കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പ്രാദേശിക സഭയുടെ ശുശ്രൂഷകളിലും സഭകൾക്കും ഉണ്ടാകുന്ന മൂല്യച്യുതികൾ!!!

1. “ഇണയല്ലാപ്പിണ” കൂടിയതിന്റെ ദുരന്തമാണ് അന്യവിശ്വാസ സമൂഹത്തിലുള്ളവർ നുഴഞ്ഞു കയറുവാൻ കാരണം, വിശദീകരിക്കാം –

ബ്രദ്റൺ സഭകളുടെ ഉപദേശങ്ങൾക്കു നേർ വിപരീതമാണ് പെന്തകോസ്തു സഭകളുടേത്; എന്നിട്ടും ഇവരുമായി വിവാഹബന്ധം സ്ഥാപിക്കാൻ ബ്രദ്റൺ ഉപദേഷ്ടാക്കന്മാർ ആദിമുതൽ അനുവാദം നല്കി, അങ്ങനെ നല്ലൊരു പങ്ക് ആളുകളും അവിടെനിന്നും ജീവിതപങ്കാളികളെ തിരഞ്ഞെടുത്തു; ഈ സഭകളുമായുള്ള വിവാഹബന്ധം അവരുടെ പാസ്റ്റർമാരെക്കൂടി ശുശ്രുഷകളിൽ സഹകരിപ്പിക്കേണ്ട അവസ്ഥ സംജാതമായി; അങ്ങനെ വേർപാട് നഷ്ടപ്പെട്ടു.

2. ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജുകളിൽ പഠിപ്പിക്കാൻ ബ്രദ്റൺ ഉപദേഷ്ടാക്കന്മാർ പഠിപ്പിക്കാൻ പോകയും അവിടെ പോയി പഠിക്കാൻ അവർ ആളുകളെ പ്രേരിപ്പിക്കും ചെയ്തതിനാൽ ബ്രദ്റൺ സഭകളുടെ തനിമ നഷ്ടമായി, ശുശ്രൂഷയിൽ ഐക്യപ്പെടാൻ ഇടവന്നു. ബ്രദ്റൺ ഉപദേശങ്ങളും ബാപ്റ്റിസ്റ്റ് ഉപദേശങ്ങളും തമ്മിൽ വ്യത്യാസമില്ലന്നു അവിടേക്കു പോയി ഉപദേഷ്ടാക്കന്മാരാൽ നമ്മുടെ ഇടയിൽ പരന്നു, ഇതും അവരുമായി കൈകോർക്കാൻ അവസരമായി.

3. ചർച്ച് ഓഫ് ക്രൈസ്സ് സഭകളുമായും ചില സ്ഥലങ്ങളിൽ കൈകോർക്കലുണ്ടായതിനാൽ ശുശ്രൂഷയിൽ അവിടെയുള്ളവരേയും ഉൾക്കൊണ്ടു, ഇവിടെനിന്ന് അവിടേക്കും പോയി; ഇതെല്ലാം കണ്ട ഇളയവിശ്വാസികൾ അവരോടൊപ്പം അവരുടെ മിനിസ്ട്രികളിൽ പങ്കെടുക്കുന്നതിനെ ആർക്കും തടയാൻ സാധിക്കും?

4. പല സ്ഥലങ്ങളിലും യൂണിയൻ കൺവെൻഷൻ ബ്രദ്റൺ സഭകൾ പങ്കാളികളായി ശുശ്രൂഷകളിൽ സഹകരിക്കുന്നതിനാൽ പുറത്തുനിന്നുള്ളവരെക്കൂടി നമ്മുടെ ശുശ്രൂഷകളിൽ സഹകരിപ്പിക്കേണ്ടിവന്നു; അങ്ങനെ ശുശ്രൂഷ മേഖലകൾ വിശാലമായി.

#സ്ഥലംസഭകളുടെ തനിമ നഷ്ടപ്പെട്ടതാനാൽ ഏതൊരു കലാപരിപാടികളും അവിടെ നടക്കും

5. ഒരു മിഷണറി പ്രവൃത്തനത്തിന്റെ ഫലമായി ഉളവാക്കപ്പെടാത്തതും അതേസമയം വ്യക്തിതാല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയതമായ സഭകളിൽ കാര്യങ്ങൾ വചനാനുസരണം നടക്കുവാൻ യാതൊരു സാധ്യതയുമില്ല എന്നതാണ് ശെരി.

6. മിഷണറി പ്രവൃത്തികളാണ് ഉളവാക്കപ്പെട്ടതാണെങ്കിലും കാലപ്പഴക്കത്താൽ വചനം അനുസരിക്കാത്തവരായി ഭവിച്ചാൽ അവിടേയും ആഘോഷങ്ങളും കടന്നുവരും.

7. തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണം എന്ന മൗലീക സത്യം പാലിക്കപ്പെടാതിരിക്കുന്ന സഭകളിൽ ആഘോഷങ്ങൾക്കായി രിക്കും മുൻതൂക്കം.

8.മാനസ്സാന്തരപ്പെടാത്തവരെങ്കിലും സുവിശേഷം വിശ്വസിക്കുന്നു എന്നു പറയുന്നവരെ സ്നാനപ്പെടത്തി സഭാംഗങ്ങളാക്കിയാൽ അവരെ പിടിച്ചുനിർത്താൻ ചില വിട്ടുവീഴ്ചകൾ നടത്തുകയും ചാഞ്ഞുംചരിഞ്ഞും നില്ക്കേണ്ടിയുംവരും.

9. പണക്കൊഴുപ്പിനു പ്രാധാന്യം നല്കപ്പെടുമ്പോൾ ആർഭാടങ്ങളും ആഘോഷങ്ങളും കടന്നുവരും.

10. സഭയിൽ മാതൃകകളായി മൂപ്പന്മാരെ കാണാതിരിക്കുന്നതിനാൽ സഭകളിലുള്ള ബാല്യക്കാരും പുതുതായി കടന്നുവരുന്ന ശിശുക്കളും അനുസരണത്തിന്റെ ആവശ്യകതയെ മനസ്സിലാക്കുന്നില്ല.

11. പിതാക്കന്മാരായവർ സ്നേഹമോ, ദയയോ മനസ്സലിവോ ഇല്ലാതെ വെറും മോഡറേറ്ററുടെ റോളിലേക്ക് മാറിയതിനാൽ എല്ലാം ഔപചാരീകമായി മാറി.

12. വിശുദ്ധിയുടെ മാനദണ്ഡം (criteria) എന്താണന്നു തിരിച്ചറിയാത്തവർ സഭകൾ ഭരിക്കുന്നതിനാൽ എല്ലാവിധ അശുദ്ധികളും നുഴഞ്ഞുവരുവാൻ സാധ്യതയുണ്ട്.

12. വചനം പഠിപ്പിക്കുന്നവരിൽ പ്രത്യാശാഭരിതമായ ജീവിതം കാണപ്പെടാത്തതിനാൽ കേൾവിക്കാരിൽ ചലനം ഉളവാക്കപ്പെടുന്നില്ല.

#ഇതെല്ലാം നിമിത്തം സഭകൾ ആൾക്കൂട്ടമായി പരിണമിച്ചു; അങ്ങനെ സകല തിന്മകൾക്കും സഭകളിൽ സ്ഥാനമുണ്ടായി.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More