Powered by: <a href="#">Manna Broadcasting Network</a>
പുനരുത്ഥാനം (RESURRECTION)
A Profound study from 1 Corinthians 15:35-44. ἀνάστασις (anastasis Greek).
ക്രിസ്തീയ വിശ്വാസത്തെ അദ്വിതീയമാക്കുന്ന തിരുവചന സത്യങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പുനരുത്ഥാനം അഥവാ ഉയിർത്തെഴുന്നേൽപ്പ് (resurrection). ഉയിർപ്പ് ഇല്ലാ എന്നുവരികിൽ ബൈബിളിൻ്റെ മുഴുവൻ ആശയങ്ങളും തെറ്റാണെന്നും മാത്രമല്ല ക്രിസ്തീയ വിശ്വാസം വ്യർഥമത്രേ എന്നും താൻ ഉൾപ്പെടെ എല്ലാ വിശ്വാസികളും സകല മനുഷ്യരിലും അരിഷ്ടന്മാർ അത്രേ എന്നും അപ്പോസ്തലനായ പൗലോസ് 1കോരി.15:12-19 വചനങ്ങളിലൂടെ സമർഥിക്കുന്നു.
എന്നാൽ ഖേദകരം എന്ന് പറയട്ടെ കലാകാലങ്ങളായിട്ട് പുനരുത്ഥാനവുമായി ബന്ധപ്പെട്ട് സകല സഭാ ശുശ്രൂഷകരും പ്രസംഗകരും തെറ്റിദ്ധരിച്ച് വച്ചിരിക്കുന്ന ഒരു വേദഭാഗം ആണ് ഇനി ചിന്തിക്കാൻ പോകുന്നത്. അത് കൂടുതലായും ക്രിസ്തീയ ശവസംസ്കാരത്തിന് മാത്രം എടുത്ത് ഉപയോഗിക്കുന്ന 1കൊരി.15:43 ാം വാക്യമാണ്. ഈ വാക്യത്തിന്മേൽ പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തിയ സത്യങ്ങൾ ആണ് അതിധൈര്യത്തോടെ ഇവിടെ കുറിക്കുന്നത്. ദയവായി ശാന്തമായി ചിന്തിച്ചാലും. വലിയവനായ ദൈവം സഹായിക്കട്ടെ.
മനുഷ്യന്റെ വീണ്ടെടുപ്പ് എന്നത് വിവിധ തലങ്ങളിൽ/തരങ്ങളിൽ ആയിരിക്കും എന്ന് 1 കൊരി.15:22,23 വക്യങ്ങളിലായി വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ്റെ രക്ഷയിൽ അടങ്ങിയിരിക്കുന്ന ഉൾപ്പിരിവുകൾ പലർക്കും ബുദ്ധിമുട്ടേറിയ ഒരു പഠനം തന്നെയാണ്. അത് :-
ആത്മാവിൻ്റെ രക്ഷ- വീണ്ടും ജനനം regeneration/born again
ദേഹിയുടെ രക്ഷ- ശുദ്ധീകരണം, sanctification
ശരീരത്തിൻ്റെ രക്ഷ- തേജസ്ക്കരണം/മഹത്വീകരണം glorification
എന്നിങ്ങനെ വകത്തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ദേഹിയുടെ രക്ഷ ഈ ആയുസ്സിൽ തന്നെ തികച്ച് കടന്നു പോകുന്നവരുടെ (ക്രിസ്തുവിന്റെ ശരീരമായ സഭ) ശരീര തേജസ്ക്കരണം മഹാപീഡനത്തിലും സഹസ്രാബ്ദ സമയത്തിലും തികയ്ക്കുന്നവരുടേതിനേ ക്കാൾ അത്യധികം ഉന്നതമായിരിക്കും. ഒ.നാ. 