Powered by: <a href="#">Manna Broadcasting Network</a>
മാണി ജോൺ കൊച്ചൂഞ്ഞ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ ക്രിസ്തീയ പാട്ട് എഴുത്തുകാരൻ എന്ന നിലയിൽ എക്കാലവും അറിയപ്പെടുന്ന ഒരു വ്യക്തിയാണ് മാണി ജോൺ കൊച്ചൂഞ്ഞ്.
കേരളത്തിൽ കോട്ടയത്തിന് അടുത്ത് വേളൂർ എന്ന സ്ഥലത്ത് ഒരു അതിപുരാതന യാക്കോബയാ കുടുംബത്തിൽ 1825ലായിരുന്നു മാണി ജോൺ കൊച്ചുകുഞ്ഞിന്റെ ജനനം.
അദ്ദേഹത്തിന്റെ പിതാവായിരുന്ന കൊന്നയിൽ മാണി ആ കാലത്ത് അറിയപ്പെട്ട ഒരു സംസ്കൃത പണ്ഡിതനായിരുന്നു.
പിതാവ് തന്നെയായിരുന്നു മകന്റെ പ്രാഥമിക ഗുരുവും,സംസ്കൃത അധ്യാപകനും.
പിന്നീട് കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി. പഠനത്തിലും സർഗ്ഗാത്മ രചനയിലും ശ്രീമാൻ മാണി കൊച്ചൂഞ്ഞ് അതി സമർത്ഥനായിരുന്നു.
സി.എം.എസ്. മിഷന റിമാരുടെ പ്രവർത്തനത്താൽ മാനസാന്തര അനുഭവത്തിലേക്ക് വരുവാൻ അദ്ദേഹത്തിന് ഇടയായി.
വേദപുസ്തക മൂലഭാഷകളായ എബ്രായ,ഗ്രീക്ക് ഭാഷകളിൽ മാണി പ്രാവീണ്യം നേടി.
വിദേശ മിഷ്നറിമാർ ക്രിസ്തീയ ഗാനങ്ങൾ രചിക്കുവാൻ കൊച്ചു കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചു.
ഏതാണ്ട് മുപ്പതോളം ക്രിസ്തീയ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ തൂലിക തുമ്പിൽ നിന്ന് ക്രൈസ്തവ കൈരളിക്ക് ലഭ്യമായിട്ടുണ്ട്.
അവയിൽ ഏറ്റവും അതിപ്രധാനമായി അറിയപ്പെടുന്ന പത്ത് ഗാനങ്ങൾ ചുവടെ ചേർക്കട്ടെ.
1). അഖില ജഗത്തിനുടയവനെ
2)അത്ഭുതംകേൾഅത്ഭുതം കേൾ
3) അരുണോദയ സമയം
4) ഇന്നീമംഗലം ശോഭിക്കുവാൻ
5) ഇന്നു പകലിൽ എന്നെ
6) കർത്താവ് എന്നുടെ ഇടയൻ താൻ
7) ദേവാ ദേവനു മംഗളം
8) മോദ മതി മോദനം ഹ
9) യേശുവേ പോലെ ആവാൻ ഇനി
10) യേശുവേ കരുനാസനപതിയേ…
കൊച്ചുകുഞ്ഞിന്റെ ഏറ്റവും ജനകീയവും പുതുമ നശിക്കാത്ത എല്ലാകാലവും നിലനിൽക്കുന്നതുമായ ഗാനമാണ് ഇന്നീ മംഗലം ശോഭിക്കുവാൻ കരുണ ചെയ്യുക എന്നും കനിവുള്ള ദൈവമേ എന്ന മനോഹരമായ ഗാനം.
ഇന്നും വേർപാടുകാരുടെയും, പെന്തക്കോസുകാരുടെയും, ബാപ്റ്റിസ്റ്റുകാരുടെയും, വിവാഹ വേദികളിൽ വിവാഹ ശുശ്രൂഷയ്ക്ക് ഐശ്വര്യമുള്ള ഗാനമായി ഇത് പാടിവരുന്നു.
അനുഗ്രഹീത ഗാനരചയിതാവും, ഗായകനും ആയിരുന്ന കൊച്ചു കുഞ്ഞ് തിരുവനന്തപുരം നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടർ ആയിരുന്നു.
കർത്താവിന് വേണ്ടി വിശ്വസ്തതയോടെ ജീവിച്ച ഈ ദൈവഭ്രു ത്യൻ 1875ൽ നിത്യതയിൽ പ്രവേശിച്ചു.