കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

Ezra Publishing House – ബൈബിൾ വ്യാഖ്യാനശാസ്ത്രം പുറത്തിറങ്ങി

രചന : ജോഷി എബ്രഹാം, ട്വിങ്കിൾ പോൾ, കെ എസ് മാത്യു

സഹോദരന്മാരായ ജോഷി എബ്രഹാമും, ട്വിങ്കിൾ പോളും, കെ എസ് മാത്യുവും ചേർന്ന് എഴുതിയ “ബൈബിൾ വ്യാഖ്യാനശാസ്ത്രം – ബൈബിൾ പഠനത്തിന് ഒരു മാർഗ്ഗദർശി” എന്ന പേരിൽ Ezra Publishing House പ്രസിദ്ധീകരിക്കുന്ന പ്രഥമപുസ്തകം ഇന്നലെ തിരുവല്ലയിൽ നടന്ന ചടങ്ങിൽ കർത്തൃദാസൻ വർഗീസ് കുര്യൻ പാമ്പാടി സഹോദരൻ ജോർജ് കോശിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തദവസരത്തിൽ Dr. കെ സി ജോൺസൻ, M V ബാബു, സ്റ്റാൻലി തോമസ് എന്നിവർ ആശംസാസന്ദേശങ്ങൾ നൽകി. Ezra Publishing House ന്റെ ഔപചാരികമായ ഉൽഘാടനവും ഈ ചടങ്ങിൽ വച്ച് സഹോ. വർഗീസ് കുര്യൻ നിർവ്വഹിച്ചു.

ബൈബിൾ എങ്ങനെ പഠിക്കാം, എങ്ങനെ ശരിയായി വ്യാഖ്യാനിക്കാം എന്നതിനെക്കുറിച്ചു അക്കാദമിക് നിലവാരത്തിൽ നാനൂറോളം പേജുകളിൽ, വിശദമായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിൽ ഇദംപ്രഥമമാണ്. കോപ്പികൾ അധികം വൈകാതെ പ്രധാന ക്രിസ്തീയ പുസ്തകശാലകളിൽ ലഭ്യമാകും. തപാലിൽ ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.

+919447988564
+919446914242

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More