1കൊരി.15:40; ഫിലി.3:11; എബ്രാ.11:35 etc. “സ്വർഗ്ഗീയ ശരീരങ്ങളും ഭൗമ ശരീരങ്ങളും ഉണ്ട്. സ്വർഗ്ഗീയ ശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ”. ഈ വാക്യം കൃത്യമായി വ്യക്തമാക്കുന്നത് വിശ്വാസികൾ/ദൈവജനം ഉയിർപ്പിക്കപ്പെടുന്നത് 22-ാം വാക്യത്തിൽ പറയും പ്രകാരം അവരവരുടെ സ്വന്തം നിരയിൽ (τάγμα:- റ്റാഗ്മ ഗ്രീക്ക് row, order, a cohort, turn) മാത്രമാകുന്നു എന്നാണ്. സ്വർഗ്ഗീയ ശരീരങ്ങളുടെ തേജസ്സിലേയ്ക്ക് പുനരുത്ഥാനം ചെയ്യപ്പെടുന്നവരുടെ നിരയിൽ നിന്നും വ്യത്യസ്തമായി താഴ്ന്ന നിരയിലായിരിക്കും ഭൗമീക പുനരുത്ഥാനം ചെയ്യപ്പെടുന്നവരുടെ നിര വരുന്നത്. നമ്മിലെ ജഡപ്രകൃതിയെ നാം നിരന്തരം മരണത്തിനായി അതായത് മരിപ്പിക്കുന്നതിനായി ഏൽപ്പിച്ചു കൊടുക്കേണ്ടതാണ്. ഒ.നോ. റോമ.6:5,8,11;
1കൊരി.15:31, 2കൊരി.4:10,11, ഗലാ.2:20; 2 തിമോ.2:11. ആ ഏൽപ്പിച്ചു കൊടുക്കുന്നതിനെ ഇവിടെ പൗലൊസ് വിത എന്ന പ്രത്യേകമായ ഒരു സാങ്കേതിക വാക്ക് ഉപയോഗിച്ചുകൊണ്ടാണ് വിശദമാക്കുന്നത്. അത് അപമാനത്തിലുള്ള വിതയാണ്. അപമാനത്തിൽ വിതയ്ക്കപ്പെടുന്നത് മാത്രമേ തേജസ്സിൽ ഉയിർക്കുകയുള്ളൂ…. പുനരുത്ഥാനം ചെയ്യുകയുള്ളൂ ദേഹിയുടെ രക്ഷയ്ക്കായി വിശ്വാസി അനേക അന്യായമായ നിന്ദകൾ അഥവാ അപമാനങ്ങൾ സഹിക്കേണ്ടതുണ്ട്. 43,44 വാക്യങ്ങൾ നോക്കൂ. “അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു. ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃത ശരീരം വിതയ്ക്കപ്പെടുന്നു, ആത്മീക ശരീരം ഉയിർക്കുന്നു; പ്രാകൃത ശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്. ഇത് സാധാരണയായി വിശ്വാസികളുടെ ശവസംസ്ക്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട് മാത്രം കൂടുതലായി ഉപയോഗിക്കുന്ന വേദഭാഗങ്ങളാണല്ലോ. എന്നാൽ ഈ വേദഭാഗങ്ങളെ നാം ദേഹിയുടെ രക്ഷയുമായി ബന്ധപ്പെടുത്തി പുനർ വിചിന്തനം ചെയ്യേണ്ടത് അങ്ങേയറ്റം ആവശ്യമായിരിക്കുന്നു. ഇത് സഭാ കൂട്ടായ്മകളിൽ തന്നെ പ്രസംഗിക്കേണ്ടതും പഠിപ്പിക്കേണ്ടതും ആയിരിക്കുന്ന വേദഭാഗം ആണ്. ഒന്നാമതായി ചിന്തിക്കേണ്ടത്: വിശ്വാസികളുടെ ശവസംസ്ക്കാര വേളയിലെ, പ്രത്യേകിച്ചും മൃതശരീരം കല്ലറയിലോ മറ്റോ അടക്കം ചെയ്യുമ്പോൾ ഒരു പ്രതീകാത്മകമായി ശരീരം ഉയിർക്കാനായി അത് മണ്ണിന് ഏൽപ്പിക്കുന്നു… വിതയ്ക്കുന്നു…. എന്ന തെറ്റിദ്ധാരണയാണ്. എന്നാൽ ഈ ചിന്ത ഏറ്റവും അബദ്ധ ജഡിലമായ ഒന്നാകുന്നു.
?കാരണം- 1. ആദിമ നൂറ്റാണ്ടുകളിലടക്കം എണ്ണമറ്റ വിശുദ്ധന്മാരെയാണ് തീപ്പന്തങ്ങളായി അഗ്നിയിൽ ചാമ്പലാക്കിയും കാട്ടുമൃഗങ്ങൾക്ക് ഇരയായും ഇങ്ങനെ മണ്ണിൽ അടക്കുവാൻ സാധിക്കാതെ പോയിട്ടുള്ളത്. അവർ രക്തസാക്ഷികൾ ആയി മരിച്ചു പോയി. അപ്പോൾ അവരുടെ ശരീരങ്ങളൊന്നും മണ്ണിൽ വിതയ്ക്കപ്പെട്ടി ട്ടില്ലല്ലോ. അവർ തേജസ്സിൽ ഉയിർക്കുകയില്ലാ എന്ന് വരുമോ? ഇല്ലല്ലോ.
