Powered by: <a href="#">Manna Broadcasting Network</a>
സദൃശവാക്യങ്ങൾ 30:7,8,9 രണ്ടു കാര്യം ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ. വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ. ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ട്. യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്‍ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
~~~~~~
സദൃശവാക്യങ്ങൾ 30.
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്:- യാക്കേ, ആഗൂർ എന്നിവരെ സംബന്ധിച്ച്, ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നതല്ലാതെ മറ്റു യാതൊരു അറിവും ഇല്ല. ബൈബിളിൽ മറ്റൊരിടത്തും ഇവരെക്കുറിച്ചുള്ള പരാമർശം ഇല്ല. ദൈവം ഒരു പ്രവാചകനിലൂടെ വെളിപ്പെടുത്തുന്നതാണ് അരുളപ്പാട്.
- സ്വർഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ, ഒന്നും കൂട്ടരുത്, സംഗതി വരരുതേ, തലമുറയുടെ പ്രത്യേകത.
a, സ്വർഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? എന്ന് തുടങ്ങി ദൈവത്തെ കുറിച്ച് ഇയ്യോബ് ചോദിച്ചതുപോലെ 4 ചോദ്യങ്ങൾ.
b, അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്.
c, ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്‍ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ
d, ഈ തലമുറയെ കുറിച്ച് 4 പ്രധാന കാര്യങ്ങൾ. - തൃപ്തിവരാത്തതു മൂന്നുണ്ട്. മതി എന്നു പറയാത്തതു നാലുണ്ട്, കഴുകിൻകുഞ്ഞുങ്ങൾ, അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്. എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്, മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു. നാലിന്റെ നിമിത്തം അതിനു സഹിച്ചുകൂടാ.
a, പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.
b, അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
c, ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ.
d, ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും. വിലക്ഷണയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. - ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്,ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്, ചന്തമായി നടക്കുന്നതു നാലുണ്ട്, കൈകൊണ്ടു വായ് പൊത്തിക്കൊൾക, കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
a, ഉറുമ്പ്, കുഴിമുയൽ, വെട്ടുക്കിളി, പല്ലി.
b, സിംഹവും, നായാട്ടുനായും, കോലാട്ടുകൊറ്റനും, സൈന്യസമേതനായ രാജാവും തന്നെ.
c, നീ നിഗളിച്ചു ഭോഷത്തം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക.
d, പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും. മൂക്കു ഞെക്കിയാൽ ചോര വരും. കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
പ്രിയരേ, സത്യസന്ധതയ്ക്കും, ദൃഢസ്വഭാവത്തിനും ആഗൂർ നല്കുന്ന പ്രാധാന്യം ശ്രദ്ധിക്കുക. തിരുവചനം രേഖപ്പെടുത്തുന്നതിന് ദൈവനിയോഗം ലഭിച്ചവരെല്ലാം ഇതേ ആശയം പ്രസ്താവിക്കുന്നു. അന്വേഷണാത്മകമായ ഒരു ചോദ്യം ഇവിടെ ഉയർന്നുവരുന്നു-ദൈവമുമ്പാകെ രണ്ട് അപേക്ഷകൾ മാത്രം വെക്കുന്നുവെങ്കിൽ അവ എന്തായിരിക്കും? ജ്ഞാനിയായ ഒരുവൻ ധനത്തിനോ, മാനത്തിനോ, ശക്തിക്കോ വേണ്ടി അപേക്ഷിക്കുകയില്ല. ദൈവത്തെ സേവിക്കുന്നതിന് ഇവ പ്രയോജനപ്പെടുന്നില്ലെങ്കിൽ ഒരിക്കലും അപേക്ഷിക്കയില്ല. സത്യസന്ധത നമ്മുടെ ജീവിതത്തിലും സൂക്ഷിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.