Powered by: <a href="#">Manna Broadcasting Network</a>
അര നൂറ്റാണ്ട് കർത്തൃ വേലയിലായിരുന്ന, മുതിർന്ന സുവിശേഷകനും ഗാനരചയിതാവും എഴുത്തുകാരനും സുവിശേഷകൻ ബാലസംഘം ലീഡറും അതിന്റെ വാളകം സെന്റർ മുൻ പ്രസിഡന്റുമായ എം ജെ പത്രോസ് (ക്രാരിയേലി) നിത്യതയിൽ (06-03-2025) പ്രവേശിച്ചു.
ക്രിസ്തീയ രണാംഗണത്തിൽ 50 വർഷത്തിൽ പരം നാളുകൾ തനിക്ക് ലഭിച്ച വിദ്യാഭ്യാസവും സമ്പത്തും ആരോഗ്യവും കർത്തവിന്നായ് അവസാനത്തോളം വിശ്വസ്തതയോടെ നിലനിന്ന വ്യക്തിത്വം.
ക്രിസ്തുവിലുള്ള വ്യക്തിപര ബന്ധവും അവനോടുള്ള അടുത്ത സ്നേഹവും ദൈവിക കരുതലും വരച്ചു കാണിക്കുന്ന ആശ്വാസത്തിന്റെയും മറ്റും ഗാനങ്ങൾ കേരള ക്രൈസ്തവ സമൂഹത്തിന് സമ്മാനിച്ച അനുഗ്രഹീത ഗാന രചയിതാവായിരുന്നു. വാഴ്ത്തിടുമെ എന്ന ഗാന പിറവിയിൽ തുടങ്ങി അനേക വിശ്വാസികൾക്ക്
ഗാനരചയിതാവ് എന്ന രീതിയിൽ മാത്രമല്ല, ഒരുകാലത്തു പ്രാദേശിക സ്ഥലം സഭകളിലെ കൺവെൻഷനുകളിലും എസ് ബി എസ് സമ്മേളനങ്ങളിലും ഒരു ഗായകനായി പലതവണ ദൈവം തന്നെ ഉപയോഗിച്ചു.
ബഹുനിലകളിൽ കർത്താവിന്നായി പ്രയോജനപ്പെട്ട കർത്തൃ ദാസൻ തന്റെ പ്രിയന്റെ സവിധെ നിത്യ സന്തോഷത്തിലേക്ക് ചേർക്കപ്പെട്ടു .
ദൈവം അനുവദിച്ചാൽ സംസ്കാര ശുശ്രൂഷ 07.03.2025ന് എംജിഎം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.