?കാരണം 2. വാ. 42 ശ്രദ്ധിക്കുക: ഇവിടെ “ദ്രവത്വത്തിൽ വിതയ്ക്കപ്പെടുക” എന്ന് പറയുന്നത് ശരീരത്തിന്റെ കാര്യമാണ് എന്ന് തോന്നാം. എന്നാൽ ഗലാ. ഒനോ; കൊലൊ.2:22; 2പത്രൊ.1:4; 2:12,19 തുടങ്ങിയ വേദഭാഗങ്ങളിൽ ഈ ഗ്രീക്ക് വാക്കിനെ (φθορά) “നാശം” എന്ന് തർജ്ജമ ചെയ്തിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത് നാം നമ്മുടെ ദേഹീമണ്ഡലത്തെ നല്ല ആശയത്തിൽ നശിപ്പിക്കുകയാണെ ങ്കിൽ [ദേഹിയെ കളഞ്ഞാൽ തന്നെത്താൻ – ത്യജിച്ചാൽ മത്താ.16:25; ക്ഷയിപ്പിക്കു കയാണെങ്കിൽ (διαφθείρω)- 2കൊരി.4:16] അദ്രവത്വത്തിൽ ഉയിർപ്പ് സാധ്യമാകുന്നു. എന്ന് ഓർപ്പിക്കുകയാണ്. തന്മൂലം ഈ ഭാഗവും ദേഹിയെ മുഴുവനായ ഗുണനിലവാരത്തിലേക്ക് എത്തിക്കുന്ന തിനെയാണ് വ്യക്തമാക്കുന്നത്. ഇതേ കാര്യം തന്നെയാണ് പൗലോസ് 2 കൊരി.4:16,17 ലും പറയുന്നത്. ഇവിടെ പുറമെയുള്ള മനുഷ്യൻ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശക്കുന്നത് ശരീരത്തെ ആണ് എന്ന് തോന്നാം. എന്നാൽ ഒരിക്കലും അതല്ല എന്ന് ഗ്രഹിക്കേണ്ടിയിരി ക്കുന്നൂ. outer man എന്നത് ശരീരം ആകുന്നു എങ്കിൽ വളരെ പ്രായമായ വിശ്വാസികൾ മാത്രമേ അകമേ പുതുക്കം പ്രാപിച്ചവർ ആകുകയുള്ളൂ എന്ന് വരും! എന്നാൽ അങ്ങനെ സംഭവിക്കുന്നതായി കാണുന്നില്ല. മുതിർന്ന വിശ്വാസികൾ എല്ലാവരും ആത്മീയർ ആകുന്നു എന്നു ചിന്തിക്കുന്നത് ഭോഷത്വം അല്ലേ. എത്രയോ പേർ ജഡികരായി ഇന്നും തുടരുന്നു. പല ഇംഗ്ലീഷ് പരിഭാഷകളും outer man എന്ന പ്രയോഗത്തെ ഭൗതിക ശരീരം എന്ന് തെറ്റായി ബ്രായ്ക്കറ്റിലും foot note ലും ആയി കൊടുത്തിരിക്കുന്നു! പുറമെയുള്ളവൻ എന്ന സാങ്കേതിക പദം ദേഹിയിലെ പിന്നെയും അവശേഷിക്കുന്ന പഴയ, ആദാമ്യ പ്രകൃതിയെ ആണ് – old man (ജഡം). ദേഹിയെയും ശരീരത്തെയും മാത്രം ചേർത്ത് പറയുമ്പോൾ അത് പുറമെയുള്ള മനുഷ്യൻ ആകുന്നു ദേഹിയേയും ആത്മാവി നെയും ചേർത്ത് പറയുമ്പോൾ അത് അകമെയുള്ളവൻ (new man) ആകുന്നു…. രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്ന ദേഹി… TRANSFORMING SOUL. [μεταμορφόω metamorphoó Rom. 12:2]
അല്ലെങ്കിൽ പുറമെയുള്ള മനുഷ്യൻ ആദാമും അകമേയുള്ളവൻ ക്രിസ്തുവും ആകുന്നു എന്ന് ചിന്തിക്കുന്നത് ഏറ്റവും യുക്തമാണ്.
?കാരണം 3. വാ. 43 ന്റെ രണ്ടാം ഭാഗം ശ്രദ്ധിക്കുക: ഒരു വിശ്വാസിയുടെ ശവശരീരം എങ്ങനെയാണ് അപമാനത്തിൽ ആയിരിക്കുന്നത് ? ആ ശുശ്രൂഷ എങ്ങനെയാണ് അപമാനത്തിന്റെ ശുശ്രൂഷ ആകുന്നത്. ആ മാന്യമായ ശുശ്രൂഷാ വേളയിൽ എന്ത് അപമാനമാണ് ആ മൃത ശരീരത്തിന് ഉള്ളത്? അങ്ങനെയെങ്കിൽ അന്ത്യചുംബനം ചെയ്യുമ്പോൾ അത് ഏറ്റവും അപമാനകരമായ ഒരു സന്ദർഭമായിട്ടാ ണല്ലോ ഇരിക്കുന്നത്. പലപ്പോഴും മരിക്കാത്ത ശരീരങ്ങളാണ്… നമ്മൾ തന്നെയാണ് അപമാനം ഉണ്ടാക്കുന്നത് എന്നത് വാസ്തവമല്ലേ? ഇതിന് കൃത്യമായ ഒരു മറുപടി ശുശ്രൂഷകന്മാർക്ക് പോലും പറയുവാനില്ല എന്നതാണ് മറ്റൊരു വിരോധഭാസം. നമ്മുടെ ദേഹിയെ ത്യജിക്കുവാനായി നാം തയ്യാറാകുമ്പോൾ അതിനായി അപമാനത്തിന്റേതായ അനവധി സാഹചര്യങ്ങൾ ആവിർഭവിക്കുന്നു. The process of sanctification of the soul is called denial of self. അത്തരം അകാരണമായ നിന്ദാസാഹചര്യങ്ങളെ സഹിക്കുന്നതിനെയാണ് അപമാനത്തിൽ വിതയ്ക്കപ്പെടുന്നു എന്ന് പറയുന്നത്. ഒ.നോ. 2കൊരി.4:16. നിങ്ങളുടെ ദേഹിയെ ഇപ്രകാരം വിതയ്ക്കുന്നതിനെപ്പറ്റി തന്നെയാണ് സുവിശേഷങ്ങളിൽ കർത്താവ് നിങ്ങളുടെ ദേഹിയെ കൈമാറ്റം ചെയ്യേണം (exchange) എന്ന് പരാവർത്തനം ചെയ്ത് പഠിപ്പിച്ചത്. ഒ. നോ. Mat.16:26 English. ἀντάλλαγμα ഗ്രീക്ക്.
Strong’s g465
– Lexical: ἀντάλλαγμα
– Transliteration: antallagma
– Part of Speech: Noun, Neuter
– Phonetic Spelling: an-tal’-ag-mah
– Definition: an exchange, purchasing price.
– Origin: From a compound of anti and allasso; an equivalent or ransom.
– Usage: in exchange.
– Translated as (count): an exchange (1), an exchange for (1).
?കാരണം. 4. വാ. 43 ന്റെ മൂന്നാം ഭാഗം ശ്രദ്ധിക്കുക: ഒരു മൃതശരീരം എങ്ങനെയാണ് ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു എന്ന് പറയുവാൻ സാധിക്കുന്നത്? നമ്മൾ തന്നെ പലപ്പോഴും നമ്മുടെ ശരീരത്തെ ബലഹീന ശരീരം എന്ന് പറയാറുണ്ടല്ലോ. ബലഹീനം എന്ന വാക്കിനെ എങ്ങനെയാണ് ജീവൻ നഷ്ടപ്പെട്ട എന്ന ആശയത്തിൽ കണക്കാക്കു ന്നത്? ഇത് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
?meaning of weakness-
1. the state or quality of being weak; lack of strength, firmness, vigor, or the like; feebleness. 2. an inadequate or defective quality, as in a person’s character; slight fault or defect. to show great sympathy for human weaknesses.
തിരുവെഴുത്തിൽ ഒരിടത്തും തന്നെ ബലഹീനം എന്ന വാക്കിനെ മരിച്ച, ജീവൻ പൂർണ്ണമായും ഇല്ലാത്ത എന്ന ആശയത്തിൽ ഉപയോഗിച്ച് കാണുന്നില്ല. ശക്തി ക്ഷയിച്ച, കഴിവില്ലായ്മ- (റോമ.8:26); രോഗാതുരമായ (2കൊരി. 12:10); ദൗർബല്യം- (മത്താ.8:17); തളർച്ച- ലൂക്കൊ.5:15) തുടങ്ങിയ അർത്ഥത്തിൽ മാത്രം ഉപയോഗിച്ചിട്ടുള്ളൂ. 2കൊരി. 12:10 ൽ “ബലഹീനതകൾ” വിവക്ഷിക്കുന്നത് രോഗങ്ങൾ എന്ന് വിശുദ്ധ ബൈബിൾ, സമകാലിക മലയാള വിവർത്തനം™. അതുകൊണ്ട് നമ്മുടെ ദേഹിയിലെ പഴയ പ്രകൃതിയെ മരിപ്പിക്കുന്ന തിനായി (വിത) ദൈവം നമ്മെ ബലഹീനത,
രോഗങ്ങൾ തുടങ്ങിയവയിലൂടെ കടത്തിവിടുന്നതാണ്. ഒ. നോ. സങ്കീ.119:71.
? കാരണം 5. വാ. 35,36 വായിക്കുക. “…..മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവനിലേക്ക് വരുന്നില്ല…” (സത്യവേദ പുസ്തകം)
“Fool! what you so does not come to life unlessit dies”. (NET Bible).
“ഹേ ഭോഷനായ മനുഷ്യാ, നീ വിതയ്ക്കുന്ന വിത്ത് ചാകുന്നില്ലെങ്കിൽ അത് മുള യ്ക്കയില്ല”. (ഓശാന ബൈബിൾ).
ഇവിടെ വിതയ്ക്ക് ശേഷം മാത്രമാണ് ചാകുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. അതായത് ചത്തതിന് ശേഷം വിതയ്ക്കുകയല്ല, മറിച്ച് ചാകാനായി വിതയ്ക്കപ്പെടുന്നു!…. ജീവനുള്ളത് വിതയ്ക്കപ്പെടുന്നു. ഒരു വിത്ത് വിതയ്ക്കുമ്പോൾ അതിൽ ഒരു ജീവൻ അടങ്ങിയിട്ടുണ്ട്. ശവശരീരത്തെ ഒരു വിത്തിനോട് സാദൃശ്യപ്പെടുത്തുന്നത് എങ്ങിനെ ശരിയാകും? ഒ. നോ. യോഹ.12:24,25. അതുകൊണ്ടു തന്നെ ഇത് ശവശരീരത്തിന്റെ കാര്യമേയല്ല പ്രമേയ മായിരിക്കുന്നത്. ഇത് ദേഹിയുടെ വിതയാണ്! ജഡത്തിന്റെ വിതയാണ് അഥവാ മരിപ്പിക്കലാണ്. മാത്രമല്ല ഇത് ഒരുവൻ തനിക്കു വേണ്ടിത്തന്നെ വിതയ്ക്കുന്ന വിതയാണ് ഇത്. ഒരു മൃതശരീരത്തിന് എങ്ങനെ തന്നെത്താൻ
വിതയ്ക്കുവാൻ (മരിപ്പിക്കുവാൻ) കഴിയും? അത് അസാധ്യമാണല്ലോ. അതല്ലാ funeral service ആണ് എന്ന് വരികിൽ ആ ശവശരീരം മറവ് ചെയ്ത ആളുകൾ ആണ് വിതച്ചവർ എന്ന് വരും! അതുകൊണ്ട് “വിത” എന്ന് വിവക്ഷിക്കുന്നത് ആത്മീയമായി ഉള്ള ഒരു ആശയത്തിൽ ആണ്. പഴയ മനുഷ്യൻ്റെ ക്രൂശീകരണം- ദേഹിയുടെ ആദാമ്യ സ്വഭാവത്തിൻ്റെ മരിപ്പിക്കൽ- രൂപാന്തരം TRANSFORMATION തന്നെ ആകുന്നു.
A natural body. The adjective is the word ψυχικόν which is so difficult to translate;
it means a body only animated by the psyche, or natural life. The word is sometimesin our Authorized Version rendered “carnal.”
A spiritual body. The apparent contradiction in terms is inevitable. The thingmeant is a body which is not under the sway of corporeal desires or of intellectualand passionate impulses, but is wholly dominated by the Spirit, and therefore has no desire or capacity to fulfil the lusts of the flesh. There is. The better supportedreading (Ð, A, B, C, D, F, G), is, if there is a natural body, etc. The existence of theone is no more impossible than the existence of the other. (The Pulpit
Commentary).
?കാരണം 6. “പ്രാകൃത ശരീരം” എന്ന മലയാള തർജ്ജമ തെറ്റായ ഒരു ആശയം തരുന്നു. ഭൗതിക ശരീരം- “physical body” എന്ന് പല ആംഗലേയ തർജ്ജമകളിൽ കാണുന്നുണ്ട്! എന്നാൽ അത് original text നോട് (Greek) നീതി പുലർത്തുന്നില്ല. ഇതിന്റെ മൂലഭാഷയിൽ σῶμα ψυχικόν (soma psukhion) എന്നാണ്. ഇതിന്റെ കൃത്യമായ തർജ്ജമ മലയാളത്തിൽ ലഭ്യമല്ല. ദേഹീമയ ശരീരം എന്നോ ദേഹീക ശരീരം എന്നോ ദേഹീ ശരീരം എന്നോ ആകാവുന്നത്ര മൂലഭാഷയോട് നീതി പുലർത്തിക്കൊണ്ട് തർജ്ജമ ചെയ്യുന്നു.
“when it is sown it embodies the soul, when it is raised it embodies the spirit” [Jerusalem Bible].
ഇവിടെ soul ഉം spirit ഉം രണ്ടും ഒന്നല്ല എന്ന് വ്യക്തം. ദേഹീപ്രാധാന്യ ശരീരത്തെയാണ് ഇവിടെ വിവക്ഷ. അതായത് ജഡിക പ്രകൃതി. carnal.
“If it is true that there is a psychical [not physical body] body, then there is also a spiritual body”. Meyer’s NT Commentary.
ദേഹിയാൽ മാത്രം പ്രചോദിപ്പിക്കപ്പെട്ട്, മേധാവിത്വപ്പെട്ട് പ്രവർത്തിക്കുന്ന ശരീരത്തിന്റെ അരിഷ്ടാവസ്ഥയെ കാണിക്കുന്ന എബ്രായ ശൈലീ പ്രയോഗം (Hebraism) ആകുന്നു ഇത്. ഒ.നോ. കൊലൊ.3:5. ഇവിടെ പരിശുദ്ധാത്മാവ് അതിനെ “ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങൾ” എന്ന് പരാവർത്തനം ചെയ്തിരിക്കുന്നു.
“പ്രാണമയമായ ശരീരമാണ് വിതയ്ക്കപ്പെ ടുന്നത്. ആത്മീക ശരീരമാണ് ഉയിർക്കുന്നത്. എന്തെന്നാൽ പ്രാണമയമായ ശരീരമുണ്ട്. ആത്മീക ശരീരവുമുണ്ട്..” [വിശുദ്ധഗ്രന്ഥം. സുറിയാനി പ്ശീത്തോയിൽ നിന്നുള്ള പരിഭാഷ].
“It is sown [a] psyche life-ish body,” “പ്രാണശരീരം/ജീവശരീരം/ദേഹീശരീരം വിതയ്ക്കുന്നു. ‘നിർജ്ജീവ ശരീരം’ അഥവാ dead body വിതയ്ക്കുന്നു- ചാകുന്നു എന്ന ആശയം ഒരിക്കലും ഇവിടെ ലഭിക്കുന്നില്ല (The New Testament, A Faithful Translation).
സുവിശേഷങ്ങളിൽ കർത്താവ് പറഞ്ഞ് പഠിപ്പിച്ച ദേഹിയെ ത്യജിക്കേണ്ട കാര്യം തന്നെയാണ് ഇവിടെ പിന്നെയും ആവർത്തിക്കുന്നത്.
ഈ 4 കാരണങ്ങളാൽ വിശുദ്ധന്മാരുടെ മൃതശരീരം മണ്ണിൽ മറവ് ചെയ്യുന്ന കാര്യമേയല്ല ഈ വേദഭാഗങ്ങളിലൊന്നും അപ്പൊസ്തലൻ ഓർപ്പിക്കുന്നത് പിന്നെയോ ഓരോരുത്തരും ക്രിസ്താനുരൂപരായി തീരുവാൻ തങ്ങളെത്തന്നെ ത്യജിച്ചുംകൊണ്ട് സമർപ്പിച്ചു കൊള്ളേണ്ടതായ കാര്യം തന്നെയാണ് എന്ന് നമുക്ക് തികച്ചും ഉറപ്പിക്കാം.
ചെവിയുള്ളവൻ ? കേൾക്കട്ടെ!’