സുവിശേഷ യോഗങ്ങളും പകലുകളിൽ, TMM ന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പും തിരുവനന്തപുരത്തെ സുവിശേഷകന്മാരും മിഷണറിമാരും പങ്കെടുക്കുന്ന മിഷനറി കോൺഫറൻസും ക്രമീകരിച്ചിരിക്കുന്നു.
വൈകുന്നേര യോഗങ്ങളിൽ കർത്തൃ ദാസന്മാരായ ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം, റ്റി.പി. കനകരാജ് ബാലരാമപുരം, ബിജു കെ ആലടി ഇടുക്കി, സണ്ണി തോമസ് തിരുവനന്തപുരം ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നതാണ്. ട്രിവാൻട്രം ബ്രദറൺ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. പകൽ യോഗങ്ങളിൽ നിരവധി പ്രാദേശിക സുവിശേഷകന്മാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും