Powered by: <a href="#">Manna Broadcasting Network</a>
പത്തനംതിട്ട: മല്ലശ്ശേരി ബ്രദറൻ അസംബ്ലിയിലെ മൂപ്പനും സുവി. എബി കെ ജോർജിന്റെ പിതാവുമായ സഹോ. കെ. പി. ജോർജ്കുട്ടി (74 വയസ്സ്), കളർവിലയിൽ , 2024 ജൂൺ 13, 11:25 PM നു രാത്രി കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ലിവർ ക്യാൻസർ സംബന്ധമായി ശാരീരിക അസ്വസ്ഥതകളിൽ ആയിരുന്നെങ്കിലും അല്പം ആശ്വാസം പ്രാപിച്ചു ഭവനത്തിൽ മടങ്ങി എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സഭാവ്യെത്യാസമെന്ന്യേ പ്രിയ പിതാവിനായി പ്രാർത്ഥിച്ചു. എന്നാൽ കർത്യഹിതം തന്റെ ദാസനെ തന്റെ സവിധെ ചേർക്കാനായിരുന്നു.
ഭാര്യ:
സിസ്റ്റർ സൂസമ്മ ജോർജ്ജ് (വൽസമ്മ) – വടക്കേകാട്ടിൽ കുടുംബം, എണ്ണക്കാട്, ചെങ്ങന്നൂർ
കുട്ടികൾ:
സുവി. എബി കെ ജോർജ്ജ് & സിസ്റ്റർ ഹെലൻ എബി, മല്ലശ്ശേരി
സഹോ. ഫേബ സൂസൻ സാമുവൽ & ബ്ര. ജിജി ജോർജ് സാമുവൽ, യുകെ
കൊച്ചുമക്കൾ:
എയ്ഞ്ചൽ സൂസൻ എബി, ആരോൺ എബി ജോർജ്
റൂത്ത് സാറ സാമുവൽ
സംസ്കാരം 18 ജൂൺ 2024 ചൊവ്വാഴ്ച. ദേഹ വിയോഗ ശുശ്രൂഷ രാവിലെ 9:00 മുതൽ മല്ലശ്ശേരി ബ്രദറൻ അസംബ്ലി ഹാളിലും സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മല്ലശ്ശേരി ബ്രദറൻ സെമിത്തേരിയിലും നടത്തപെടുന്നു.
കർത്താവ് പ്രിയ കുടുംബത്തിനു സ്വർഗ്ഗീയ കൃപയും സമാധാനവും നൽകുകയും ദൈവവചനത്താൽ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ദേഹ വിയോഗ ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ പ്രാർത്ഥിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
എബി കെ. ജോർജ്ജ്: +91 944 736 3863
പി.ജി. ജെയിംസ്: +91 944 756 1538
സജി എ. ജോൺ: +91 944 756 1855